Donald Trump: കാനഡയ്ക്ക് 100% താരിഫ്; ട്രംപിനെ ചൊടിപ്പിച്ചത് ചൈന കരാര്‍

Canada China Trade Deal: ചൈനയ്ക്ക് അമേരിക്കയിലേക്ക് സാധനങ്ങളും ഉത്പന്നങ്ങളും അയക്കാന്‍ കാനഡയെ ഒരു ഡ്രോപ്പ് ഓഫ് പോര്‍ട്ട് ആക്കുമെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍, അതൊരു തെറ്റിധാരണ മാത്രമാണെന്ന് ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

Donald Trump: കാനഡയ്ക്ക് 100% താരിഫ്; ട്രംപിനെ ചൊടിപ്പിച്ചത് ചൈന കരാര്‍

ഡൊണാൾഡ് ട്രംപ്

Published: 

25 Jan 2026 | 06:42 AM

വാഷിങ്ടണ്‍: കാനഡയ്‌ക്കെതിരെ 100 ശതമാനം തീരുവ ഭീഷണി മുഴക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനയുമായുള്ള വ്യാപാര കരാറിനെ തുടര്‍ന്നാണ് ട്രംപിന്റെ താരിഫ് ഭീഷണി. കരാറുമായി മുന്നോട്ട് പോകുകയാണെങ്കില്‍ കാനഡയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് 100 ശതമാനം തീരുവ ചുമത്തുമെന്ന് ട്രംപ് അറിയിച്ചു. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടായിരുന്നു ട്രംപിന്റെ തീരുവ പ്രഖ്യാപനം.

ചൈനയ്ക്ക് അമേരിക്കയിലേക്ക് സാധനങ്ങളും ഉത്പന്നങ്ങളും അയക്കാന്‍ കാനഡയെ ഒരു ഡ്രോപ്പ് ഓഫ് പോര്‍ട്ട് ആക്കുമെന്ന് അദ്ദേഹം കരുതുന്നുവെങ്കില്‍, അതൊരു തെറ്റിധാരണ മാത്രമാണെന്ന് ട്രംപ് തന്റെ സ്വകാര്യ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

കാനഡ ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെടുകയാണെങ്കില്‍, നിങ്ങള്‍ അമേരിക്കയിലേക്ക് അയക്കുന്ന എല്ലാ ഉത്പന്നങ്ങള്‍ക്കും ഉടന്‍ തന്നെ 100 ശതമാനം തീരുവ ചുമത്തും. ചൈന കാനഡയെ ജീവനോടെ വീഴുങ്ങും. അവരുടെ ബിസിനസുകള്‍, സാമൂഹിക ഘടന, ജീവിതരീതി എന്നിവയെല്ലാം നശിപ്പിക്കാന്‍ പോലും കരാര്‍ കാരണമാകുമെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.

Also Read: Donald Trump: യുദ്ധ വിമാനങ്ങളും, കപ്പലുകളും കളത്തിലേക്ക്; ഇറാനെതിരെ യുഎസ് യുദ്ധത്തിന് തയാറെടുക്കുന്നു

ചൈനയുമായി വ്യാപാര കരാറില്‍ ഏര്‍പ്പെട്ട് അമേരിക്കയുമായുള്ള വ്യാപാരം കുറയ്ക്കാനാണ് കാനഡ ലക്ഷ്യമിടുന്നത്. വ്യാപാര തടസങ്ങള്‍ നീക്കുന്നതും തീരുവ കുറയ്ക്കുന്നതിനുമായി കാനഡയും ചൈനയും വ്യാപാര കരാറില്‍ എത്തിയിരിക്കുന്നുവെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം കാര്‍ണി മാധ്യമങ്ങളോട് പ്രതികരിച്ചു.

കാനഡയിലെ കനോല വിത്തുകളുടെ ഏറ്റവും വലിയ വിപണിയാണ് ചൈന. മാര്‍ച്ച് ഒന്നോടെ കനോല ഉത്പന്നങ്ങളുടെ തീരുവ 84 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറയ്ക്കുമെന്ന് കരാറില്‍ പറയുന്നു. കനേഡിയന്‍ സന്ദര്‍ശകര്‍ക്ക് വിസയില്ലാതെ ചൈനയിലേക്ക് പ്രവേശിക്കാനും സാധിക്കും. 6.1 ശതമാനം തീരുവയില്‍ കാനഡയിലേക്ക് 49,000 ചൈനീസ് ഇലക്ട്രിക് വാഹനങ്ങളും ഇറക്കുമതി ചെയ്യും.

Related Stories
ചർമ്മത്തിലെ ഈ മാറ്റങ്ങൾ തൈറോയിഡിന്റേയോ?
രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
മൃണാൾ താക്കൂർ ധരിച്ച വസ്ത്രത്തിന്റെ വില കേട്ടോ?
ഉഴുന്നുവടയില്‍ ദ്വാരം ഇടുന്നതിന്റെ കാരണമെന്ത്?
സിറ്റ്ഔട്ടിലെ സോഫയ്ക്കടിയിൽ മൂർഖൻ
രണ്ട് മൂർഖന്മാർ തമ്മിൽ ഏറ്റുമുട്ടിയപ്പോൾ
മച്ചിന് മുകളിൽ പാമ്പ്, അവസാനം പിടികൂടിയത് കണ്ടോ?
വയനാട് പുൽപ്പള്ളിയിലെ ആനത്താരയിൽ നിന്നുള്ള കാഴ്ച