Donald Trump : ബ്രിക്‌സിനുള്ള മുന്നറിയിപ്പ് മുതല്‍ കുടിയൊഴിപ്പിക്കല്‍ വരെ; തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്‌

Donald Trump' Announcements : ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കരുതെന്നായിരുന്നു ട്രംപിന്റെ ആവശ്യം. അല്ലാത്ത പക്ഷം, 100 ശതമാനം താരിഫ്‌ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി

Donald Trump : ബ്രിക്‌സിനുള്ള മുന്നറിയിപ്പ് മുതല്‍ കുടിയൊഴിപ്പിക്കല്‍ വരെ; തിരിച്ചുവരവില്‍ രണ്ടും കല്‍പിച്ച് ഡൊണാള്‍ഡ് ട്രംപ്‌

ഡൊണാള്‍ഡ് ട്രംപ്‌ (image credits: PTI)

Published: 

14 Dec 2024 | 05:23 PM

തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയെങ്കിലും ഡൊണാള്‍ഡ് ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ഇനിയും ഒരു മാസം അവശേഷിക്കുന്നുണ്ട്. 2025 ജനുവരിയിലാണ് ട്രംപ് അധികാരമേല്‍ക്കുന്നത്. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ ചില സുപ്രധാന പ്രഖ്യാപനങ്ങള്‍ ട്രംപ് നടത്തി. ചിലത് ഇന്ത്യക്കാര്‍ക്കടക്കം ആശങ്ക പകരുന്നതുമാണ്.

ആദ്യം ബ്രിക്‌സിനെതിരെ

രാജ്യാന്തര പണമിടപാടുകള്‍ക്ക് ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കുന്നതിനെതിരെയാണ് ട്രംപ് ആദ്യം നിലപാടെടുത്തത്. ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക, ബ്രസീല്‍, റഷ്യ തുടങ്ങിയ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ബ്രിക്‌സ് കൂട്ടായ്മയ്‌ക്കെതിരെയായിരുന്നു ട്രംപിന്റെ മുന്നറിയിപ്പ്.

ഡോളറിന് പകരം മറ്റ് കറന്‍സികള്‍ ഉപയോഗിക്കരുതെന്നായിരുന്നു ട്രംപിന്റെ ആവശ്യം. അല്ലാത്ത പക്ഷം, 100 ശതമാനം താരിഫ്‌ നേരിടേണ്ടി വരുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തി. ഡോളറിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ക്ക് യുഎസ് വിപണി നഷ്ടമാകുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ലോക സമ്പദ് വ്യവസ്ഥയില്‍ പുതിയൊരു കറന്‍സി എന്ന ആശയം ബ്രിക്‌സ് നേരത്തെ മുന്നോട്ടുവച്ചിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിനടക്കം ഇക്കാര്യം നേരത്തെ വ്യക്തമാക്കുകയും ചെയ്തിരുന്നു.

ബ്രിക്‌സ് രാജ്യങ്ങള്‍ പുതിയ കറന്‍സി ആരംഭിച്ചാല്‍ യുഎസ് ഡോളറിനെയാകും സാരമായി ബാധിക്കുകയെന്നാണ് വിലയിരുത്തല്‍. ഡോളറിന്റെ മൂല്യം കുറഞ്ഞാല്‍ യുഎസ് സമ്പദ്‌വ്യവസ്ഥയ്ക്കും അത് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് ബ്രിക്‌സ് കറന്‍സിയെന്ന ആശയം മുളയിലെ നുള്ളാന്‍ ട്രംപിനെ പ്രേരിപ്പിക്കുന്നത്. എന്നാല്‍ ബ്രിക്‌സ് കറന്‍സിയില്‍ ഇന്ത്യ കൃത്യമായ നിലപാട് വ്യക്തമാക്കിയിട്ടില്ല എന്നതാണ് ശ്രദ്ധേയം.

നിക്ഷേപത്തിന് പെര്‍മിറ്റ്‌

യുഎസിൽ കുറഞ്ഞത് 1 ബില്യൺ ഡോളർ നിക്ഷേപിക്കുന്ന ഏതൊരു വ്യക്തിക്കും കമ്പനിക്കും പെര്‍മിറ്റും അനുമതികളും വേഗം ലഭിക്കുമെന്നായിരുന്നു ട്രംപിന്റെ മറ്റൊരു പ്രഖ്യാപനം. നിക്ഷേപകരെ സഹായിക്കാന്‍ തന്റെ ഭരണകൂടം എന്ത് നടപടികളാണ് സ്വീകരിക്കുന്നതെന്ന് ട്രംപ് കൂടുതല്‍ വിശദമാക്കിയിട്ടില്ല.

നാടുകടത്തല്‍

ഇന്ത്യക്കാരെയടക്കം ഏറ്റവും കൂടുതല്‍ ഞെട്ടിച്ച പ്രഖ്യാപനമായിരുന്നു ഒടുവിലത്തേത്. അധികാരമേറ്റാലുടന്‍ വന്‍ തോതില്‍ നാടുകടത്തല്‍ നടപ്പാക്കാന്‍ ട്രംപ് ഭരണകൂടം നീക്കമിടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഏതാണ്ട് 18,000-ത്തോളം ഇന്ത്യക്കാരാണ് നാടുകടത്തല്‍ ഭീഷണി നേരിടുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

1.445 മില്യണ്‍ അനധികൃത കുടിയേറ്റക്കാരുടെ പട്ടികയാണ്‌ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റിൻ്റെ (ഐസിഇ) പക്കലുള്ളത്. ഇതില്‍ 17,940 പേര്‍ ഇന്ത്യക്കാരാണെന്നാണ് റിപ്പോര്‍ട്ട്. അനേകം പേര്‍ നിയമനടപടികള്‍ കുടുങ്ങി. മൂന്ന് വര്‍ഷത്തിനിടെ ഓരോ വര്‍ഷവും ശരാശരി 90,000 ഇന്ത്യക്കാരെ യുഎസിലേക്ക് അനധികൃതമായി കടക്കാന്‍ ശ്രമിച്ചതിന് ഐസിഇ പിടികൂടിയിട്ടുണ്ട്.

നാടുകടത്തല്‍ ഭീഷണി കൂടുതലായി നേരിടുന്നത്‌ പഞ്ചാബ്, ഗുജറാത്ത്, ആന്ധ്രാപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. അനധികൃത കുടിയേറ്റക്കാരുള്ള 208 രാജ്യങ്ങളുടെ ഐസിഇയുടെ പട്ടികയിൽ ഇന്ത്യ 13-ാം സ്ഥാനത്താണ്.

Read Also : ഒരു കാലത്ത് സീരിയല്‍ കില്ലര്‍, വെറുക്കപ്പെട്ട സ്ത്രീ; ദുഷ്‌പേര് കാത്‌ലീന്‍ മായ്ച്ചിട്ട് ഒരു വര്‍ഷം

ട്രംപിന്റെ വിജയം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തകര്‍പ്പന്‍ വിജയമാണ് ട്രംപ് നേടിയത്. പ്രവചനങ്ങളെയെല്ലാം കാറ്റില്‍ പറത്തിയായിരുന്നു ട്രംപിന്റെ വിജയം. ട്രംപ് 312 ഇലക്ടറല്‍ വോട്ട് നേടി. എതിര്‍സ്ഥാനാര്‍ത്ഥി കമല ഹാരിസിന് നേടാനായത് 226 ഇലക്ടറല്‍ വോട്ടുകള്‍ മാത്രം.

തണ്ണിമത്തന് മധുരമുണ്ടോ? ഈ സൂത്രവിദ്യ പരീക്ഷിക്കൂ
ഈ രോഗികൾക്ക് നെയ്യ് വില്ലനാകും; നിങ്ങൾ ഈ ലിസ്റ്റിലുണ്ടോ
ഗ്യാസ് സ്റ്റൗവിന് സമീപം ഇവ വയ്ക്കാൻ പാടില്ല
ഉണക്കമുന്തിരിയിൽ കറുപ്പോ മഞ്ഞയോ ബെസ്റ്റ് ?
കുട്ടികൾ കളിക്കുന്നതിന് ആരുമായെന്ന് നോക്കിക്കേ
അയാളെ കാറിൽ നിന്നും തൂക്കിയെടുത്ത് പോലീസ്
ചേട്ടന് വഴി കൊടുക്കൂ! സഞ്ജുവിന് വഴി ഒരുക്കി സൂര്യകുമാർ യാദവ്
ഹെലികോപ്റ്ററിൽ പറന്നിറങ്ങി മോഹൻലാൽ