Dubai Smart Parking: ദുബായ് പോലീസിന്റെ സ്മാര്‍ട്ട് പാര്‍ക്കിങ് ‘ഓണ്‍’; നടപടികളെല്ലാം ഇനി പെട്ടെന്ന്
Dubai Police with Parkin For Smart Traffic Management: ദുബായിലെ റോഡുകള്‍ സുരക്ഷിതമാക്കാനുള്ള പോലീസ് ശ്രമങ്ങള്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പാര്‍ക്കിങ് സൗകര്യങ്ങളില്‍ ഇതിനായി ക്യാമറകള്‍ സ്ഥാപിക്കും.
ദുബായ്: റോഡ് സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി നടപടികള്‍ക്കൊരുങ്ങി ദുബായ് പോലീസ്. ദുബായ് പോലീസും പൊതു പാര്‍ക്കിങ് കമ്പനിയായ പാര്‍ക്കിനും ചേര്‍ന്നാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്. നിയമ നടപടികള്‍ നേരിടുന്ന വാഹനങ്ങളെ എളുപ്പത്തില്‍ പിടികൂടാനായി ഇരുവിഭാഗവും ജൈറ്റെക്‌സ് മേളയില്‍ ധാരാണാപത്രത്തില്‍ ഒപ്പുവെച്ചു.
വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനായി പാര്‍ക്കിന്‍ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തുമ്പോള്‍ തന്നെ പോലീസിന് അതിവേഗം തിരിച്ചറിയാനും നടപടിയെടുക്കാനും സാധിക്കും. ട്രാഫിക് കേസുകളിലോ ക്രിമിനല്‍ കേസുകളിലോ ഉള്‍പ്പെട്ടിട്ടുള്ള വാഹനങ്ങളെ കണ്ടെത്തുന്നതിനായാണ് ഈ നീക്കം.
കൂടാതെ, ദുബായിലെ റോഡുകള്‍ സുരക്ഷിതമാക്കാനുള്ള പോലീസ് ശ്രമങ്ങള്‍ക്ക് ഈ നീക്കം ഗുണം ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു. പാര്‍ക്കിങ് സൗകര്യങ്ങളില്‍ ഇതിനായി ക്യാമറകള്‍ സ്ഥാപിക്കും. ഡിജിറ്റല്‍ സംയോജനം സാധ്യമാക്കുന്നതിനും വിവരങ്ങള്‍ തടസമില്ലാതെ കൈമാറ്റം ചെയ്യുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാനും പങ്കാളിത്തതിലൂടെ അധികൃതര്‍ ലക്ഷ്യമിടുന്നു.




Also Read: UAE Golden Visa: വഖഫിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ഗോള്‍ഡന്‍ വിസ; എങ്ങനെ ലഭിക്കും, അറിയേണ്ടതെല്ലാം
പിഴകള്‍, നിയമപരമായ പിടിച്ചെടുക്കല്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട നടപടികളും ദുബായ് പോലീസിന് ഇനി എളുപ്പമാകും. ദുബായ് പോലീസിന്റെ ട്രാഫിക് മാനേജ്‌മെന്റ് സിസ്റ്റങ്ങളും പാര്‍ക്കിനിന്റെ സ്മാര്‍ട്ട് പാര്‍ക്കിങ്, പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും തമ്മിലുള്ള നേരിട്ടുല്ല സംയോജനത്തിലൂടെയാണ് ഇത് സാധ്യമാകുന്നത്.