ദുബായിൽ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത: നോൽ കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ പേയ്‌മെൻ്റും ഷോപ്പിംഗും നടത്താം

Dubai RTA Upgrades Nol Student Card for Online Payments and Shopping: പുതിയ പരിഷ്‌കാരങ്ങൾ വരുന്നതോടെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഏത് സമയത്തും കാർഡ് റീചാർജ് ചെയ്യാനും, പ്രൊഫൈൽ മാനേജ് ചെയ്യാനും, കാർഡ് പുതുക്കാനും വളരെ എളുപ്പത്തിൽ സാധിക്കും. ഇതിന് പുറമെ, വിദ്യാർത്ഥികളുടെ അക്കൗണ്ടും കാർഡും രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പ്രത്യേക സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്.

ദുബായിൽ വിദ്യാർത്ഥികൾക്ക് സന്തോഷവാർത്ത: നോൽ കാർഡ് ഉപയോഗിച്ച് ഇനി ഓൺലൈൻ പേയ്‌മെൻ്റും ഷോപ്പിംഗും നടത്താം

പ്രതീകാത്മക ചിത്രം

Published: 

11 Nov 2026 | 11:28 AM

ദുബായ്: യു.എ.ഇയിലെ വിദ്യാർത്ഥികൾക്ക് ഇനി മുതൽ തങ്ങളുടെ നോൽ കാർഡ് ഉപയോഗിച്ച് മെട്രോയിലെയും ബസ്സുകളിലെയും യാത്രാ നിരക്കുകൾ നൽകുന്നതിന് പുറമെ ഓൺലൈൻ പേയ്‌മെൻ്റുകൾ നടത്താനും സാധിക്കും. 2026 ഡിസംബർ മുതൽ ജി.സി.സിയിലുടനീളമുള്ള വിവിധ ഔട്ട്‌ലെറ്റുകളിൽ ഷോപ്പിംഗ് നടത്താനും നോൽ കാർഡ് ഉപയോഗിക്കാമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. സാധാരണ നോൽ കാർഡിൻ്റെ എല്ലാ സവിശേഷതകളും ഈ സ്റ്റുഡൻ്റ് കാർഡിനും ലഭ്യമാകുമെന്നാണ് ആർ.ടി.എ അറിയിച്ചിരിക്കുന്നത്.

പുതിയ പരിഷ്‌കാരങ്ങൾ വരുന്നതോടെ വിദ്യാർത്ഥികൾക്ക് ഓൺലൈനായി ഏത് സമയത്തും കാർഡ് റീചാർജ് ചെയ്യാനും, പ്രൊഫൈൽ മാനേജ് ചെയ്യാനും, കാർഡ് പുതുക്കാനും വളരെ എളുപ്പത്തിൽ സാധിക്കും. ഇതിന് പുറമെ, വിദ്യാർത്ഥികളുടെ അക്കൗണ്ടും കാർഡും രക്ഷിതാക്കൾക്ക് നിയന്ത്രിക്കാൻ കഴിയുന്ന പ്രത്യേക സൗകര്യവും ഇതിൽ ഒരുക്കിയിട്ടുണ്ട്. ദുബായിലെ പൊതുഗതാഗത സംവിധാനങ്ങളിൽ വിദ്യാർത്ഥികൾക്ക് 50 ശതമാനം ഇളവ് നൽകുന്ന നോൽ സ്റ്റുഡൻ്റ് കാർഡുകൾക്ക് ഇപ്പോൾ തന്നെ വലിയ സ്വീകാര്യതയാണുള്ളത്. ആർ.ടി.എയുടെ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ വഴി ‘നോൽ പ്ലസ്’ ലോയൽറ്റി പ്രോഗ്രാമിൽ രജിസ്റ്റർ ചെയ്താൽ വിവിധ റീട്ടെയിൽ ഷോപ്പുകളിൽ നിന്ന് വിദ്യാർത്ഥികൾക്ക് ഡിസ്കൗണ്ടുകളും ലഭിക്കും.

Also Read: Dubai Shopping Festival: ആഘോഷരാവുകളും ഷോപ്പിംഗും; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തീയതി പ്രഖ്യാപിച്ചു, കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!

ഇതിന് പുറമെ, 130-ലധികം രാജ്യങ്ങളിൽ ആനുകൂല്യങ്ങളും കിഴിവുകളും നൽകുന്ന ഇൻ്റർനാഷണൽ സ്റ്റുഡൻ്റ് ഐഡൻ്റിറ്റി കാർഡുമായി ചേർന്ന് ‘നോൽ ഐ.എസ്.ഐ.സി’ കാർഡും ആർ.ടി.എ 2024-ൽ അവതരിപ്പിച്ചിരുന്നു. ഗതാഗത രംഗത്തെ 50 ശതമാനം ഇളവിന് പുറമെ, പ്രാദേശിക-അന്തർദേശീയ ബ്രാൻഡുകളിൽ നിന്ന് 70 ശതമാനം വരെ കിഴിവ് ലഭിക്കാൻ ഇത് വിദ്യാർത്ഥികളെ സഹായിക്കും. ആർ.ടി.എ തങ്ങളുടെ ടിക്കറ്റിംഗ് സംവിധാനം പൂർണ്ണമായും ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറ്റുന്നതിൻ്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ. ക്യുആർ കോഡ് ടിക്കറ്റിംഗ്, ബാങ്ക് കാർഡുകൾ വഴിയുള്ള പേയ്‌മെൻ്റ് എന്നിവയും ഉടൻ നടപ്പിലാക്കും.

23 വയസ്സിന് താഴെയുള്ള യു.എ.ഇയിലെ ഏത് സ്‌കൂൾ-കോളേജ് വിദ്യാർത്ഥിക്കും ആർ.ടി.എ വെബ്‌സൈറ്റ് വഴിയോ ‘നോൽ പേ’ ആപ്പ് വഴിയോ കാർഡിനായി അപേക്ഷിക്കാവുന്നതാണ്. എമിറേറ്റ്‌സ് ഐഡി, പാസ്‌പോർട്ട് സൈസ് ഫോട്ടോ, പഠിക്കുന്ന സ്ഥാപനത്തിൽ നിന്നുള്ള ഔദ്യോഗിക സീൽ പതിച്ച ‘സ്റ്റുഡൻ്റ് കൺഫർമേഷൻ ലെറ്റർ’ എന്നിവയാണ് അപേക്ഷിക്കാൻ നൽകേണ്ടത്. അഞ്ച് വർഷത്തെ കാലാവധിയുള്ള ഈ കാർഡിന് 70 ദിർഹമാണ് ഫീസ്.

English Summary

Dubai’s RTA announced that starting December 2026, students can use their Nol cards for online payments and shopping across the GCC, alongside the existing 50% public transport discount.

Loading...
Unable to load recommendations.
Follow Us
Related Stories
Iran War: ഇറാൻ സംഘർഷത്തിൽ അയവ്; ക്രൂഡ് ഓയിൽ വിലയിൽ ഇടിവ് തുടരുന്നു
അടങ്ങിയിരുന്ന കോവിഡ് വീണ്ടും തലപൊക്കുന്നു? പുതിയ വകഭേദമെത്തി; ലക്ഷണങ്ങള്‍ അറിയാം
Dubai Shopping Festival: ആഘോഷരാവുകളും ഷോപ്പിംഗും; ദുബായ് ഷോപ്പിംഗ് ഫെസ്റ്റിവൽ തീയതി പ്രഖ്യാപിച്ചു, കാത്തിരിക്കുന്നത് വമ്പൻ സർപ്രൈസുകൾ!
Iran War: ഇറാൻ യുദ്ധം അവസാനിച്ചെന്ന് ട്രംപ്; ഖത്തർ പ്രധാനമന്ത്രിയുമായി നിർണായക കൂടിക്കാഴ്ച
2027-നെ വരവേൽക്കാൻ റാസൽഖൈമ റെഡി! ആകാശത്ത് വിസ്മയം തീർക്കാൻ വെടിക്കെട്ടും ഡ്രോൺ ഷോയും; പ്രവേശനം സൗജന്യം
പാസഞ്ചർ ട്രെയിനുകൾ കൂട്ടിയിടിച്ച് ഈജിപ്തിൽ ഏഴ്പേർ മരിച്ചു, നൂറിലധികം പേർക്ക് പരിക്ക്; മരണസംഖ്യ ഉയർന്നേക്കും
പൈനാപ്പിളും ക്യാരറ്റും ഉണ്ടോ? വെറും 5 മിനിറ്റിൽ തയ്യാറാക്കാം ഈ സൂപ്പർ സ്മൂത്തി
ചോറിന് പകരം എന്ത് കഴിക്കാം? വണ്ണം കുറയ്ക്കാൻ അറിഞ്ഞോളൂ....
35 കഴിഞ്ഞാൽ നേട്ടങ്ങളുടെ കാലം; ഈ തീയതികളിലാണോ ജനിച്ചത്?
പ്രോട്ടീൻ ഷേക്ക് വെറൈറ്റിയാക്കാം; ഹൈ-പ്രോട്ടീൻ സ്ട്രോബെറി സ്മൂത്തി ഇതാ!
നിർത്തിയിട്ടിരുന്ന ലോറി പുറകോട്ടുരുണ്ടു, പിന്നെ നടന്നത്
ലാൻ്റിനിംഗിനിടെ ഹെലികോപ്ടറുകള്‍ കൂട്ടിയിടിച്ചു
Watch: തടി ലോഡുമായി ലോറി കൊക്കയിലേക്ക്
ക്ഷേത്രവാതിൽ തള്ളി തുറക്കാൻ ശ്രമിക്കുന്ന കരടി