AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Alaska Earthquake: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

US Alaska Earthquake And Tsunami Warning: കടലിലുണ്ടായ ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. ദക്ഷിണ അലാസ്കയിലും അലാസ്ക ഉപദ്വീപിലുമാണ് സുനാമി മുന്നറിയിപ്പ് നിലനിൽക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ സുനാമി മുന്നറിയിപ്പ് ഇതുവരെ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

Alaska Earthquake: അമേരിക്കയിലെ അലാസ്കയിൽ ഭൂചലനം; 7.3 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്
Alaska EarthquakeImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 17 Jul 2025 07:03 AM

വാഷിംങ്ടൺ: അമേരിക്കയിൽ അലാസ്ക (Earthquake Hits Alaska) തീരത്ത് റിക്ടർ സ്കെയിലിൽ 7.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് ഭൂകമ്പം അനുഭവപ്പെട്ടത്. അലാസ്കയിലെ ദ്വീപ് നഗരമായ സാൻഡ് പോയിന്റിൽ നിന്ന് 87 കിലോമീറ്റർ അകലെ കടലിലായാണ് ഭൂകമ്പത്തിൻ്റെ പ്രഭവകേന്ദ്രമെന്നാണ് റിപ്പോർട്ട്. കടലിലുണ്ടായ ഭൂചലനത്തെത്തുടർന്ന് അധികൃതർ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്.

അതേസമയം ഭൂചലനത്തെ തുടർന്ന് കാര്യമായ നാശനഷ്ടങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ദക്ഷിണ അലാസ്കയിലും അലാസ്ക ഉപദ്വീപിലുമാണ് സുനാമി മുന്നറിയിപ്പ് നിലനിൽക്കുന്നത്. മറ്റ് സ്ഥലങ്ങളിൽ സുനാമി മുന്നറിയിപ്പ് ഇതുവരെ നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

1964 മാർച്ചിൽ 9.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായ സമാന മേഖലയാണിത്. വടക്കേ അമേരിക്കയിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും ശക്തമായ ഭൂചനമായിരുന്നു അത്. ആങ്കറേജ്, അലാസ്ക, യുഎസിന്റെ പടിഞ്ഞാറൻ തീരം, ഹവായ് ദ്വീപ് തുടങ്ങിയ മേഖലയിൽ അന്ന് ശക്തമായ സുനാമിയാണ് ഉണ്ടായത്.

ഭൂകമ്പത്തിലും സുനാമിയിലുമായി നിരവധി നാശനഷ്ടങ്ങളും 250-ലധികം പേരുടെ മരിക്കുകയും ചെയ്തിരുന്നു. 2023 ജൂലൈയിലും അലാസ്കയുടെ ഉപദ്വീപിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഭൂകമ്പത്തെത്തുടർന്ന് വലിയ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിരുന്നില്ല.