Etihad Rail: സെക്കന്‍ഡുകള്‍ക്കുള്ളില്‍ അബുദബി ടു ഫുജൈറ; ഇത്തിഹാദ് റെയിലില്‍ ഉടന്‍ യാത്ര ചെയ്യാം
Etihad Rail Route Map and Stations: ഏകദേശം 36.5 ദശലക്ഷത്തിലധികം ആളുകള്‍ പ്രതിവര്‍ഷം റെയിലില്‍ യാത്ര ചെയ്യുമെന്നാണ് അധികൃതരുടെ നിഗമനം. 2026ല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെങ്കിലും 11 നഗരങ്ങളിലേക്കും ഒരുമിച്ച് എത്തുമോ എന്ന കാര്യം വ്യക്തമല്ല.

ഇത്തിഹാദ് റെയില്‍
അബുദബി: യുഎഇയില്‍ ഇപ്പോള്‍ ഇത്തിഹാദ് റെയിലാണ് ചര്‍ച്ചാ വിഷയം. രാജ്യത്തെ 11 നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ടാണ് റെയില്‍ യാഥാര്‍ഥ്യമാകാന്‍ പോകുന്നത്. അബുദബി, ഷാര്‍ജ, ഫുജൈറ, അല്‍ സില, അല്‍ ദൈദ്, റുവൈസ്, അല്‍ മിര്‍ഫ എന്നിവയുള്‍പ്പെടെയുള്ള നഗരങ്ങളിലൂടെയാണ് എത്തിഹാദ് റെയില്‍ കടന്നുപോകുക. ഈ വര്‍ഷം തന്നെ ഇത്തിഹാദ് റെയില്‍ യാത്രക്കാര്‍ക്കായി സര്‍വീസ് നടത്താന്‍ തയാറെടുക്കുമെന്നാണ് വിവരം.
ഏകദേശം 36.5 ദശലക്ഷത്തിലധികം ആളുകള്‍ പ്രതിവര്‍ഷം റെയിലില്‍ യാത്ര ചെയ്യുമെന്നാണ് അധികൃതരുടെ നിഗമനം. 2026ല്‍ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുമെങ്കിലും 11 നഗരങ്ങളിലേക്കും ഒരുമിച്ച് എത്തുമോ എന്ന കാര്യം വ്യക്തമല്ല.
ഇത്തിഹാദ് പാസഞ്ചര്‍ ട്രെയിനുകളുടെ സമയക്രമവും റെയില്‍വേ പുറത്തുവിട്ടിട്ടുണ്ട്. അബുദബിയില്‍ നിന്ന് ദുബായിലേക്ക് വെറും 57 മിനിറ്റ് മാത്രമേ ഈ ട്രെയിനിന് ആവശ്യമായി വരൂ. അല്‍ റുവൈസിലേക്കുള്ള യാത്രയ്ക്ക് 1 മണിക്കൂര്‍ 10 മിനിറ്റും, ഫുജൈറയിലേക്ക് വെറും 1 മണിക്കൂര്‍ 54 മിനിറ്റും സമയമെടുക്കുകയുള്ളൂ.
ഇത്തിഹാദ് റെയിലിന് പുറമെ അബുദബിക്കും ദുബായിക്കും ഇടയില്‍ മറ്റൊരു അതിവേഗ ട്രെയിനിനും യുഎഇ പദ്ധതിയിടുന്നുണ്ട്. 30 മിനിറ്റ് കൊണ്ട് യാത്ര സാധ്യമാക്കുകയാണ് ലക്ഷ്യം.
യാത്രാ സമയം
- അബുദാബി-ദുബായ് 57 മിനിറ്റ്
- അബുദാബി-റുവൈസ്: 1 മണിക്കൂര്‍ 10 മിനിറ്റ്
- അബുദാബി-ഫുജൈറ: 1 മണിക്കൂര്‍ 45 മിനിറ്റ്
- അബുദാബി-സോഹാര്‍ (ഒമാന്‍): 1 മണിക്കൂര്‍ 40 മിനിറ്റ്
- അല്‍ ഐന്‍-സോഹാര്‍ (ഒമാന്‍): 47 മിനിറ്റ്
Also Read: Kuwait Loan: പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; കുവൈറ്റില്‍ 70,000 ദിനാര്‍ വരെ വായ്പ ലഭിക്കും
ഇത്തിഹാദ് റെയില്‍വേ സ്റ്റേഷനുകള്‍
- അല്‍ സില
- അല്‍ ധന്ന
- അല്‍ മിര്‍ഫ
- മദീനത്ത് സായിദ്
- മെസൈറ
- അല്‍ ഫയ
അബുദബി, ദുബായ്, ഷാര്‍ജ, ഫുജൈറ എന്നിവിടങ്ങളില്‍ നേരത്തെ പ്രഖ്യാപിച്ച നാല് സ്റ്റേഷനുകള്‍ എവിടെയായിരിക്കുമെന്നും റെയില്‍വേ വെളിപ്പെടുത്തിയിട്ടുണ്ട്. ഇവയാണ്:
- അബുദാബിയിലെ മുഹമ്മദ് ബിന്‍ സായിദ് സിറ്റി
- ദുബായിലെ ജുമൈറ ഗോള്‍ഫ് എസ്റ്റേറ്റ്‌സ്
- ഷാര്‍ജയിലെ യൂണിവേഴ്‌സിറ്റി സിറ്റി
- ഫുജൈറയിലെ അല്‍ ഹിലാല്‍