AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

US Air Base In Japan: ജപ്പാനിൽ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; 4 സൈനികർക്ക് പരിക്ക്

Explosion At US Air Base In Japan: ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. വ്യോമതാവളത്തിലെ ആയുധസംഭരണശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ യുഎസ് സൈനികർ ഉൾപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

US Air Base In Japan: ജപ്പാനിൽ യുഎസ് വ്യോമതാവളത്തിൽ സ്ഫോടനം; 4 സൈനികർക്ക് പരിക്ക്
US Air Base In JapanImage Credit source: Social Media
neethu-vijayan
Neethu Vijayan | Published: 10 Jun 2025 06:43 AM

ടോക്യോ: ജപ്പാന്റെ തെക്കൻ ദ്വീപായ ഒകിനാവയിലെ യുഎസിന്റെ വ്യോമതാവളത്തിൽ സ്ഫോടനം. സംഭവത്തിൽ നാല് ജാപ്പനീസ് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. സ്ഫോടനത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ പരിശോധിച്ചുവരികയാണെന്ന് സെൽഫ് ഡിഫൻസ് ഫോഴ്‌സിന്റെ ഉദ്യോഗസ്ഥർ പറഞ്ഞു.

ഒകിനാവ പ്രിഫെക്ചറൽ സർക്കാരിന്റെ കീഴിലുള്ള കഡേന വ്യോമതാവളത്തിലാണ് സ്ഫോടനം നടന്നിരിക്കുന്നത്. വ്യോമതാവളത്തിലെ ആയുധസംഭരണശാലയിലാണ് സ്ഫോടനം നടന്നതെന്ന് യുഎസ് വ്യോമസേന പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ യുഎസ് സൈനികർ ഉൾപ്പെട്ടിട്ടില്ലെന്നും പ്രസ്താവനയിൽ പറയുന്നു.

രണ്ടാം ലോകയുദ്ധകാലത്ത് പൊട്ടാതെകിടന്ന സ്ഫോടകവസ്തുക്കൾ നിർവീര്യമാക്കും മുൻപ്‌ സൂക്ഷിക്കുന്ന വ്യോമതാവളമാണിത്. സൈനികർ പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായതെന്ന് ഉദ്യോ​ഗസ്ഥർ പറയുന്നു. അപകടകാരണം സംബന്ധിച്ച് അന്വേഷണം തുടരുകയാണ്.

രണ്ടാം ലോകയുദ്ധകാലത്തെ നൂറുകണക്കിന് ടൺ ബോംബുകളാണ് ഒകിനാവയിലും പരിസരത്തും ഇപ്പോഴുമുള്ളത്. മിക്കതും യുഎസ് സൈന്യം ജപ്പാനിൽ ഇട്ടതാണ്. ഏകദേശം 1856 ടൺ ബോംബുകൾ പൊട്ടാതെ ഇവിടെ കിടപ്പുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒക്ടോബറിൽ, തെക്കൻ ജപ്പാനിലെ ഒരു വാണിജ്യ വിമാനത്താവളത്തിൽ ഇത്തരത്തിൽ ഒരു സ്ഫോടനമുണ്ടായിരുന്നു. ഇത് സ്ഥലത്ത് വലിയ ഗർത്തത്തിന് കാരണമാവുകയും ഡസൻ കണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും ചെയ്തതിന് കാരണമായിരുന്നു.