AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Sheikh Hasina: ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു

PM Sheikh Hasina Handed Death Penalty: ഹസീനയുടെ രണ്ട് മുൻ സഹായികളായ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമലിനും വധശിക്ഷ വിധിച്ചു. മുൻ പോലീസ് മേധാവി ചൗധരി അബ്ദുല്ല അൽ-മാമുൻ ഈ കേസിൽ മാപ്പുസാക്ഷിയായി മാറിയിരുന്നു.

Sheikh Hasina: ബംഗ്ലാദേശ് പ്രക്ഷോഭം: ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ വിധിച്ചു
Sheikh HasinaImage Credit source: TV9 Network
aswathy-balachandran
Aswathy Balachandran | Updated On: 17 Nov 2025 15:14 PM

ധാക്ക: ബംഗ്ലാദേശിലെ മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്ക് അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ (ICT-BD) വധശിക്ഷ വിധിച്ചു. കഴിഞ്ഞ വർഷം നടന്ന വിദ്യാർത്ഥി പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചതിലൂടെ മനുഷ്യാവകാശം ലംഘിക്കുന്ന കുറ്റകൃത്യങ്ങൾ ചെയ്തു എന്ന കേസിന്റെ വിചാരണയിലാണ് വിധി.

ജസ്റ്റിസ് എംഡി ഗോലാം മൊർത്തുസ മജുംദർ അധ്യക്ഷനായ ട്രൈബ്യൂണലാണ് വിധി പ്രഖ്യാപിച്ചത്. ഹസീനയുടെ രണ്ട് മുൻ സഹായികളായ മുൻ ആഭ്യന്തര മന്ത്രി അസദുസ്സമാൻ ഖാൻ കമലിനും വധശിക്ഷ വിധിച്ചു. മുൻ പോലീസ് മേധാവി ചൗധരി അബ്ദുല്ല അൽ-മാമുൻ ഈ കേസിൽ മാപ്പുസാക്ഷിയായി മാറിയിരുന്നു.

 

പ്രധാന കുറ്റങ്ങൾ

കൊലപാതകം, കൊലപാതകശ്രമം, പീഡനം, മനുഷ്യത്വരഹിതമായ മറ്റ് പ്രവൃത്തികൾ ഉൾപ്പെടെ അഞ്ച് കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരുന്നത്. 2024 ഓഗസ്റ്റിൽ ഹസീനയുടെ സർക്കാരിനെ താഴെയിറക്കിയ വിദ്യാർത്ഥി പ്രക്ഷോഭകർക്കെതിരെ അക്രമത്തിന് ഉത്തരവിട്ടുവെന്ന ഗുരുതരമായ ആരോപണം ഹസീനയ്ക്കെതിരെ ഉണ്ട്. യുഎൻ  ഓഫീസിന്റെ റിപ്പോർട്ട് പ്രകാരം, കഴിഞ്ഞ വർഷം ജൂലൈ 15 നും ഓഗസ്റ്റ് 15 നും ഇടയിൽ നടന്ന ജൂലൈ പ്രക്ഷോഭത്തിനിടെ സർക്കാരിന്റെ സുരക്ഷാ നടപടികളിൽ 1,400-ഓളം പേർ കൊല്ലപ്പെട്ടിരുന്നു.

Also Read:അക്രമകാരികളെ വെടിവെച്ച് കൊല്ലുക; ബംഗ്ലാദേശില്‍ കനത്ത സുരക്ഷ, ഹസീനയുടെ വിധി ഇന്ന്

വിചാരണയും അഭയവും

 

78 വയസ്സുള്ള ഷെയ്ഖ് ഹസീനയും കമലും പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിക്കപ്പെട്ടതിനെ തുടർന്ന് ഇവരുടെ അസാന്നിധ്യത്തിലാണ് ട്രൈബ്യൂണൽ വിചാരണ പൂർത്തിയാക്കിയത്. ഹസീന 2024 ഓഗസ്റ്റ് 4-ന് ബംഗ്ലാദേശിൽ നിന്ന് പലായനം ചെയ്യുകയും അതിനുശേഷം ഇന്ത്യയിൽ അഭയം തേടുകയും ചെയ്തിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ഇന്ത്യയോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ പ്രതികരണമൊന്നുമില്ല.

സുരക്ഷാ ജാഗ്രത

 

വിധി പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്തുടനീളം സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. അക്രമ സാധ്യതയുണ്ടെങ്കിൽ വെടിവയ്ക്കാൻ ധാക്ക മെട്രോപൊളിറ്റൻ പോലീസ് കമ്മീഷണർ ഉത്തരവിട്ടിട്ടുണ്ട്. അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്ന ഭയത്താൽ തലസ്ഥാനത്തെ പ്രധാന തെരുവുകൾ ആളൊഴിഞ്ഞ നിലയിലാണ്.

 

ഹസീനയുടെ ആദ്യ പ്രതികരണം

 

ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ വധശിക്ഷ വിധിച്ചതിന് പിന്നാലെ  ഷെയ്ഖ് ഹസീനയുടെ ആദ്യ പ്രതികരണം പുറത്തുവന്നു. “ഈ വിധി തീവ്രവാദികളുടെ ലക്ഷ്യം വെളിപ്പെടുത്തുന്നതാണ്,” ഹസീന പ്രതികരിച്ചു.
കേസിന്റെ വിധി രാഷ്ട്രീയപ്രേരിതമാണെന്നും തന്നെ വേട്ടയാടാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും ഹസീനയുടെ പ്രതികരണം സൂചിപ്പിക്കുന്നു.