AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Hong Kong Plane Crash: ഹോങ്കോങ്ങില്‍ വിമാനാപകടം; കാര്‍ഗോ ജെറ്റ് റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നിമാറി, രണ്ട് മരണം

Cargo Jet Accident: ലാന്‍ഡിങ്ങിനിടെ വിമാനം ഗ്രൗണ്ട് സര്‍വീസ് വാഹനവുമായി കൂട്ടിയിടിച്ച് കനത്ത നാശനഷ്ടമുണ്ടായതായും വിവരമുണ്ട്. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്.

Hong Kong Plane Crash: ഹോങ്കോങ്ങില്‍ വിമാനാപകടം; കാര്‍ഗോ ജെറ്റ് റണ്‍വേയില്‍ നിന്ന് കടലിലേക്ക് തെന്നിമാറി, രണ്ട് മരണം
ഹോങ്കോങ്ങില്‍ വിമാനാപകടംImage Credit source: AirNav Radar X
shiji-mk
Shiji M K | Published: 20 Oct 2025 07:05 AM

ഹോങ്കോങ്: ഹോങ്കോങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്ന് വിമാനം കടലിലേക്ക് തെന്നിമാറി അപകടം. രണ്ടുപേര്‍ മരിച്ചു. ദുബായില്‍ നിന്ന് തിങ്കളാഴ്ച പുലര്‍ച്ചെ എത്തിയ വിമാനമാണ് അപകടത്തില്‍പെട്ടത്. വിമാനം ഗ്രൗണ്ട് സര്‍വീസ് വാഹനത്തില്‍ ഇടിച്ചാണ് മരണം സംഭവിച്ചത്. ഹോങ്കോങിലെ അല്‍ മക്തൂം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വീസ് നടത്തുന്ന തുര്‍ക്കി വിമാനക്കമ്പനിയായ എയര്‍ ACT യുടെ എമിറേറ്റ്‌സ് സ്‌കൈകാര്‍ഗോ EK9788 വിമാനമാണ് അപകടത്തില്‍പെട്ടത്.

പുലര്‍ച്ചെ 3.53ന് വടക്കന്‍ റണ്‍വേ 07R ല്‍ എത്തിയപ്പോഴാണ് അപകടം സംഭവിച്ചതെന്ന് ഹോങ്കോങ് സ്റ്റാന്‍ഡേര്‍ജ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ടിസി-എസിഎഫ് രജിസ്റ്റര്‍ ചെയ്ത ബോയിങ് 747-481 വിമാനം ലാന്‍ഡിങ് റോളിനിടെ ഇടത്തേക്ക് നീങ്ങി റണ്‍വേയോട് ചേര്‍ന്ന് കിടക്കുന്ന കടലിലേക്ക് തെന്നിമാറുകയായിരുന്നു എന്ന് എയര്‍നാവ് റാഡര്‍ എക്‌സ് പോസ്റ്റിലൂടെ അറിയിച്ചു. കടലില്‍ വിമാനം ഭാഗികമായി മുങ്ങിയതായാണ് വിവരം.

അപകടത്തിന്റെ ദൃശ്യങ്ങള്‍

ലാന്‍ഡിങ്ങിനിടെ വിമാനം ഗ്രൗണ്ട് സര്‍വീസ് വാഹനവുമായി കൂട്ടിയിടിച്ച് കനത്ത നാശനഷ്ടമുണ്ടായതായും വിവരമുണ്ട്. ഈ വാഹനത്തിലുണ്ടായിരുന്ന രണ്ട് തൊഴിലാളികള്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ തൊഴിലാളികള്‍ കടലിലേക്ക് പതിച്ചു. ശേഷം പുലര്‍ച്ചെ 5 മണിയോടെയാണ് ഇവരെ പുറത്തെടുത്തത്. ഒരാള്‍ സംഭവ സ്ഥലത്തുവെച്ച് തന്നെ മരിച്ചു. ഒരാള് ആശുപത്രിയിലെത്തിച്ചതിന് ശേഷമാണ് മരിച്ചത്.

അപകടത്തിന്റെ ദൃശ്യങ്ങള്‍

Also Read: Paris’ Louvre Museum: ആഭരണങ്ങൾ കൊള്ളയടിക്കപ്പെട്ടു; പാരീസിലെ ലൂവ്രേ മ്യൂസിയം അടച്ചുപൂട്ടി

കാര്‍ഗോ വിമാനത്തിലുണ്ടായിരുന്ന ജീവനക്കാര്‍ക്ക് പരിക്കുകളില്ലെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഭവത്തെ തുടര്‍ന്ന് വിമാനത്താവളത്തിന്റെ വടക്കന്‍ റണ്‍വേ അടച്ചിട്ടു. അപകടത്തില്‍ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്.