Viral Video: വിശന്നു വലഞ്ഞ ആന, ഭക്ഷണം തേടി അടുത്തുള്ള സൂപ്പർമാർക്കറ്റിൽ- വീഡിയോ വൈറൽ
Elephant Viral Video : തൊഴിലാളികൾ ആനയെ ശബ്ജമുണ്ടാക്കി ഭയപ്പെടുത്തി പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും തനിക്ക് ബാധകമല്ലെന്ന രീതിയിൽ ഭക്ഷണം കഴിക്കുകയാണ് കൊമ്പൻ.

Viral Video Elephant
വിശന്നു വലഞ്ഞ ആന, ഭക്ഷണം തേടി അടുത്തുള്ള സൂപ്പർമാർക്കറ്റിൽ കയറിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറൽ. സംഭവം ഇന്ത്യയിലല്ല തായ്ലൻ്റിലാണ്. ഖാവോ യായ് ദേശീയോദ്യാനത്തിനടുത്തുള്ള ഒരു കൺവീനിയൻസ് സ്റ്റോറിലാണ് സംഭവം. കടയിൽ പ്രവേശിച്ച ആന തുമ്പിക്കൈ ഉപയോഗിച്ച് കിട്ടിയതെല്ലാം കഴിക്കുന്നത് വീഡിയോയിലുണ്ട്.
തൊഴിലാളികൾ ആനയെ ശബ്ജമുണ്ടാക്കി ഭയപ്പെടുത്തി പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഇതൊന്നും തനിക്ക് ബാധകമല്ലെന്ന രീതിയിൽ ഭക്ഷണം കഴിക്കുകയാണ് കൊമ്പൻ. ആന ഉള്ളിലേക്ക് കയറിയപ്പോൾ സൂപ്പർമാർക്കറ്റിൻ്റെ മേൽക്കൂരയിൽ പ്രശ്നങ്ങളുണ്ടായതൊഴിച്ചാൽ മറ്റ് വലിയ നാശനഷ്ടങ്ങളൊന്നും ഉണ്ടായിട്ടില്ല. ഒടുവിൽ കയ്യിൽ കിട്ടിയ ഭക്ഷണ സാധനവുമായി ആന പുറത്തേക്ക് പോയി.
വീഡിയോ കാണാം
A hungry elephant broke into a grocery store in Thailand pic.twitter.com/piL51wcEtH
— Rob (@_ROB_29) June 5, 2025
ഒമ്പത് ചാക്ക് മധുരമുള്ള അരി , ഒരു സാൻഡ് വിച്ച്, ഉണങ്ങിയ വാഴപ്പഴം എന്നിവ ആന തിന്നതായി കടയുടമയായ കാംപ്ലോയ് കകാവ് പറയുന്നു. പ്ലായ് ബിയാങ് ലെക്കു എന്നാണത്രെ പ്രദേശവാസികൾ കൊമ്പനെ വിളിക്കുന്നത്. 30 വയസ് പ്രായമുള്ള ആന ഭക്ഷണം തേടി നേരത്തെയും ആളുകളുടെ വീടുകളിൽ എത്തിയിട്ടുണ്ടെങ്കിലും ഒരു പലചരക്ക് കടയിൽ ഇതാദ്യമാണ്. 2024 ലെ കണക്കനുസരിച്ച് ഏകദേശം 4,000 കാട്ടാനകൾ തായ്ലൻഡിലുണ്ട്. വനനശീകരണം കൂടുന്നതോടെ ആനകൾ കൂട്ടത്തോടെ നാട്ടിലേക്ക് എത്തുന്നുണ്ടെന്നാണ് വിവരം.