AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

IMF helps Pakistan: പാകിസ്താനെ സഹായിച്ച് ഐഎംഎഫ്; 8500 കോടി രൂപ വായ്പ നൽകി

IMF helps Pakistan: രണ്ട് തവണ ​ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യമാണ് പാകിസ്താൻ. പാകിസ്താന് ധനസഹായം നൽകാനായുള്ള ഐഎംഎഫ് യോ​ഗത്തിലെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു.

IMF helps Pakistan: പാകിസ്താനെ സഹായിച്ച് ഐഎംഎഫ്; 8500 കോടി രൂപ വായ്പ നൽകി
Nithya Vinu
Nithya Vinu | Published: 10 May 2025 | 12:53 AM

പാകിസ്ഥാന് 8500 കോടി രൂപ വായ്പ്പ അനുവദിച്ച് അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്).  ഏഴ് ബില്യൺ ഡോളറിന്റെ വായ്‌പയിലെ രണ്ടാം ഗഡുവാണ് അനുവദിച്ചിരിക്കുന്നത്. പാകിസ്താന് പണം നൽകുന്നതിൽ ഇന്ത്യ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. രണ്ട് തവണ ​ഗ്രേ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള രാജ്യമാണ് പാകിസ്താൻ.

പാകിസ്താന് ധനസഹായം നൽകാനായുള്ള ഐഎംഎഫ് യോ​ഗത്തിലെ വോട്ടെടുപ്പിൽ നിന്നും ഇന്ത്യ വിട്ട് നിന്നിരുന്നു. പാകിസ്താന് വായ്പാ സഹായം നൽകുന്ന പണം പോകുന്നത് ഭീകരവാദ പ്രവർത്തനത്തിനാണെന്നും ക്ഷേമ പ്രവർത്തനങ്ങൾക്ക് നൽകേണ്ട പണം ഇത്തരത്തിൽ കൊടുക്കുന്നത് ശരിയല്ലെന്നും ഇന്ത്യ നിലപാടെടുത്തു.

ALSO READ: ഇന്ത്യ- പാകിസ്താൻ സംഘർഷം; ജമ്മുകാശ്മീരിൽ നിന്ന് പ്രത്യേക ട്രെയിൻ സർവീസുകൾ ആരംഭിക്കുമെന്ന് റെയിൽവേ

ഉത്തരവാദിത്തമുള്ളതും സജീവവുമായ ഒരു അംഗരാജ്യമെന്ന നിലയിൽ പാകിസ്താന് പണം നൽകുന്നതിൽ ഇന്ത്യക്ക് പ്രശ്നമില്ല. എന്നാൽ ലഭിക്കുന്ന പണം പാകിസ്താൻ എന്തിന് വേണ്ടി ഉപയോ​ഗിക്കുന്നുവെന്ന് എല്ലാവർക്കും അറിയാമെന്നും ഇന്ത്യ പറഞ്ഞു. 1.3 ബില്ല്യൺ ഡോളർ വായ്പയായി നൽകുന്ന ഐഎംഎഫ് പരിപാടിയിലായിരുന്നു രാജ്യത്തിന്റെ പ്രതികരണം.

ഒരു യുദ്ധം കൂടി അഭിമുഖീകരിക്കേണ്ടി വന്നാൽ ആയുധമെടുക്കാതെ തന്നെ തകർന്ന പോകുന്ന ഘട്ടത്തിലാണ് പാകിസ്ഥാൻ. ലോകബാങ്കിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ഈ വർഷം പാകിസ്ഥാനിൽ 10 ദശലക്ഷത്തിലധികം ആളുകൾ കടുത്ത ഭക്ഷ്യ അരക്ഷിതാവസ്ഥയും പട്ടിണിയും നേരിടേണ്ടിവരും. നിലവിൽ, പാകിസ്ഥാന് 70.36 ട്രില്യൺ പാകിസ്ഥാൻ രൂപയുടെ കടബാധ്യതയുണ്ട്, ഇത് ഇന്ത്യൻ കറൻസിയിൽ ഏകദേശം 21.15 ട്രില്യൺ രൂപയ്ക്ക് തുല്യമാണ്. അടുത്തിടെ, പാകിസ്ഥാൻ ചൈനയിൽ നിന്ന് 40 ബില്യൺ യുവാൻ (ഏകദേശം 1.4 ബില്യൺ യുഎസ് ഡോളർ) അഭ്യർത്ഥിച്ചു,