Indian-US Trade Deal: ഇന്ത്യ-യുഎസ് വ്യാപാര ചര്‍ച്ചകള്‍ ഓഗസ്റ്റില്‍ പുനരാരംഭിച്ചേക്കും; സമയപരിധിയോടടുക്കുന്നു
Indian-US Trade Deal Updates: ഓഗസ്റ്റ് രണ്ടാം പകുതിയില്‍ അമേരിക്കന്‍ പ്രതിനിധി സംഘം മറ്റൊരു ചര്‍ച്ചയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഓഗസ്റ്റ് 1 ന് മുമ്പ് ഇടക്കാല വ്യാപാര കരാര്‍ കൊണ്ടുവരുന്നതിന്റെ സാധ്യതയെ കുറിച്ചാണ് നിലവില്‍ ചര്‍ച്ച നടക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.

നരേന്ദ്ര മോദി, ഡൊണാള്‍ഡ് ട്രംപ്
വാഷിങ്ടണ്‍: ഇന്ത്യയും യുഎസും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ ഓഗസ്റ്റില്‍ പുനരാരംഭിച്ചേക്കുമെന്ന് വിവരം. അമേരിക്കന്‍ പ്രതിനിധി സംഘം ഓഗസ്റ്റില്‍ ഇന്ത്യ സന്ദര്‍ശിക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ച് ഓഗസ്റ്റ് 1 സമയപരിധിക്ക് മുമ്പായി ഇടക്കാല വ്യാപാര കരാറില്‍ ഒപ്പിടാനാണ് നീക്കം.
ഓഗസ്റ്റ് രണ്ടാം പകുതിയില്‍ അമേരിക്കന്‍ പ്രതിനിധി സംഘം മറ്റൊരു ചര്‍ച്ചയ്ക്കായി ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഒരു ഉദ്യോഗസ്ഥന്‍ പിടിഐയോട് പറഞ്ഞു. ഓഗസ്റ്റ് 1 ന് മുമ്പ് ഇടക്കാല വ്യാപാര കരാര്‍ കൊണ്ടുവരുന്നതിന്റെ സാധ്യതയെ കുറിച്ചാണ് നിലവില്‍ ചര്‍ച്ച നടക്കുന്നതെന്ന് ഉദ്യോഗസ്ഥന്‍ കൂട്ടിച്ചേര്‍ത്തു.
കരാറിനായുള്ള അഞ്ചാം റൗണ്ട് ചര്‍ച്ചകള്‍ ഇന്ത്യന്‍, അമേരിക്കന്‍ പ്രതിനിധികള്‍ വാഷിങ്ടണില്‍ പൂര്‍ത്തിയാക്കി. ഇന്ത്യയുടെ ചീഫ് നെഗോഷ്യേറ്ററും വാണിജ്യ വകുപ്പിലെ സ്‌പെഷ്യല്‍ സെക്രട്ടറിയുമായ രാജേഷ് അഗര്‍വാളും ദക്ഷിണ, മധ്യേഷ്യയ്ക്കുള്ള അസിസ്റ്റന്റ് യുഎസ് വ്യാപാര പ്രതിനിധി ബ്രെന്‍ഡന്‍ ലിഞ്ചും ചേര്‍ന്നാണ് ചര്‍ച്ചകള്‍ നയിച്ചത്.
വാഹന ഘടകങ്ങള്‍, സ്റ്റീല്‍, കാര്‍ഷിക ഉത്പ്പനങ്ങള്‍ എന്നിവയുടെ തീരുവ സംബന്ധിച്ച് ഇന്ത്യന്‍ പ്രതിനിധി ചര്‍ച്ചയില്‍ സംസാരിച്ചു. എന്നാല്‍ ഈ വിഷയങ്ങള്‍ ചര്‍ച്ചയില്‍ തടസങ്ങളായി മാറിയതായാണ് വിവരം. വ്യാപാര കരാറില്‍ ഇളവ് ലഭിച്ചില്ലെങ്കില്‍ ഇന്ത്യയുടെ മേല്‍ ഓഗസ്റ്റ് 1 മുതല്‍ 26 ശതമാനം താരിഫ് ഉണ്ടായിരിക്കും.
യുഎസ് താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെട്ടാന്‍ മാത്രമേ ഇന്ത്യയുമായി കരാറില്‍ എത്തിച്ചേരാന്‍ സാധിക്കുകയുള്ളൂവെന്നും വിവരമുണ്ട്. അഞ്ചാം റൗണ്ട് ചര്‍ച്ചയില്‍, കാര്‍ഷിക മേഖല, ഓട്ടോ മേഖല, പാല്‍ ഉത്പന്നങ്ങളുടെ തീരുവ തുടങ്ങിയവയും ഭാഗമായി.