Canada Flight Crash: കാനഡയിൽ വീണ്ടും വിമാനാപകടം: മലയാളി യുവാവ് കൊല്ലപ്പെട്ടു

Small Aircraft Crash in Canada: ബ്രിട്ടീഷ് - കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസിക് ജിയോസ്പേഷ്യൽ ആൻ്റ് ഏരിയൽ സർവേ കമ്പനിയുടെ വിമാനമാണ് അപകടത്തിൽ പെട്ടത്.

Canada Flight Crash: കാനഡയിൽ വീണ്ടും വിമാനാപകടം: മലയാളി യുവാവ് കൊല്ലപ്പെട്ടു

പ്രതീകാത്മക ചിത്രം

Updated On: 

30 Jul 2025 | 07:12 AM

ഡൽഹി: കാനഡയിൽ കഴിഞ്ഞ ദിവസം ഉണ്ടായ ചെറു വിമാനാപകടത്തിൽ മലയാളി യുവാവ് കൊല്ലപ്പെട്ടു. ഈ മാസത്തിൽ തന്നെ ഇത് രണ്ടാം തവണയാണ് കാനഡയിൽ വിമാനാപകടത്തിൽ മലയാളി യുവാവ് കൊല്ലപ്പെടുന്നത്. ഗൗതം സന്തോഷ് ആണ് അപകടത്തിൽ മരിച്ചത്. ഇദ്ദേഹത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

ടൊറോണ്ടോയിലെ ഇന്ത്യൻ കോൺസുലേറ്റാണ് ഗൗതം സന്തോഷിൻ്റെ മരണം സ്ഥിരീകരിച്ചത്. സമൂഹമാധ്യമമായ എക്‌സിൽ കോൺസുലേറ്റ് ജനറൽ യുവാവിന്റെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തി മരണം സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകിട്ട് പ്രാദേശിക സമയം 5.35 ഓടെയാണ് അപകടം നടന്നത്. ന്യൂഫൗണ്ട്ലാൻ്റിലെ ഡീർ ലേകിന് സമീപത്ത് വെച്ച് എട്ട് പേർക്ക് മാത്രം സഞ്ചരിക്കാനാവുന്ന ചെറു വാണിജ്യ സർവേ വിമാനം തകർന്നു വീഴുകയായിരുന്നു. ഇന്ത്യൻ കോൺസുലേറ്റ് എക്‌സിൽ പങ്കുവച്ച കുറിപ്പിൽ മുഖ്യമന്ത്രി പിണറായി വിജയൻ്റെ എക്സ് ഹാൻ്റിലും ടാഗ് ചെയ്തിട്ടുണ്ട്.

ഇന്ത്യൻ കോൺസുലേറ്റ് പങ്കുവെച്ച പോസ്റ്റ്:

ALSO READ: അന്ന് തകർന്നു വീണത് വെറും ബലൂണോ ; ചുരുളഴിയാത്ത ചില രഹസ്യങ്ങൾ

അപകട സമയത്ത് വിമാനത്തിൽ ഉണ്ടായിരുന്നത് രണ്ട് പേരാണെന്നാണ് വിവരം. ഈ രണ്ട് പേരും മരിച്ചതായാണ് റിപ്പോർട്ടുകൾ. ബ്രിട്ടീഷ് – കൊളംബിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന കിസിക് ജിയോസ്പേഷ്യൽ ആൻ്റ് ഏരിയൽ സർവേ കമ്പനിയുടെ വിമാനമാണ് അപകടത്തിൽപെട്ടത്. വിമാന കമ്പനി ഉടമ ആൻഡ്രൂ നയ്‌സ്‌മിത്തും അപകടത്തിൽ അനുശോചിച്ചു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായ എല്ലാവിധ സഹായവും നൽകുമെന്നും അദ്ദേഹം അറിയിച്ചു.

നേരത്തെ, ജൂലൈ 10ന് കാനഡയിൽ പരിശീലനത്തിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ശ്രീഹരി സുകേഷ് എന്ന മലയാളി യുവാവ് കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഗൗതം സന്തോഷിൻ്റെ മരണത്തിന് ഇടയാക്കിയ അപകടം. ഇതോടെ ഒരു മാസത്തിനിടെ രണ്ട് മലയാളി യുവാക്കളാണ് കാനഡയിൽ മരിച്ചത്.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
വയനാട് പനമരം മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങിയപ്പോൾ
അറസ്റ്റിലായ ഷിംജിതയെ മെഡിക്കൽ പരിശോധനയ്ക്ക് എത്തിച്ചപ്പോൾ
നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് കയറി
ആ ചേച്ചി പറഞ്ഞില്ലായിരുന്നെങ്കിലോ? ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചത് കണ്ടോ