US Indian-Origin Arrest: വീടിന് തീയിടാൻ ശ്രമം, കുടുംബത്തിന് ഭീഷണി ; അമേരിക്കയിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ
Indian-Origin Arrest In US: ലെല്ലയ്ക്ക് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്നും തങ്ങളെ ഭീഷണിപ്പെടുത്തുണ്ടെന്നും കാണിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ലെല്ലയുടെ വീട്ടിലേക്ക് എത്തി. ദിവസങ്ങൾക്ക് മുമ്പ് അയാൾ വീടിന് തീയിടാൻ ശ്രമിച്ചതായും അധികൃതർ പറഞ്ഞു.

മനോഹ് സായ് ലെല്ല
ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സാസിൽ കുടുംബാംഗങ്ങൾക്ക് നേരെ ആക്രമണം നടത്തിയ ഇന്ത്യൻ വംശജനായ യുവാവ് (Indian-Origin Student Arrested) അറസ്റ്റിൽ. കുടുംബത്തിലുള്ളവരെ ഭീഷണിപ്പെടുത്തുകയും വീടിന് തീയിടാൻ ശ്രമിക്കുകയും ചെയ്ത സംഭവത്തിലാണ് 22 വയസ്സുകാരനായ വിദ്യാർത്ഥി പിടിയിലായിരിക്കുന്നത്.
യൂണിവേഴ്സിറ്റി ഓഫ് ടെക്സാസിലെ (ഡാളസ്) സീനിയർ വിദ്യാർത്ഥിയായ മനോഹ് സായ് ലെല്ലയെയാണ് ഫ്രിസ്കോ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ലെല്ലയ്ക്ക് മാനസികാരോഗ്യ പ്രശ്‌നമുണ്ടെന്നും തങ്ങളെ ഭീഷണിപ്പെടുത്തുണ്ടെന്നും കാണിച്ച് കുടുംബാംഗങ്ങൾ നൽകിയ പരാതിയെ തുടർന്നാണ് പോലീസ് ലെല്ലയുടെ വീട്ടിലേക്ക് എത്തി. ദിവസങ്ങൾക്ക് മുമ്പ് അയാൾ വീടിന് തീയിടാൻ ശ്രമിച്ചതായും അധികൃതർ പറഞ്ഞു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് മനോഹിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. യുവാവ് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നുണ്ടെന്നാണ് വിവരം. നിലവിൽ യുവാവ് പോലീസിൻ്റെ കസ്റ്റഡിയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്കുള്ള വകുപ്പുകൾ ചുമത്തിയാണ് യുവാവിനെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.