AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Iran Strikes Israel: ഇസ്രായേലില്‍ ഇറാന്റെ കനത്ത മിസൈലാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു

Iran Strikes Israel Kills 10: മൂന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇറാനിയന്‍ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലില്‍ നിന്ന് ഏഴോളം പേരെ കാണാതായിട്ടുണ്ട്.

Iran Strikes Israel: ഇസ്രായേലില്‍ ഇറാന്റെ കനത്ത മിസൈലാക്രമണം; 10 പേര്‍ കൊല്ലപ്പെട്ടു
ഇസ്രായേലില്‍ നിന്നുള്ള ദൃശ്യം Image Credit source: PTI
Shiji M K
Shiji M K | Updated On: 15 Jun 2025 | 01:05 PM

ടെല്‍ അവീവ്: ഇസ്രായേലിന് കനത്ത തിരിച്ചടി നല്‍കി ഇസ്രായേല്‍. ഹൈഫ, ടെല്‍ അവീവ് തുടങ്ങിയ നഗരങ്ങളില്‍ ഉള്‍പ്പെടെ ഇറാന്‍ മിസൈലുകള്‍ വിക്ഷേപിച്ചു. ഇറാന്‍ ആക്രമണത്തില്‍ പത്ത് പേരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. തങ്ങളുടെ എണ്ണ സംഭരണ കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക്‌ മറുപടിയായാണ് ഇറാന്റെ നീക്കം.

മൂന്നൂറോളം പേര്‍ക്ക് പരിക്കേറ്റതായും അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിരവധി കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇറാനിയന്‍ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് ഇസ്രായേലില്‍ നിന്ന് ഏഴോളം പേരെ കാണാതായിട്ടുണ്ട്. നേരത്തെയും നിരവധി ആളുകളെ കാണാതായിട്ടുണ്ടെന്ന് ഇസ്രായേലി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇസ്രായേലിലെ ബാറ്റ് യാമില്‍ ഇറാനിയന്‍ മിസൈല്‍ ആക്രമണത്തില്‍ വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. കാണാതായവരെ കണ്ടെത്താന്‍ വലിയ തോതില്‍ തന്നെ അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെ നീക്കം ചെയ്യണം. അതിന് ചിലപ്പോള്‍ ദിവസങ്ങളോളം വേണ്ടി വന്നേക്കാമെന്ന് റീജിയണല്‍ പോലീസ് കമാന്‍ഡര്‍ ഡാനിയേല്‍ ഹദാദ് പറയുന്നു.

അതേസമയം, ബാറ്റ് യാമില്‍ നിന്ന് 35 പേരെ എങ്കിലും ഇറാന്‍ ഇതുവരെ നടത്തിയ എല്ലാ ആക്രമണങ്ങളില്‍ നിന്നുമായി കാണാതായിട്ടുണ്ടെന്ന് ഇസ്രായേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ്.

ഇറാനിലെ ഊര്‍ജ്ജ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് നേരെ ഇസ്രായേല്‍ നടത്തുന്ന ആക്രമണം ഗള്‍ഫ് മേഖലയിലേക്ക് കൂടി സംഘര്‍ഷം വ്യാപിപ്പിക്കുന്നത് വഴിവെക്കുമെന്ന് ടെഹ്‌റാനില്‍ ചേര്‍ന്ന വാര്‍ത്താസമ്മേളനത്തിനിടെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരഗ്ചി പറഞ്ഞു.

ഇറാന് നേരെയുള്ള ഇസ്രായേല്‍ ആക്രമണങ്ങള്‍ അവസാനിച്ചാല്‍ തങ്ങളുടെ പ്രതികാരവും അവസാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ തെക്കന്‍ ടെഹ്‌റാനിലെ ഷാര്‍ റേയിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ ഇസ്രായേല്‍ ആക്രമണം ഉണ്ടായിട്ടില്ലെന്നാണ് ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തുടരുന്നുവെന്നും വിവരമുണ്ട്.

Also Read: Israel Strikes Iran: ‘ഇസ്രായേല്‍-ഇറാന്‍ യുദ്ധം അവസാനിപ്പിക്കണം’; പുടിന്‍ ആവശ്യപ്പെട്ടതായി ട്രംപ്

ടെഹ്‌റാനില്‍ സ്ഥിതി ചെയ്യുന്ന ഷഹ്‌റാന്‍ എണ്ണ സംഭരണശാലയെ ലക്ഷ്യമിട്ട് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ തീപിടിത്തമുണ്ടായതായി ഇറാന്‍ നേരത്തെ പറഞ്ഞിരുന്നു. ഇപ്പോഴത്തെ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് മന്ത്രാലയം അറിയിച്ചു.