AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Israel Attack On Yemen: യെമൻ തലസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രസിഡൻ്റിൻ്റെ വസതിയിലും ആക്രമണം

Israel Attack On Yemen: ഇസ്രയേലിന് നേരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയാണിതെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി ഹൂത്തി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

Israel Attack On Yemen: യെമൻ തലസ്ഥാനത്ത് ഇസ്രയേൽ ബോംബാക്രമണം; പ്രസിഡൻ്റിൻ്റെ വസതിയിലും ആക്രമണം
Israel Attack On YemenImage Credit source: PTI
neethu-vijayan
Neethu Vijayan | Published: 24 Aug 2025 21:12 PM

സന: യെമൻ തലസ്ഥാനമായ സനയിൽ ഇസ്രയേലിന്റെ ബോംബ് ആക്രമണം നടന്നതായി റിപ്പോർട്ട് (Israel airstrikes On Yemen Capital). ഹൂതികളെ ലക്ഷ്യമിട്ട് നടത്തിയ വ്യോമ ആക്രമണമാണെന്നാണ് വിവരം. അതേസമയം ആക്രമണത്തിൽ പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്ന സൈനിക താവളം, രണ്ട് പവർ സ്റ്റേഷനുകൾ, ഒരു ഇന്ധന ഡിപ്പോ എന്നിവ തകർത്തതായാണ് ഇസ്രയേൽ സൈന്യം പുറത്തുവിടുന്ന വിവരം.

ഇസ്രയേലിന് നേരെ ഹൂതികൾ തുടർച്ചയായി നടത്തുന്ന മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയാണിതെന്നാണ് ഐഡിഎഫ് പ്രതികരിച്ചിരിക്കുന്നത്. ആക്രമണത്തിൽ രണ്ട് പേർ മരിച്ചതായി ഹൂത്തി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തു.

“ഇസ്രായേൽ രാജ്യത്തിനും അവിടുത്തെ പൊതുജനങ്ങൾക്കും നേരെ ഹൂത്തികൾ നടത്തിയ ആവർത്തിച്ചുള്ള ആക്രമണങ്ങൾക്കുള്ള മറുപടിയായാണ് ഈ ആക്രമണങ്ങൾ നടത്തിയത്, സമീപ ദിവസങ്ങളിൽ ഇസ്രായേൽ പ്രദേശത്തേക്ക് വലിയ ആക്രമണങ്ങളാണ് ഉണ്ടായത്,” ഇസ്രായേൽ സൈന്യം എക്‌സിലെ പോസ്റ്റിലൂടെ പറഞ്ഞു.

‘ഹൂതി ഭരണകൂടത്തിന്റെ ഒരു സൈനിക കേന്ദ്രത്തിനുള്ളിലാണ് പ്രസിഡന്റിന്റെ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. രണ്ട് പവർ പ്ലാന്റുകളും തകർത്തു. ഇത് സൈനിക പ്രവർത്തനങ്ങൾക്ക് ആവശ്യമായ വൈദ്യുതി വിതരണം ചെയ്യുന്ന പ്രധാന കേന്ദ്രങ്ങളായിരുന്നു’ ഇസ്രയേൽ പ്രതിരോധസേന അറിയിച്ചു.

അതേസമയം ഇസ്രയേൽ ആക്രമണം ജനവാസ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ളതായിരുന്നുവെന്നാണ് ഹൂതികളുടെ പ്രതികരണം. 2023 ഒക്ടോബർ ഏഴിന് ഗാസയിൽ ഇസ്രായേൽ-ഹമാസ് യുദ്ധം ആരംഭിച്ചത്.