ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാന്‍ 14 വര്‍ഷമെടുക്കും

ഗസയില്‍ ഇസ്രായേല്‍ തകര്‍ത്ത കെട്ടിടങ്ങളില്‍ 65 ശതമാനവും പാര്‍പ്പിടങ്ങളാണ്. തകര്‍ന്ന കെട്ടിടങ്ങളില്‍ വെച്ചിട്ടുള്ള കുഴിബോംബുകള്‍ പൊട്ടാതെ ബാക്കിയായ ബോംബുകള്‍ എന്നിവ കാരണം കെട്ടിടങ്ങള്‍ വൃത്തിയാക്കാനോ പുനര്‍നിര്‍മ്മിക്കാനോ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന്റെ അവശിഷ്ടങ്ങള്‍ നീക്കാന്‍ 14 വര്‍ഷമെടുക്കും
Published: 

27 Apr 2024 | 12:34 PM

ജെറുസലേം: ഗസയില്‍ ഇസ്രായേല്‍ നടത്തിയ വംശഹത്യയുടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണമെങ്കില്‍ 14 വര്‍ഷം സമയമെടുക്കുമെന്ന് യു എന്‍. ഇസ്രായേല്‍ നടത്തിയ യുദ്ധത്തിന്റെ ബാക്കിയായി അവശേഷിക്കുന്നത് ബോംബ് ഉള്‍പ്പെടെ 37 മില്യണ്‍ അവശിഷ്ടങ്ങളാണ്.

യുദ്ധം ആരംഭിച്ച് 7 മാസങ്ങളാണ് പിന്നിട്ടത്. അതിനിടയില്‍ ഒരു ചതുരശ്ര മീറ്റര്‍ ചുറ്റളവില്‍ 300 കിലോഗ്രാം അവശിഷ്ടങ്ങളാണ് ഉള്ളത്. യു എന്‍ മുന്‍ മൈന്‍ ആക്ഷന്‍ സര്‍വീസ് മേധാവി പെഹര്‍ ലോധമറും ഇക്കാര്യം വ്യക്തമാക്കിയിരുന്നു.

ഗസയിലെ യുദ്ധം ആരംഭിച്ച് ഇതുവരെ കുന്നുകൂടിയ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ 14 വര്‍ഷം സമയമെടുക്കും. യുദ്ധം ഇപ്പോഴും അവസാനിക്കാത്തത് കൊണ്ട് തന്നെ എത്ര സമയമെടുക്കും യഥാര്‍ഥത്തിലെന്ന് വ്യക്തമല്ല. ഗസയിലെ ഓരോ കുടുംബങ്ങളെയും ഇസ്രായേല്‍ ഇല്ലാതാക്കികൊണ്ടിരിക്കുകയാണ്.

ഗസയില്‍ ഇസ്രായേല്‍ തകര്‍ത്ത കെട്ടിടങ്ങളില്‍ 65 ശതമാനവും പാര്‍പ്പിടങ്ങളാണ്. തകര്‍ന്ന കെട്ടിടങ്ങളില്‍ വെച്ചിട്ടുള്ള കുഴിബോംബുകള്‍ പൊട്ടാതെ ബാക്കിയായ ബോംബുകള്‍ എന്നിവ കാരണം കെട്ടിടങ്ങള്‍ വൃത്തിയാക്കാനോ പുനര്‍നിര്‍മ്മിക്കാനോ സാധിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, ഗസയുടെ തെക്കേ അറ്റത്ത് ആക്രമണം നടത്തുന്നതിന് മുന്നോടിയായി സ്വന്തം പൗരന്മാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ഇസ്രായേല്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്.

ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ അനുമതി ലഭിച്ചാല്‍ ഉടന്‍ ആളുകളെ മാറ്റിപ്പാര്‍പ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. റഫയില്‍ 1.4 ദശലക്ഷം പലസ്തീനികളാണ് തിങ്ങി താമസിക്കുന്നത്. റഫയില്‍ ഇസ്രായേല്‍ കര ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ട്.

മാര്‍ച്ച് അവസാനത്തോടെ കരയാക്രമണം നടത്തുന്നതിനെ കുറിച്ച് നെതന്യാഹുവും നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഗസയില്‍ കരയാക്രമണം നടന്നാല്‍ ജനങ്ങള്‍ക്ക് മേല്‍ ഉണ്ടാക്കുന്ന പ്രത്യാഘാതം വലുതാകുമെന്നാണ് യുണൈറ്റഡ് നേഷന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം, പലസ്തീനിലേക്ക് സഹായമെത്തിക്കുന്ന സഹായ ഗ്രൂപ്പുകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിച്ചിരിക്കുകയാണ് ഇസ്രായേല്‍. ഇസ്രായേലിന് പിന്തുണ നല്‍കുന്ന രാജ്യങ്ങളില്‍ നിന്നുള്ള സഹായ ഗ്രൂപ്പുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തുന്നത്. ഡോക്ടേഴസ് വിത്തൗട്ട് ബോര്‍ഡേഴ്‌സ്, പലസ്തീനിലേക്കുള്ള മെഡിക്കല്‍ എയ്ഡ്, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസ്, അനെറ, വേള്‍ഡ് സെന്‍ട്രല്‍ കിച്ചണ്‍ എന്നീ ഗ്രൂപ്പുകള്‍ക്ക് നേരെയാണ് ഇസ്രായേല്‍ ആക്രമണം നടത്തികൊണ്ടിരിക്കുന്നത്.

അനെറയുടെ ഒരു സ്റ്റാഫ് ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ന്യൂയോര്‍ക്ക് ടൈംസ് ആണ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, യുഎസിലെ യൂണിവേഴ്സിറ്റി കാമ്പസുകളില്‍ നടന്ന പലസ്തീന്‍ അനുകൂല സമരങ്ങളില്‍ പ്രതികരിച്ച് നെതന്യാഹു രംഗത്തെത്തിയിരുന്നു. യുഎസില്‍ നടക്കുന്ന സമരങ്ങള്‍ സെമിറ്റിക് വിരുദ്ധമാണെന്ന് നെതന്യാഹു പ്രതികരിച്ചു.

സമരക്കാര്‍ ജൂതന്മാരെയും അധ്യാപകരേയും ആക്രമിക്കുകയാണെന്നും നെതന്യാഹു ആരോപിക്കുന്നുണ്ട്. മസാച്യുസെറ്റ്സ്, കാലിഫോര്‍ണിയ, ന്യൂയോര്‍ക്ക് തുടങ്ങിയ 21 സര്‍കലാശാലകളിലാണ് പലസ്തീന്‍ അനുകൂല സമരം നടന്നത്.

സമരത്തില്‍ പങ്കെടുത്ത 80 ലധികം വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇസ്രായേലിന് യുഎസ് നല്‍കുന്ന എല്ലാ സഹായങ്ങളും നിര്‍ത്തിവെക്കണമെന്നും വംശഹത്യ തുടരാന്‍ അനുവദിക്കരുതെന്നും ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ സമരം ചെയ്യുന്നത്. കഴിഞ്ഞ ഒരാഴ്ചയോളമായി യു എസിലെ ക്യാമ്പസുകളില്‍ പലസ്തീന്‍ അനുകൂല പ്രതിഷേധം നടന്നുവരികയാണ്. സമരത്തില്‍ ജൂത വിദ്യാര്‍ഥികളുള്‍പ്പെടെ പങ്കാളികളാകുന്നുണ്ട്.

Loading...
Unable to load recommendations.
Follow Us
Related Stories
ഡ്രൈവിംഗ് ടെസ്റ്റിൽ 75 ശതമാനം മാർക്ക് കിട്ടിയാലും കാര്യമില്ല; യു.എ.ഇയിൽ ലൈസൻസ് നേടാൻ ഇനി പുതിയ കടമ്പകൾ
US Iran Conflict: പ്രസിഡൻ്റ് ട്രംപിൻ്റെ ഉത്തരവ് ലഭിച്ചാൽ 96 മണിക്കൂറിനുള്ളിൽ ഇറാനെ ആക്രമിക്കാൻ തയ്യാറെന്ന് യു.എസ് സേന
റിയാദിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങൾ സർവീസ് തുടങ്ങി; ഹെൽപ്പ് ലൈൻ നമ്പറുകൾ പുറത്തുവിട്ട് ഇന്ത്യൻ എംബസി
100 കോടി ഡോളർ ഓഫർ; ഹൂതികളുടെ ആക്രമണം നിർത്താൻ ഇറാൻ വഴി സൗദി നീക്കം നടത്തുന്നതായി റിപ്പോർട്ട്
UAE November 2026 Updates: നവംബർ മുതൽ യു.എ.ഇ മാറുന്നു; ദുബായിലെ വേഗപരിധി ഉൾപ്പെടെയുള്ള പ്രധാന മാറ്റങ്ങളറിയാം
Microsoft: എഐക്കായി വൻ നിക്ഷേപം; മൈക്രോസോഫ്റ്റിൽ 60,000 ജീവനക്കാർക്ക് എക്സിറ്റ് പാക്കേജ്, ഇന്ത്യയിലും അവസരം
146 KM റേഞ്ചുള്ള വിഡയുടെ ഫാമിലി ഇ.വി സ്കൂട്ടർ
തക്കാളി മുഖത്ത് തേക്കുമ്പോൾ ഈ തെറ്റുകൾ വരുത്തരുത്!
പാൽ കേടാകാതിരിക്കാൻ എന്തു ചെയ്യണം? ഇതാ എളുപ്പവഴികള്‍
എന്ത് കഴിച്ചാലും ദഹിക്കുന്നില്ലേ? ഈ 8 കാര്യങ്ങൾ ശ്രദ്ധിക്കൂ..!
നിർത്തിയിട്ടിരുന്ന കാർ, നാല് ടയറും മോഷ്ടിച്ചു
കാറിടിച്ച് ടിപ്പർ മറിഞ്ഞു, മാവേലിക്കരയിൽ ഉണ്ടായ അപകടം
ഒരു വീപ്പ നിറയെ ക്യാഷ്, ഞെട്ടിയോ?
പ്രിൻസിപ്പാളും പിടിഎ പ്രസിഡൻ്റും വിനോദയാത്രയ്ക്കിടെ മദ്യപിച്ചു, വിദ്യാർഥികളുടെ പ്രതിഷേധം