Kazakhstan Niqab Ban : സുരക്ഷ പ്രശ്നങ്ങൾക്ക് വഴിവെക്കും; നിഖാബിന് നിരോധനമേർപ്പെടുത്താൻ ഒരുങ്ങി കസാഖ്സ്ഥാൻ
Niqab Ban In Kazakhstan : തീവ്രമതവാദികളാണ് കസാഖ്സ്ഥാനിൽ നിഖാബ് നിർബന്ധമാക്കിയതെന്ന് കസാഖ്സ്ഥാൻ പ്രസിഡൻ്റ് കസ്യം-ജോമാർട്ട് ടൊക്കായേവ് നേരത്തെ അറിയിച്ചിരുന്നു. സ്കൂളുകിൽ ഹിജാബുകൾ ധരിക്കുന്നത് കസാഖ്സ്ഥാൻ സർക്കാർ 2017ലും 2023ലും വിലക്കേർപ്പെടുത്തിയിരുന്നു.
പൊതുയിടങ്ങളിൽ നിഖാബ് ധരിക്കുന്നത് വിലക്കേർപ്പെടുത്താനുള്ള ബില്ല് കസാഖ്സ്ഥാൻ പാർലമെൻ്റ് പാസാക്കി. പൊതുയിടങ്ങളിൽ മുഖം മറയ്ക്കുന്ന ഒന്നും ധരിക്കാൻ പാടില്ലയെന്നറയിച്ചുകൊണ്ടുള്ള ബില്ലാണ് പാർലമെൻ്റ് പാസാക്കിയത്. അന്തിമ അംഗീകാരത്തിനായി ബില്ല് പ്രസിഡൻ്റിന് അയച്ചതായി കസാഖ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ദേശീയ സുരക്ഷയെ മുൻനിർത്തിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്, ഇസ്ലാം മതവിശ്വാസപ്രകാരം നിഖാബ് നിർബന്ധമല്ലെന്നുമാണ് അധികൃതർ വിശദമാക്കുന്നതെന്ന് റഷ്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
തുണിയും മറ്റും ഉപയോഗിച്ച് മുഖം മറയ്ക്കുന്നത് ആളുകളെ തിരച്ചറിയുന്നതിൽ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നും ഇത് പൊതുസുരക്ഷയെ ബാധിക്കുമെന്നാണ് കസാഖ്സ്ഥാൻ ഭരണകൂടം അറിയിക്കുന്നത്. അതേസമയം ജോലി, മെഡിക്കൽ മേഖലയിലെ ആവശ്യങ്ങൾ, കാലാവസ്ഥ, സാംസ്കാരിക പരിപാടികൾ തുടങ്ങിയവയ്ക്ക് മുഖം മറയ്ക്കുന്നതിൽ നിന്നും ഇളവ് നൽകുന്നുണ്ട്.
ALSO READ : Sheikh Hasina: ഷെയ്ഖ് ഹസീനയ്ക്ക് ആറുമാസ തടവുശിക്ഷ വിധിച്ച് ക്രൈംസ് ട്രിബ്യൂണല്‍
മതപരമായ കാര്യങ്ങളിൽ നിന്നും രാജ്യത്തെ മാറ്റി നിർത്തി കസാഖ്സ്ഥാനിൽ സെക്യുലർ മൂല്യങ്ങൾ തിരിച്ചുകൊണ്ടുവരുന്നതിന് വേണ്ടിയാണ് നിഖാബിന് വിലക്കേർപ്പെടുത്താനുള്ള ബില്ല പാസാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നതെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നിഖാബ് ഒരു പഴഞ്ചൻ വസ്ത്രധാരണരീതിയാണെന്നും രാജ്യത്തെ തീവ്രമതവാദികൾ ഈ വസ്ത്രധാരണത്തെ സ്ത്രീകളിൽ അടിച്ചേൽപ്പിക്കുകയായിരുന്നുയെന്ന് കസാഖ് പ്രസിഡൻ്റ് കാസ്യം-ജോമാർട്ട് ടോകായേവ് നേരത്തെ പറഞ്ഞിരുന്നു.
നേരത്തെ ടോകായേവ് സർക്കാർ 2017ലും 2023ലും സ്കൂളുകളിൽ ഹിജബ് ധരിക്കുന്നതിന് വിലക്കേർപ്പെടുത്തിയിരുന്നു. ഇത് തുടർന്ന് 150 ഓളം വിദ്യാർഥികൾ ക്ലാസിൽ കയറാതെ പ്രതിഷേധം നടത്തി. തുടർന്ന് പ്രസിഡൻ്റ് ഇടപ്പെടുകയും കസാഖ്സ്ഥാൻ സെക്യുലർ മൂല്യങ്ങളെ മുൻനിർത്തിയെ പ്രവർത്തിക്കൂയെന്ന് വ്യക്തമാക്കുകയും ചെയ്തു. കസാഖ്സ്ഥാന് പുറമെ ഉസ്ബെക്കിസ്ഥാനിലും കിർഗിസ്ഥാനിലും നിഖാബ് പോലെയുള്ളവ ധരിച്ച് മുഖം മറയ്ക്കുന്നതിന് വിലക്കേർപ്പെടുത്തിട്ടുണ്ട്. കസാഖ്സ്ഥാൻ മുസ്ലിം ഇതര രാജ്യമാണെങ്കിലും ഭൂരിപക്ഷം പേരും ഇസ്ലാം മതം വിശ്വാസികളാണ്. മത സ്വാതന്ത്ര്യം നൽകുന്ന രാജ്യമാണ് കസാഖ്സ്ഥാൻ.