Kim Jong Un Daughter: കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദർശിച്ച് മകൾ; പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യം

Kim Jong Un’s Daughter First International Appearance: രണ്ടാംലോക മഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി ചൈനയിൽ സംഘടിപ്പിച്ച സൈനിക പരേഡിൽ പങ്കെടുക്കാനാണ് കിം ജോങ് ഉൻ ചൈനയിൽ എത്തിയത്.

Kim Jong Un Daughter: കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദർശിച്ച് മകൾ; പൊതുഇടത്തില്‍ പ്രത്യക്ഷപ്പെടുന്നത് ഇതാദ്യം

കിം ജോങ് ഉൻ വ്ലാഡിമർ പുടിനൊപ്പം

Updated On: 

05 Sep 2025 16:47 PM

ബെയ്ജിങ്: ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിനൊപ്പം ചൈന സന്ദർശിച്ച് മകൾ കിം ജു-എയും(Kim Ju-ae). കിം ജോങ് ഉന്നിന് ശേഷം ഉത്തര കൊറിയയുടെ ഭരണാധികാരിയാവുക മകളാണെന്ന തരത്തിലുള്ള ഊഹാപോഹങ്ങൾ ശക്തമാകുന്നതിനിടെ ആണ് 13കാരിയായ കീം ജു-എ പിതാവിനൊപ്പം ചൈനയിലെത്തിയത്. കിം ജു-എയുടെ പൊതുഇടത്തിൽ പ്രത്യക്ഷപ്പെടുന്ന ആദ്യത്തെ വിദേശയാത്രയാണ് ഇതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കിം ജോങ് ഉന്നിന്റെ മകൾ വളരെ അപൂർവമായി മാത്രമേ പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടാറുള്ളൂ. എന്നാൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്, റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ തുടങ്ങിയവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് കിം ജോങ് ഉൻ മകളുമായെത്തിയത് രാഷ്ട്രീയ നിരീക്ഷകർക്കിടയിൽ വലിയ ചർച്ചയാവുകയാണ്.

രണ്ടാംലോക മഹായുദ്ധത്തിൽ ജപ്പാൻ കീഴടങ്ങിയതിന്റെ 80-ാം വാർഷികത്തിന്റെ ഭാഗമായി ചൈനയിൽ സംഘടിപ്പിച്ച സൈനിക പരേഡിൽ പങ്കെടുക്കാനാണ് കിം ജോങ് ഉൻ ചൈനയിൽ എത്തിയത്. പ്യോഗ്യാങ്ങിൽ നിന്ന് ബെയ്‌ജിങ്ങിലേക്ക് ട്രെയിനിലെത്തിയ കിമ്മിനൊപ്പം മകളും ട്രെയിനിൽ നിന്ന് പുറത്തിറങ്ങുന്നതിന് ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഏറെ നാളുകൾക്ക് ശേഷം വീണ്ടും കിംമിന്റെ മകൾ ചർച്ചകളിൽ നിറഞ്ഞത്.

അതേസമയം, ടിയാൻമെൻ സ്ക്വയറിൽ കിം ജോങ് ഉന്നിനൊപ്പം മകൾ ഇല്ലായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. മകളുടെ പേരോ മറ്റ് വിവരങ്ങളോ ഉത്തരകൊറിയ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദക്ഷിണ കൊറിയൻ ഇന്റലിജൻസ് വൃത്തങ്ങളാണ് കിം ജോങ്‌ ഉന്നിന്റെ മകളെ കുറിച്ചുള്ള വിവരങ്ങൾ നേരത്തെ പുറത്തുവിട്ടിട്ടുള്ളത്. കീം ജോങ് ഉന്നിനൊപ്പം കിം ജു-എ ആദ്യമായി പൊതുഇടത്തിൽ പ്രത്യക്ഷപ്പെടുന്നത് 2022ൽ ഉത്തരകൊറിയ നടത്തിയ മിസൈൽ പരീക്ഷണത്തിനിടെയാണ്. 2023-ൽ ചില സൈനിക ചടങ്ങുകളിലും മകൾ പങ്കെടുത്തിരുന്നു. 13 വയസാണ് പ്രായം എന്നാണ് റിപ്പോർട്ടുകൾ.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും