AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

UAE National Day: ദേശീയ ദിനാഘോഷം വേറെ ലെവല്‍; 1,435 പൗരന്മാരുടെ 475 ദശലക്ഷം കടം എഴുതിതള്ളി യുഎഇ

UAE Citizens Debt Cancellation: പൗരന്മാരുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുക, ക്ഷേമം വര്‍ധിപ്പിക്കുക, കുടുംബ സ്ഥിരതയെ പിന്തുണയ്ക്കുക, സാമൂഹിക വികസനത്തിന് സംഭാവന നല്‍കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യങ്ങള്‍.

UAE National Day: ദേശീയ ദിനാഘോഷം വേറെ ലെവല്‍; 1,435 പൗരന്മാരുടെ 475 ദശലക്ഷം കടം എഴുതിതള്ളി യുഎഇ
യുഎഇ Image Credit source: Social Media
shiji-mk
Shiji M K | Published: 01 Dec 2025 09:27 AM

അബുദബി: ദേശീയ ദീനാഘോഷം പ്രമാണിച്ച് പൗരന്മാരുടെ കടം എഴുതിതള്ളി യുഎഇ. ഡിഫോള്‍ട്ട് ഡെറ്റ്‌സ് സെറ്റില്‍മെന്റ് ഫണ്ട്, 19 ബാങ്കുകളുമായും ധനകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് കടങ്ങള്‍ എഴുതിതള്ളിയത്. 1,435 എമിറാത്തി പൗരന്മാരുടെ 475.154 മില്യണ്‍ ദിര്‍ഹത്തിലധികം വരുന്ന കടങ്ങള്‍ എഴുതിതള്ളിയതായി എഎന്‍ഐയുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നിര്‍ദേശ പ്രകാരമാണ് നടപടി. പൗരന്മാരുടെ സാമ്പത്തിക ബാധ്യതകള്‍ ലഘൂകരിക്കുക, ക്ഷേമം വര്‍ധിപ്പിക്കുക, കുടുംബ സ്ഥിരതയെ പിന്തുണയ്ക്കുക, സാമൂഹിക വികസനത്തിന് സംഭാവന നല്‍കുക എന്നിവയാണ് നടപടിയുടെ ലക്ഷ്യങ്ങള്‍.

വായ്പ തിരിച്ചടവ് മുടങ്ങിയവരുടെ ജീവിത സമ്മര്‍ദം കുറയ്ക്കുകയും സാമ്പത്തിക സ്ഥിരത വീണ്ടെടുക്കാനും ഈ നീക്കം അവരെ സഹായിക്കും. രോഗങ്ങള്‍ മൂലം ബുദ്ധിമുട്ടുന്നവര്‍, വാരുമാനം കുറഞ്ഞവര്‍, മരിച്ചവര്‍, വിരമിച്ച താഴ്ന്ന വരുമാനക്കാര്‍, മുതിര്‍ന്ന പൗരന്മാര്‍ എന്നിവര്‍ക്കാണ് ഇളവുകള്‍ നല്‍കിയിരിക്കുന്നത്.

അബുദബി കൊമേഴ്‌സ്യല്‍ ബാങ്ക് ഗ്രൂപ്പ്, എമിറേറ്റ്‌സ് എന്‍ബിഡി, ഫസ്റ്റ് അബുദബി ബാങ്ക്, അബുദബി ഇസ്ലാമിക് ബാങ്ക്, മഷ്‌റെഖ് ബാങ്ക്, റാക്ബാങ്ക്, ഷാര്‍ജ ഇസ്ലാമിക് ബാങ്ക്, ദുബായ് ഇസ്ലാമിക് ബാങ്ക്, ഇ ആന്‍ഡ് യുണൈറ്റഡ് അറബ് ബാങ്ക്, അറബ് ബാങ്ക് ഫോര്‍ ഇന്‍വെസ്റ്റ്‌മെന്റ് ആന്‍ഡ് ഫോറിന്‍ ട്രേഡ്, കൊമേഴ്‌സ്യല്‍ ബാങ്ക് ഓഫ് ദുബായ്, എച്ച്എസ്ബിസി, അജ്മാന്‍ ബാങ്ക്, അംലക് ഫിനാന്‍സ്, എമിറേറ്റ്‌സ് ഇസ്ലാമിക് ബാങ്ക്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് ഉമ്മുല്‍ ഖൈവൈന്‍, സിറ്റിബാങ്ക് എന്നിവ ഉള്‍പ്പെടെ 19 ബാങ്കുകളാണ് വായ്പ എഴുതിതള്ളലിന്റെ ഭാഗമായത്.

Also Read: 14 Carat Gold: കേരളം ഇതൊക്കെ പണ്ടേവിട്ടതാ; യുഎഇയിലുമെത്തി 14 കാരറ്റ് സ്വര്‍ണം

ഡിസംബര്‍ രണ്ടിനാണ് യുഎഇയില്‍ ദേശീയ ദിനം ആചരിക്കുന്നത്. 1971ല്‍ എമിറേറ്റുകളെ ഒരൊറ്റ പതാകയ്ക്ക് കീഴില്‍ ഏകീകരിച്ചതിന് ശേഷമാണ് എല്ലാ വര്‍ഷവും ഡിസംബര്‍ രണ്ടിന് ഈദ് അല്‍ ഇത്തിഹാദ് ആഘോഷിക്കുന്നത്.