Viral Video: വീടിന്റെ ജനാലയ്ക്കരികില്‍ ഭയാനകമായ രൂപം; ഞെട്ടിവിറച്ച് യുവാവ്
Horror Trending Video: പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടിലെ മാലിന്യം പുറത്ത് കളയാന്‍ എഴുന്നേറ്റതായിരുന്നു ലീന്‍ എന്ന യുവാവ്. അദ്ദേഹം പുറത്തേക്ക് ഇറങ്ങുന്ന സമയം അന്തരീക്ഷം വളരെ ശാന്തമാണ്. ആരും പുറത്തില്ല. നല്ല തണുത്ത കാറ്റ് വീശുന്നുമുണ്ട്.

പുലര്‍ച്ചെ എഴുന്നേല്‍ക്കുന്ന ശീലം നമ്മളില്‍ പലര്‍ക്കുമുണ്ട്. സ്വാഭാവികമായും ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തില്‍ ആ സമയത്ത് ഭീകരരൂപം കണ്ടാല്‍ എങ്ങനെയിരിക്കും. പേടിച്ച് പോകും, അല്ലേ? ഇപ്പോഴിതാ അത്തരത്തില്‍ ഒരു യുവാവ് പകര്‍ത്തിയ വീഡിയോയാണ് സൈബറിടത്ത് വൈറലാകുന്നത്.
പുലര്‍ച്ചെ അഞ്ച് മണിയോടെ വീട്ടിലെ മാലിന്യം പുറത്ത് കളയാന്‍ എഴുന്നേറ്റതായിരുന്നു ലീന്‍ എന്ന യുവാവ്. അദ്ദേഹം പുറത്തേക്ക് ഇറങ്ങുന്ന സമയം അന്തരീക്ഷം വളരെ ശാന്തമാണ്. ആരും പുറത്തില്ല. നല്ല തണുത്ത കാറ്റ് വീശുന്നുമുണ്ട്.




സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോ
View this post on Instagram
അദ്ദേഹം വീടിന്റെ ഗേറ്റ് തുറക്കാന്‍ ശ്രമിക്കുന്നതിനിടെ വെറുതെ ഒന്ന് തിരിഞ്ഞ് നോക്കിയപ്പോള്‍ കാണുന്നത് ജനാലയ്ക്കരികില്‍ ഒരു ഭയാനകരൂപത്തെയാണ്. ഇതുകണ്ട് ലീന്‍ ആകെ ഭയന്നു. നീണ്ട കൈകളുള്ള, മുഖം വ്യക്തമല്ലാത്ത രൂപമായിരുന്നു അത്.
അതൊരു ആത്മാവാണെന്നാണ് ആദ്യം ലീനിന് തോന്നിയത്. എന്നാല്‍ ആ രൂപം പെട്ടെന്ന് തന്നെ അപ്രത്യക്ഷമായി. ഇതോടെ പെട്ടെന്ന് വീടിനകത്ത് കയറി ലീന്‍ എല്ലായിടത്തും തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. വീഡിയോ കണ്ടവരെല്ലാം അത് ആത്മാവായിരിക്കാനാണ് സാധ്യതയെന്നാണ് അഭിപ്രായപ്പെടുന്നത്.