Businessman Killed By Lion: ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെ സിംഹം ആക്രമിച്ചു, ബിസിനസുകാരന് ദാരുണാന്ത്യം
Businessman Gets Killed By Lion: കെബ്ബലിനെ ആക്രമിച്ച സിംഹത്തെ ഞായറാഴ്ച കൊന്നതായി പരിസ്ഥിതി, ടൂറിസം മന്താലയം വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ സിംഹം തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്താറുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍

നമീബിയയില്‍ സഫാരി ടൂറിസത്തിനിടെ ടോയ്‌ലറ്റിലേക്ക് പോയ ബിസിനസുകാരനെ സിംഹം ആക്രമിച്ച് കൊലപ്പെടുത്തി. നമീബിയയയിലെ സെസ്ഫോണ്ടെയ്ൻ പ്രദേശത്തെ ഹോനിബ് സ്കെലിറ്റൺ കോസ്റ്റ് ക്യാമ്പിന് സമീപമാണ് സംഭവം നടന്നത്. ബെർണ്ട് കെബ്ബല്‍ (59) എന്നയാളാണ് മരിച്ചത്. കുടുംബസമേതം സഫാരി ടൂറിസത്തിന് പോയതായിരുന്നു ഇദ്ദേഹം. ഭാര്യയും സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. ക്യാമ്പിങ് നടത്തുന്നതിനിടെ ടെന്റിന് പുറത്തിറങ്ങി ടോയ്‌ലറ്റിലേക്ക് പോകുന്നതിനിടെയാണ് സിഹം ആക്രമിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.
ടോയ്‌ലറ്റ് ഉപയോഗിക്കുന്നതിനിടെ ടെന്റിനു പുറത്തുവച്ച് സിംഹം ആക്രമിക്കുകയായിരുന്നുവെന്ന് നമീബിയയിലെ പരിസ്ഥിതി, വനം, ടൂറിസം മന്ത്രാലയത്തിന്റെ വക്താവായ എൻഡെഷിപാണ്ട ഹമുന്യേല പറഞ്ഞു. കൂടെയുണ്ടായിരുന്നവര്‍ ഓടിയെത്തിയപ്പോഴേക്കും മരണം സംഭവിച്ചു.
ഉദ്യോഗസ്ഥരെ പ്രദേശത്തേക്ക് അയച്ചതായി പൊലീസ് അറിയിച്ചു. അന്വേഷണത്തിന് ശേഷം ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി. വടക്കുപടിഞ്ഞാറൻ നമീബിയയിൽ സ്ഥിതി ചെയ്യുന്ന ഈ പ്രദേശത്ത് നിരവധി സിംഹങ്ങളാണുള്ളത്.




ബെർണ്ട് കെബ്ബലിനെ ആക്രമിച്ച സിംഹത്തെ ഞായറാഴ്ച കൊന്നതായി പരിസ്ഥിതി, ടൂറിസം മന്താലയം വ്യക്തമാക്കി. വിനോദസഞ്ചാരികൾക്കും സമീപ പ്രദേശങ്ങളിലുള്ളവര്‍ക്ക് ഈ സിംഹം തുടര്‍ച്ചയായി ഭീഷണി ഉയര്‍ത്താറുണ്ടായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.
ഓഫ് റോഡ് വാഹനങ്ങളുമായി ബന്ധപ്പെട്ട ഓഫ്‌റോഡ് സെന്ററിന്റെ ഉടമയായിരുന്നു കെബ്ബൽ. ജീവകാരുണ്യ പ്രവർത്തനങ്ങളിലും അദ്ദേഹം സജീവമായി ഇടപെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 2023 ലെ കണക്കനുസരിച്ച് നമീബിയയുടെ വടക്കുപടിഞ്ഞാറൻ മേഖലയിൽ അറുപതിലേറെ സിംഹങ്ങളുണ്ടെന്നാണ് റിപ്പോര്‍ട്ട്.