Viral News : വളർത്തുനായയുടെ കടിയേറ്റു; പത്ത് വർഷങ്ങൾക്ക് ശേഷം ലഭിച്ചത് 15 ലക്ഷം രൂപ നഷ്ടപരിഹാരം
അമേരിക്കയിലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. കേസിൽ ഇന്ത്യക്കാരനാണ് നഷ്ടപരിഹാരമായി 15 ലക്ഷം രൂപ ലഭിക്കുന്നത്.

അമേരിക്കയിൽ നായയുടെ കടിയേറ്റ ഇന്ത്യക്കാരൻ നഷ്ടപരിഹാരമായി ലഭിച്ചത് 15 ലക്ഷം രൂപ. സംഭവം നടന്ന പത്ത് വർഷങ്ങൾക്ക് ശേഷമാണ് കടിയേറ്റയാൾക്ക് ഉടമയിൽ നിന്നും നഷ്ടപരിഹാര തുക ലഭിച്ചത്. ആന്ധ്ര പ്രദേശിലെ സൂര്യപേട്ട് സ്വദേശിയായ വേലമക്കണ്ണി കിഷോർ എന്നയാൾക്കാണ് വളർത്തുനായയുടെ കടിയേറ്റ് 10 വർഷങ്ങൾക്ക് ശേഷം 15 ലക്ഷം രൂപ നഷ്ടപരിഹാരമായി ലഭിച്ചത്.
10 വർഷങ്ങൾക്ക് മുമ്പ് ജോലി ആവശ്യത്തിനായിട്ടാണ് വേലമക്കണ്ണി കിഷോർ അമേരിക്കയിലേക്കെത്തുന്നത്. അവിടെ വാടകയ്ക്ക് ഒരു വീട്ടിൽ താമസിക്കുമ്പോഴാണ് വീടിൻ്റെ ഉടമയുടെ വളർത്തുനായ കിഷോറിനെ ആക്രമിച്ചത്. ചികിത്സചിലവുകൾക്കായി നായയുടെ ഉടമ ആദ്യം കിഷോറിന് 600 ഡോളർ നൽകാമെന്ന് പറഞ്ഞിരുന്നു. എന്നാൽ പിന്നീട് വാക്ക് മാറി.
ALSO READ : Baba Vanga Predictions: അഞ്ച് വർഷത്തിനകം കൊവിഡ് തിരികെവരും; ബാബ വാംഗയുടെ അടുത്ത പ്രവചനം ഇങ്ങനെ
തുടർന്ന് കിഷോർ വാഷിങ്ടൺ ഡി.സി കോടതിയെ സമീപിക്കുകയായിരുന്നു. കേസിൽ കിഷോറിന് അനുകൂലമായി കോടതി വിധിക്കുകയും ചെയ്തു. ചികിത്സ, നിയമപരമായ ചിലവുകൾ എന്നിവയെല്ലാം കണക്കുകൂട്ടി കോടതി ഉടമയോട് 10,359 ഡോളർ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.
എന്നാൽ ഭീമമായ ഈ നഷ്ടപരിഹാര തുക നൽകാനുള്ള സാമ്പത്തികശേഷി അന്ന് ഉടമയ്ക്കില്ലായിരുന്നു. പിന്നീട് സ്വന്തം വീട് പണയത്തിൽ വെച്ച് ഉടമ നഷ്ടപരിഹാര തുക അടയ്ക്കുകയായിരുന്നു. പലിശ ഉൾപ്പെടെ 29,093 ഡോളറാണ് നായയുടെ ഉടമ അടച്ചത്. അഭിഭാഷക ഫീസും മറ്റ് ചിലവുകൾ എല്ലാം കഴിഞ്ഞ കിഷോറിൻ്റെ 18,430 ഡോളർ ലഭിച്ചു. അതായത് 15 ലക്ഷത്തിൽ അധികം രൂപ. പണം ലഭിച്ചതോടെ കിഷോർ അമേരിക്കയുടെ നീതിന്യായ വ്യവസ്ഥയെ പ്രശംസിക്കുകയും ചെയ്തു. നിലവിൽ കിഷോർ കുടുംബത്തിനൊപ്പം കാനഡയിലാണ്.