AQI
5
Latest newsBudgetT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mother’s Day 2025: അമ്മ, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം; ഇന്ന് ലോക മാതൃദിനം

Mother's Day 2025: എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയയോടുള്ള ആദര സൂചകമായാണ് ആദ്യകാലങ്ങളിൽ മാതൃദിനം ആഘോഷിച്ചത്.

Mother’s Day 2025: അമ്മ, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും പ്രതീകം; ഇന്ന് ലോക മാതൃദിനം
Image Credit source: PTI
Nithya Vinu
Nithya Vinu | Published: 11 May 2025 | 10:41 AM

ഇന്ന് ലോക മാതൃദിനം. അമ്മമാരുടെ സ്നേഹവും കരുതലും ആഘോഷിക്കാനുള്ള ദിവസം. ഓരോ വ്യക്തിയേയും രൂപപ്പെടുത്തുന്നതിൽ അമ്മമാർക്കുള്ള പങ്ക് വളരെ വലുതാണ്. അമ്മയുടെ സ്നേഹത്തെ ഓർക്കാൻ പ്രത്യേക ഒരു ദിനം ആവശ്യമില്ലെങ്കിലും വർഷങ്ങളായി ലോകം മുഴുവൻ മാതൃദിനം ആഘോഷിക്കുന്നുണ്ട്.

എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ചയാണ് മാതൃദിനമായി ആഘോഷിക്കുന്നത്. പുരാതന ഗ്രീക്കിലെ ദേവമാതാവായ റിയയോടുള്ള ആദര സൂചകമായാണ് ആദ്യകാലങ്ങളിൽ മാതൃദിനം ആഘോഷിച്ചത്. എന്നാൽ ആധുനിക കാലത്തെ മാതൃ ദിനത്തിന് തുടക്കമിട്ടത് അന്ന മേരീസ് ജാർവിസ് എന്ന അധ്യാപികയാണ്.

ALSO READ: പകരം വയ്ക്കാനില്ലാത്ത സ്നേഹം; മാതൃദിനത്തിൽ അമ്മമാർക്ക് ആശംസകൾ നേരാം

അമ്മ ദിനം ആചരിക്കുക എന്നത് അമേരിക്കൻ യുദ്ധത്തിൽ പരിക്കേറ്റ അന്നയുടെ അമ്മയുടെ ആഗ്രഹമായിരുന്നു . 1905 ൽ അമ്മ മരിച്ചതിനെ തുടർന്ന് അന്ന മാതൃദിന പ്രചാരണത്തിന് തുടക്കമിട്ടു. മെയ് മാസത്തിലെ രണ്ടാമത്തെ ഞായറാഴ്ച അമ്മയുടെ ശവകുടീരത്തിന് മുകളിൽ അന്ന പുഷ്പങ്ങൾ അർപ്പിച്ചു. അന്ന് ആ ചടങ്ങുകൾ നടന്ന വിർജീനിയയിലെ സെന്റ് ആന്ഡ്രൂസ് മെത്തഡിസ്റ്റ് പള്ളി ഇന്ന് അന്താരാഷ്ട്ര മാതൃദിന പള്ളി എന്ന പേരിലാണ് അറിയപ്പെടുന്നത്.

പള്ളികൾ കേന്ദ്രീകരിച്ചായിരുന്നു ആദ്യകാലത്ത് മാതൃദിനം ആഘോഷിച്ചിരുന്നത്. അമ്മമാരെ നേരിൽ കണ്ടും അവർക്ക് കത്തുകളയച്ചും ഒക്കെയായിരുന്നു ആഘോഷം. പതിയെ മറ്റുരാജ്യങ്ങളും മതൃദിനം ആചരിച്ചുതുടങ്ങി. 1914 ൽ അമേരിക്കൻ പ്രസിഡന്റ് വുഡ്രോ വിൽസനാണ് മാതൃദിനത്തെ ഔദ്യോഗികമാക്കിയത്.  തുടർന്ന് എല്ലാ വർഷവും മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ച അമ്മയുടെ കരുതലും നിസ്വാർത്ഥമായ സ്നേഹവും സ്മരിക്കാൻ മാറ്റിവയ്ക്കപ്പെട്ടു.