Nepal Protest: നേപ്പാൾ സംഘർഷം; ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും

Ex-Chief Justice Sushila Karki: പുതിയ സർക്കാർ ഔദ്യോഗികമായി നിയമിതമാകുന്നതുവരെ സുശീല കർക്കി ഇടക്കാല സർക്കാരിനെ നയിക്കുമെന്നാണ് സൂചന.

Nepal Protest: നേപ്പാൾ സംഘർഷം;  ഇടക്കാല പ്രധാനമന്ത്രിയായി സുശീല കര്‍ക്കി ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും

Sushila Karki

Published: 

12 Sep 2025 07:47 AM

കാഠ്മണ്ഡു: നേപ്പാളിന്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ഇന്ന് ഉച്ചയോടെ സത്യപ്രതിജ്ഞ ചെയ്യുമെന്ന് റിപ്പോർട്ട്. സാമൂഹിക മാധ്യമങ്ങളുടെ നിരോധനത്തെ തുടർന്നുണ്ടായ ജെൻ സി പ്രക്ഷോഭത്തിൽ പങ്കെടുത്ത 73 കാരിയായ സുശീല കർക്കി പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ജെൻ സികൾ സുശീല കർക്കിയെ ഇടക്കാല സർക്കാരിനെ നയിക്കാൻ തെരഞ്ഞെടുത്തത്.

നേപ്പാൾ പ്രധാനമന്ത്രി കെ പി ശർമ ഒലിയും സർക്കാരിലെ മറ്റ് മന്ത്രിമാരും പ്രസിഡന്‍റും രാജിവച്ചിരുന്നു. പുതിയ സർക്കാർ ഔദ്യോഗികമായി നിയമിതമാകുന്നതുവരെ സുശീല കർക്കി ഇടക്കാല സർക്കാരിനെ നയിക്കുമെന്നാണ് സൂചന. കാഠ്മണ്ഡു മേയർ ബാലൻ ഷായെ ആദ്യം പരിഗണിച്ചെങ്കിലും അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്ന് പ്രതികരണമൊന്നും ലഭിക്കാതായതോടെയാണ് സുശീലയുടെ പേര് ഉയർന്നത്.

ആരാണ് സുശീല കർക്കി?

1952 ജൂൺ 7 ന് നേപ്പാളിലെ ബിരാട്നഗറിൽ ഒരു കർഷക കുടുംബത്തിൽ ജനനം. 1972ൽ മഹേന്ദ്ര മൊറാങ് കാമ്പസിൽ നിന്ന് ബിഎയും 1975ൽ ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എംഎയും പൂർത്തിയാക്കി. 1978 ൽ ത്രിഭുവൻ സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദം നേടി.

2016 ജൂലൈ മുതൽ 2017 ജൂൺ വരെ നേപ്പാളിലെ ആദ്യത്തെ വനിതാ ചീഫ് ജസ്റ്റിസ് ആയിരുന്നു. ജഡ്ജിയായിരുന്ന കാലത്ത് ഇൻഫർമേഷൻ ആൻഡ് കമ്മ്യൂണിക്കേഷൻസ് മന്ത്രി ജയപ്രകാശ് പ്രസാദ് ഗുപ്ത ഒരു അഴിമതി കേസിൽ ശിക്ഷിക്കപ്പെട്ടു. ഒരു വിധിയെ തുടർന്ന് ഭരണകക്ഷികളായ നേപ്പാളി കോൺഗ്രസിലെയും സിപിഎന്നിലെയും (മാവോയിസ്റ്റ് സെന്റർ) നിയമനിർമാതാക്കൾ 2017 ഏപ്രിലിൽ സുശീല കർക്കിക്കെതിരെ പ്രതിനിധിസഭയിൽ ഇംപീച്ച്‌മെന്റ് പ്രമേയം ഫയൽ ചെയ്തിട്ടുണ്ട്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും