Nepal Gen Z Protest : ജെൻസികളുടെ ആവശ്യം പരിഗണിച്ച് സൈന്യം, മുൻ ചീഫ് ജസ്റ്റിസ് നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയാകും
Sushila Karki Nepal Interim Prime Minister : നേപ്പാളിൻ്റെ ആദ്യ വനിത ചീഫ് ജസ്റ്റിസാണ് സുശീല കർക്കി. ജെൻസികൾക്ക് വേണ്ടി സൈന്യവുമായി സംസാരിച്ചത് സുശീല കർക്കിയായിരുന്നു.

Sushila Karki
കാഠ്മണ്ഡു : നേപ്പാളിൻ്റെ ഇടക്കാല പ്രധാനമന്ത്രിയായി മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കി ചുമതലയേൽക്കും. നേപ്പാളിൽ ഉടനീളം സമാധാനം പുനഃസ്ഥാപിച്ചതിന് ശേഷമാകും സുശീല കർക്കി ചുമതലയേൽക്കുക. നേപ്പാളിൽ സൈനിക അട്ടിമറി ഉണ്ടാകാതിരിക്കാനാണ് പ്രക്ഷേഭകാരികളായ ജെൻസികൾ ഇടക്കാല സർക്കാരിന് നിയമിക്കാൻ ആവശ്യപ്പെട്ടത്. ജെൻസികൾക്ക് വേണ്ടി സൈന്യവുമായി ചർച്ച നടത്തിയിരുന്നത്
സുശീല കർക്കിയായിരുന്നു.
ALSO READ : Sudan Gurung: ജെന്‍ സി പ്രതിഷേധങ്ങളുടെ കേന്ദ്രബിന്ദു, ആരാണ് സുഡാന്‍ ഗുരുങ്?
നേപ്പാളിൻ്റെ ആദ്യ വനിത ചീഫ് ജസ്റ്റിസാണ് കർക്കി. അഴിമതിക്കെതിരെ പ്രതിഷേധം നടത്തി നേപ്പാളിൽ ഏറെ ശ്രദ്ധേയയാണ് കർക്കി. 2016ലാണ് കർക്കി നേപ്പാളിൻ്റെ ചീഫ് ജസ്റ്റിസായി ചുമതലയേൽക്കുന്നത്. പ്രമുഖമായ അഴിമതി കേസുകൾ പരിഗണിച്ചതോടെ കർക്കിയെ 2017ൽ ഇംപീച്ച് ചെയ്യാനുള്ള നടപടിയുണ്ടായിരുന്നു. എന്നാൽ പൊതുതലത്തിൽ നിന്നും തന്നെ പ്രതിഷേധം ഉയർന്നതോടെ നേപ്പാൾ ഭരണകൂടം തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു.
പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾക്ക് വിലക്കേർപ്പെടുത്തിയതിന് പിന്നാലെ ജെൻസികൾ നയിച്ച വ്യാപക പ്രതിഷേധത്തിന് പിന്നാലെ കെപി ഒലി പ്രധാനമന്ത്രിപദം രാജിവെക്കുകയായിരുന്നു. പ്രതിഷേധത്തിൽ 19 ഓളം പേരാണ് മരിച്ചത്. പ്രതിഷേധം വ്യാപകമായതോടെ സർക്കാർ സോഷ്യൽ മീഡിയ നിരോധനം പിൻവലിക്കുകയും ചെയ്തു.