AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Donald Trump: ജെഫ്രി എപ്‌സ്റ്റീന്റെ വീട്ടില്‍ മണിക്കൂറുകളോളം ട്രംപ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി പുതിയ മെയില്‍

Jeffrey Epstein Case Updates: ജെഫ്രി എപ്സ്റ്റീന്‍ കേസ് പരിഗണിക്കുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചതിന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചു.

Donald Trump: ജെഫ്രി എപ്‌സ്റ്റീന്റെ വീട്ടില്‍ മണിക്കൂറുകളോളം ട്രംപ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി പുതിയ മെയില്‍
ഡൊണാള്‍ഡ് ട്രംപ്, ജെഫ്രി എപ്സ്റ്റീന്‍ Image Credit source: Jay Fonseca and Pop Crave X Page
shiji-mk
Shiji M K | Published: 13 Nov 2025 06:53 AM

വാഷിങ്ടണ്‍: ജെഫ്രി എപ്സ്റ്റീന്റെ കൂടുതല്‍ ഇമെയിലുകള്‍ പുറത്ത്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് എപ്സ്റ്റീന്റെ ലൈംഗിക പീഡനത്തെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതിക്രമത്തിന് ഇരകളായ പെണ്‍കുട്ടികളെ കുറിച്ചും ട്രംപിന് അറിയാമായിരുന്നുവെന്നാണ് ഇമെയിലുകള്‍ നല്‍കുന്ന സൂചന.

ജെഫ്രി എപ്സ്റ്റീന്‍ കേസ് പരിഗണിക്കുന്നത് ട്രംപ് ഭരണകൂടം അവസാനിപ്പിച്ചതിന് നാല് മാസങ്ങള്‍ക്ക് ശേഷമാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. എന്നാല്‍ തനിക്കെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങളെല്ലാം ട്രംപ് നിഷേധിച്ചു. എപ്സ്റ്റീന്റെ കൂട്ടാളിയായ ഗിസ്ലെയ്ന്‍ മാക്‌സ്വെല്ലിനും എഴുത്തുകാരനായ മൈക്കല്‍ വുള്‍ഫിനും എഴുതിയ ഇമെയിലുകളാണ് ഡെമോക്രാറ്റുകള്‍ പുറത്തുവിട്ടത്.

2011ല്‍ എപ്സ്റ്റീന്‍ അയച്ച മെയിലില്‍, കുരയ്ക്കാത്ത ആ നായ ട്രംപാണെന്ന കാര്യം നിങ്ങള്‍ മനസിലാക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ആ വ്യക്തി ഇരയോടൊപ്പം മണിക്കൂറുകളോളം എന്റെ വീട്ടില്‍ ചെലവഴിച്ചു, എന്ന് എപ്സ്റ്റീന്‍ കുറിച്ചു.

2019 ജനുവരി 31ന് വുള്‍ഫിന് അയച്ച മറ്റൊരു ഇമെയിലില്‍, ട്രംപ് തന്നോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടു, ആ പെണ്‍കുട്ടികളെ കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും എപ്സ്റ്റീന്‍ എഴുതി.

അതേസമയം, ഇതുവരെ എപ്സ്റ്റീന്‍, മാക്‌സ്വെല്‍ കേസുകളില്‍ ട്രംപിനെതിരെ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടില്ല. ഡൊണാള്‍ഡ് ട്രംപിന് എപ്സ്റ്റീന്‍ നടത്തിയ ഗുരുതരമായ കുറ്റകൃത്യങ്ങളെ കുറിച്ച് അറിയാമായിരുന്നു. നിലവില്‍ പുറത്തുവന്ന ഇമെയില്‍ അദ്ദേഹത്തിന്റെ പങ്ക് ചോദ്യം ചെയ്യുന്നതാണെന്ന് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍ പറഞ്ഞു.

Also Read: Donald Trump: ട്രംപിന്റെ അടുത്ത പുറപ്പാട് ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ; ജി20 ഉച്ചകോടി ബഹിഷ്‌കരിക്കും; കാരണം ഇതാണ്‌

ഇമെയിലുകള്‍ പുറത്തുവന്നതിന് പിന്നാലെ ഡെമോക്രാറ്റുകള്‍ പ്രസിഡന്റിനെതിരെ വ്യാജ ആരോപണം ഉന്നയിക്കുകയാണെന്ന് വൈറ്റ് ഹൗസ് പ്രതികരിച്ചു. പ്രസിഡന്റ് ട്രംപിനെ അപകീര്‍ത്തിപ്പെടുത്താനായി വ്യാജ റിപ്പോര്‍ട്ട് സൃഷ്ടിക്കാന്‍ ഡെമോക്രാറ്റുകള്‍ ലിബറല്‍ മാധ്യമങ്ങള്‍ ഇമെയില്‍ തിരഞ്ഞെടുത്ത് ചോര്‍ത്തി നല്‍കിയെന്ന്, പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് ഒരു പ്രസ്താവനയില്‍ പറഞ്ഞു.