UAE National Day: യുഎഇ ദേശീയ ദിനം ആഘോഷിക്കാന്‍ നാട്ടിലേക്ക് പോയാലോ? 9 ദിവസത്തെ ലീവെടുക്കാന്‍ വഴിയുണ്ട്
UAE National Day Leave: ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. ഡിസംബര്‍ ഒന്നിനും അവധി പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ദിവസം പൊതു അവധിയായിരിക്കും.
അബുദബി: ദേശീയ ദിനം ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് യുഎഇ. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാലോ അഞ്ചോ ദിവസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഓഫീസുകള്‍ക്കും അവധി ലഭിക്കുമെന്നാണ് വിവരം. എന്നാല്‍ എത്ര ദിവസം അവധിയുണ്ടാകുമെന്ന കാര്യം ഇതുവരെ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. നാട്ടിലേക്ക് വരാനായി കാത്തിരിക്കുന്ന പ്രവാസികള്‍ക്ക് ഇത് സന്തോഷത്തിന്റെ നാളുകളാണ്. വാരാന്ത്യ അവധികള്‍ കൂടി ചേര്‍ത്ത് എങ്ങനെ കൂടുതല്‍ ദിവസം അവധിയെടുക്കാമെന്നാണ് പ്രവാസികള്‍ ചിന്തിക്കുന്നത്.
ഡിസംബര്‍ രണ്ടിനാണ് യുഎഇ ദേശീയ ദിനം. ഡിസംബര്‍ ഒന്നിനും അവധി പ്രഖ്യാപിക്കാനാണ് സാധ്യതയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അങ്ങനെയെങ്കില്‍ തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങള്‍ ഉള്‍പ്പെടെ അഞ്ച് ദിവസം പൊതു അവധിയായിരിക്കും. എന്നാല്‍ ഇങ്ങനെ സംഭവിക്കുമോ എന്ന കാര്യം ഉറപ്പില്ല. യുഎഇ കാബിനറ്റ് റെസല്യൂഷന്‍ നമ്പര്‍ (27) 2024 പ്രകാരം അവധികള്‍ ചിലപ്പോള്‍ മാറാം.
ഡിസംബര്‍ മൂന്നിലെ അവധി തിങ്കളാഴ്ചയിലേക്ക് മാറ്റുകയാണെങ്കില്‍ വാരാന്ത്യ അവധി ചേര്‍ത്ത് നാല് ദിവസത്തെ അവധി നിങ്ങള്‍ക്ക് ലഭിക്കും. ശനിയും ഞായറും സാധാരണ വാരാന്ത്യ അവധി ദിനങ്ങളായതിനാല്‍ പ്രവാസികള്‍ക്ക് വെള്ളിയാഴ്ചയോടെ നാട്ടിലേക്ക് തിരിക്കാനാകും.




ഒന്‍പത് ദിവസത്തെ അവധി നേടാം
ഒന്‍പത് ദിവസത്തെ അവധിയെടുക്കാനും നിങ്ങള്‍ക്ക് സാധിക്കുന്നതാണ്. നവംബര്‍ 29 ശനി, നവംബര്‍ 30 ഞായര്‍, ഡിസംബര്‍ 1 (അവധി ലഭിക്കാന്‍ സാധ്യതയുണ്ട്) ഡിസംബര്‍ 2 യുഎഇ ദേശീയ ദിനം, ഡിസംബര്‍ 3 ബുധന്‍ ഈ ദിനങ്ങള്‍ക്ക് ശേഷം നിങ്ങള്‍ക്ക് വാര്‍ഷിക അവധി എടുക്കാവുന്നതാണ്. ഡിസംബര്‍ നാല്, അഞ്ച് തീയതികളില്‍ വാര്‍ഷിക അവധിയെടുത്താല്‍, ഡിസംബര്‍ ആറ് ശനിയും, ഏഴ് ഞായറും കഴിഞ്ഞ് തിരിച്ചെത്തിയാല്‍ മതി.