AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

New science discovery : ആ സൗര കൊടുങ്കാറ്റ് ഇന്നത്തെ സാങ്കേതിക വിദ്യയെ എല്ലാം തകർക്കാൻ ശേഷിയുള്ളത്

Scientists find an Ancient Solar Storm: സൂര്യനിൽ നിന്നുള്ള കണികകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ-14 എന്ന റേഡിയോ ആക്ടീവ് മൂലകത്തിൻ്റെ അളവിൽ പെട്ടെന്നുണ്ടായ വർദ്ധനവാണ് ആ തെളിവ്.

New science discovery : ആ സൗര കൊടുങ്കാറ്റ് ഇന്നത്തെ സാങ്കേതിക വിദ്യയെ എല്ലാം തകർക്കാൻ ശേഷിയുള്ളത്
Solar Storm ( പ്രതീകാത്മക ചിത്രം )
aswathy-balachandran
Aswathy Balachandran | Published: 27 May 2025 14:37 PM

ന്യൂഡൽഹി: സൂര്യനിൽ നിന്നുള്ള ശക്തമായ കണികാ പ്രവാഹങ്ങളാണ് സൗര കൊടുങ്കാറ്റുകൾ. അത്തരത്തിലൊരു ശക്തമായ സൗര കൊടുങ്കാറ്റിന്റെ ശേഷിപ്പ് കണ്ടെത്തിയിരിക്കുകയാണ് ശാസ്ത്രജ്ഞർ. ഇവ ഭൂമിയുടെ കാന്തിക വലയത്തെ സ്വാധീനിച്ച് സാറ്റലൈറ്റുകൾ, വൈദ്യുതി വിതരണം, ആശയവിനിമയ സംവിധാനങ്ങൾ എന്നിവയെ തടസ്സപ്പെടുത്താൻ ശേഷി ഉള്ളതാണ്. ഭാവിയിൽ വരാനിരിക്കുന്ന കൊടുങ്കാറ്റുകളെ മാത്രമല്ല, ഭൂതകാലത്തിൽ സംഭവിച്ചവയെക്കുറിച്ചും ശാസ്ത്രജ്ഞർ ഇപ്പോൾ പഠിക്കുന്നുണ്ട്. ഇപ്പോഴത്തെ കണ്ടെത്തൽ അതിലേക്ക് വെളിച്ചം വീശുന്നതാണ്.

മഞ്ഞുപാളികളിലും മറ്റും കാർബൺ പഠനം നടത്തിയപ്പോൾ സൂര്യൻ്റെ ആയിരക്കണക്കിന് വർഷത്തെ സ്വഭാവത്തെക്കുറിച്ച് സൂചനകൾ ലഭിച്ചിരുന്നു. ഇതിന്റെ തുടർച്ചയായി വന്ന ഏറ്റവും പുതിയ കണ്ടെത്തലാണ് ഇത്. ഏകദേശം 14,000 വർഷം മുൻപ് ഭൂമിയിൽ വീശിയ ഈ ഭീമാകാരമായ സൗര കൊടുങ്കാറ്റ് മുമ്പ് രേഖപ്പെടുത്തിയ എല്ലാ കൊടുങ്കാറ്റുകളെക്കാളും ശക്തമായിരുന്നത്രേ.

Also read – ഗൂഗിൾപേയിലടക്കം ബാലൻസ് നോക്കാൻ പരിധി: പുതിയ മാറ്റം ഇങ്ങനെ

ഇതിന്റെ തെളിവ് ഇന്നും ഭൂമിയിൽ അവശേഷിക്കുന്നുണ്ട് എന്ന് വിദ​ഗ്ധർ പറയുന്നു. സൂര്യനിൽ നിന്നുള്ള കണികകൾ ഭൂമിയുടെ അന്തരീക്ഷത്തിൽ പതിക്കുമ്പോൾ ഉണ്ടാകുന്ന കാർബൺ-14 എന്ന റേഡിയോ ആക്ടീവ് മൂലകത്തിൻ്റെ അളവിൽ പെട്ടെന്നുണ്ടായ വർദ്ധനവാണ് ആ തെളിവ്. ഗ്രീൻലാൻഡിലെ മഞ്ഞുപാളികളിൽ നിന്നും ആണ് ഇത് കണ്ടെത്തിയത്. മിയാകെ ഇവെന്റ് എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. ഇങ്ങനെ ഒന്ന് വീണ്ടും സംഭവിച്ചാൽ ഇന്നത്തെ ആഗോള സാങ്കേതികവിദ്യയെ ഇത് കാര്യമായി ബാധിക്കും എന്നാണ് നി​ഗമനം.

ഫിൻലാൻഡിലെ ശാസ്ത്രജ്ഞർ നടത്തിയ പഠനത്തിൽ, ഈ കൊടുങ്കാറ്റ് 2005-ൽ രേഖപ്പെടുത്തിയ ഏറ്റവും ശക്തമായ കൊടുങ്കാറ്റിനെക്കാൾ 500 മടങ്ങ് ശക്തിയുള്ളതായിരുന്നു എന്നും കണ്ടെത്തി. ഈ കണ്ടെത്തലുകൾ ഭാവിയിലെ സൗര കൊടുങ്കാറ്റുകളെ നേരിടാൻ നമ്മളെ സഹായിക്കും എന്നാണ് ​ഗവേഷകർ പ്രതീക്ഷിക്കുന്നത്.