Nigerian Attack: നൈജീരിയയിൽ വീണ്ടും ആക്രമണം; സ്കൂളിൽ നിന്ന് 200ലേറെ കുട്ടികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

Nigerian School Attack: ചില വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിഞ്ഞെന്നും 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) പറഞ്ഞു. സെന്റ് മേരീസ് സ്കൂളിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തെ നൈജർ സംസ്ഥാന സർക്കാർ അപലപിച്ചു രം​ഗത്തെത്തി.

Nigerian Attack: നൈജീരിയയിൽ വീണ്ടും ആക്രമണം; സ്കൂളിൽ നിന്ന് 200ലേറെ കുട്ടികളെയും അധ്യാപകരെയും തട്ടിക്കൊണ്ടുപോയി

Nigerian Attack

Published: 

22 Nov 2025 | 04:11 PM

അബുജ: നൈജീരിയയിൽ സെൻ്റ് മേരീസ് ക്രിസ്ത്യൻ സ്കൂളിൽ സായുധ സംഘത്തിൻ്റെ ആക്രമണം. അതിക്രമിച്ച് കയറിയ സംഘം നൂറിലേറെ വിദ്യാർഥികളെ തട്ടിക്കൊണ്ടുപൊയതായാണ് റിപ്പോർട്ട്. നൈജീരിയയിലെ വടക്കൻ-മധ്യ സംസ്ഥാനത്ത് ഇന്നലെയാണ് സംഭവം. പുലർച്ചെ ഒരു കൂട്ടം കൊള്ളക്കാർ സ്വകാര്യ കത്തോലിക്കാ സ്കൂളിൽ അതിക്രമിച്ചു കയറി കുട്ടികളെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് പറയുന്നത്.

ചില വിദ്യാർത്ഥികളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാൻ കഴിഞ്ഞെന്നും 215 വിദ്യാർത്ഥികളെയും 12 അധ്യാപകരെയും തട്ടിക്കൊണ്ടുപോയതായും ക്രിസ്ത്യൻ അസോസിയേഷൻ ഓഫ് നൈജീരിയ (CAN) പറഞ്ഞു. അയൽരാജ്യമായ കെബ്ബി സംസ്ഥാനത്തെ മാഗ പട്ടണത്തിൽ സമാനമായ സാഹചര്യങ്ങളിൽ 25 സ്കൂൾ വിദ്യാർത്ഥിനികളെ തട്ടിക്കൊണ്ടുപോയതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം. ഈ ആക്രമണത്തിൽ സ്കൂളിന്റെ വൈസ് പ്രിൻസിപ്പൽ വെടിയേറ്റ് മരിക്കുകയുെ ചെയ്തു.

ALSO READ: 40 വർഷത്തെ സേവനത്തിനു 40,000 ഡോളർ സ്നേഹസമ്മാനം, ഇന്ത്യൻ തൊഴിലാളിയ്ക്ക് മക്‌ഡൊണാൾഡ്‌സ് ആദരം

കടത്തികൊണ്ടുപോയ കുട്ടികളെ സുരക്ഷിതമായി തിരികെ കൊണ്ടുവരുന്നതിനായി സർക്കാരുമായും സുരക്ഷാ ഏജൻസികളുമായും ചേർന്ന് പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു. രണ്ട് തട്ടിക്കൊണ്ടുപോകലുകളുടെയും ഉത്തരവാദിത്തം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല. കുട്ടികളെ രക്ഷിക്കാൻ സ്ക്വാഡുകളെയും മറ്റ് ഉദ്യോ​ഗസ്ഥരെയും വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതർ പറഞ്ഞു.

സെന്റ് മേരീസ് സ്കൂളിനു നേരെയുണ്ടായ ഏറ്റവും പുതിയ ആക്രമണത്തെ നൈജർ സംസ്ഥാന സർക്കാർ അപലപിച്ചു രം​ഗത്തെത്തി. നൈജീരിയയിൽ ഇസ്ലാമിക കലാപകാരികൾ ക്രിസ്ത്യാനികളെ കൂട്ടക്കൊല ചെയ്യുന്നുവെന്നും വേണമെങ്കിൽ സൈനിക നടപടി സ്വീകരിക്കുമെന്നും യുഎസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് പറഞ്ഞിരുന്നു.

തൈര് എത്ര നാൾ വരെ ഫ്രിഡ്ജിൽ സൂക്ഷിക്കാം
പോത്തിറച്ചി എങ്ങനെ തിരിച്ചറിയാം?
ഷാരൂഖാന്റെ വാച്ചിന്റെ വില എത്ര? പ്രത്യേകതകൾ ഏറെ
കോളിഫ്‌ളവറില്‍ നിന്നും പുഴുവിനെ തുരത്താനുള്ള വഴിയിതാ
അങ്കമാലിയിൽ ഉത്സവത്തിനിടയിൽ ആന ഇടയുന്നു
ഇന്ത്യന്‍ ആര്‍മിയുടെ റൈഫിള്‍ ഘടിപ്പിച്ച റോബോട്ടിനെ കണ്ടിട്ടുണ്ടോ? റിപ്പബ്ലിക് പരേഡിന്റെ റിഹേഴ്‌സലിനിടയിലെ കാഴ്ച
പ്രയാഗ്‌രാജിൽ വ്യോമസേനയുടെ പരിശീലന വിമാനം കുളത്തിൽ തകർന്നുവീണു
അമിത ലോഡ് ആപത്ത്