Pakistan-Afghanistan Tension: അഫ്ഗാന്‍ അതിര്‍ത്തിയില്‍ പാകിസ്ഥാന്റെ ആക്രമണം; അവസാനിപ്പിക്കൂവെന്ന് താലിബാന്‍
Pakistan-Afghanistan Border Crisis 2026: അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സൈനിക നടപടികള്‍ ശക്തമാക്കി പാകിസ്ഥാന്‍. 'ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്' എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് നടപടികള്‍. ല്‍ പോരാട്ടം അവസാനിപ്പിക്കമെന്നാണ് താലിബാന്റെ ആവശ്യം.ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് പാക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

Image used for representation purpose only
ഇസ്ലാമാബാദ്, 30-04-2026: പാകിസ്ഥാൻ-അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സൈനിക നടപടികള്‍ ശക്തമാക്കി പാകിസ്ഥാന്‍. ‘ഓപ്പറേഷൻ ഗസബ് ലിൽ ഹഖ്’ എന്ന് പേരിട്ടിരിക്കുന്ന ദൗത്യത്തിന്റെ ഭാഗമായാണ് നടപടികള്‍ ശക്തമാക്കിയത്. അഫ്ഗാൻ താലിബാൻ്റെയും, തെഹ്‌രീകെ താലിബാൻ പാകിസ്ഥാൻ്റെ ഉപവിഭാഗമായ ‘ഫിത്‌ന അൽ ഖവാരിജി’ൻ്റെയും താവളങ്ങള്‍ ലക്ഷ്യമിട്ടാണ് പാകിസ്ഥാന്‍ ആക്രമണം നടത്തുന്നത്. അതിർത്തിയിലെ പ്രകോപനപരമായ നടപടികൾക്ക് മറുപടിയായാണ് ഈ നീക്കങ്ങളെന്നാണ് പാകിസ്ഥാന്റെ അവകാശവാദം. ആശങ്കകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ പോരാട്ടം അവസാനിപ്പിക്കമെന്നാണ് താലിബാന്റെ ആവശ്യം. ചമൻ സെക്ടറിൽ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണങ്ങളിൽ നിരവധി അഫ്ഗാൻ താലിബാൻ പോസ്റ്റുകളും വാഹനങ്ങളും നശിപ്പിക്കപ്പെട്ടതായി എആര്‍വൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.
ലക്ഷ്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതുവരെ ആക്രമണം തുടരുമെന്നാണ് പാക് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്. ഖൈബർ ജില്ലയിലും ആക്രമണം നടത്തിയതായി ഇന്റർ സർവീസസ് പബ്ലിക് റിലേഷൻസ് അറിയിച്ചു. ‘ഫിത്‌ന അൽ ഖവാരിജ്’ ഗ്രൂപ്പിൽപ്പെട്ട 22 തീവ്രവാദികൾ ഈ ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഭീകരര്‍ നടത്തിയ വെടിവയ്പില്‍ 10 വയസുള്ള ഒരു കുട്ടി കൊല്ലപ്പെട്ടു. തീവ്രവാദികളിൽ നിന്ന് വൻതോതിൽ ആയുധങ്ങളും വെടിക്കോപ്പുകളും സുരക്ഷാ സേന കണ്ടെടുത്തിട്ടുണ്ട്.
ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണം
താലിബാൻ മുതിർന്ന ഉദ്യോഗസ്ഥനായ അബ്ദുൾ വാസി യുകെ പ്രതിനിധി റിച്ചാർഡ് ലിൻഡ്‌സെയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഏറ്റുമുട്ടലുകൾ ഉടൻ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതായി അഫ്ഗാനിസ്ഥാനിലെ ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു. വീടുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള സിവിലിയൻ പ്രദേശങ്ങളിൽ പാകിസ്ഥാൻ നടത്തിയ ആക്രമണങ്ങളെ അബ്ദുൾ വാസി അപലപിച്ചു. കൂടുതൽ സംഘർഷം ഒഴിവാക്കാൻ സംയമനം പാലിക്കണമെന്നും വാസി അഭിപ്രായപ്പെട്ടു.
Also Read: UAE exits OPEC: ഒപെക് വിട്ട് യുഎഇ; ആഗോള എണ്ണവിപണിയിൽ വൻ പ്രത്യാഘാതത്തിന് സാധ്യത
അഫ്ഗാൻ മണ്ണ് മറ്റ് രാജ്യങ്ങൾക്കെതിരെ ഉപയോഗിക്കാൻ അനുവദിക്കില്ലെന്നും, ഉഭയകക്ഷി സഹകരണം മെച്ചപ്പെടുത്തണണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കുനാർ പ്രവിശ്യയിൽ പാകിസ്ഥാൻ സൈന്യം 200-ലധികം മിസൈൽ ആക്രമണങ്ങൾ നടത്തിയതായാണ് ടോലോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തത്.
നിരവധി പേര്‍ക്ക് പരിക്ക്
കുനാർ പ്രവിശ്യയിൽ നടന്ന ആക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും, 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്നാണ് പ്രാദേശിക അധികാരികള്‍ പറയുന്നത്. വന്‍തോതിലുള്ള നാശനഷ്ടങ്ങളുണ്ടാക്കി. സ്ത്രീകളും കുട്ടികളും വയോധികരും ഉൾപ്പെടെയുള്ളവര്‍ക്കാണ് പരിക്കേറ്റത്. വീടുകളടക്കം തകര്‍ന്നു. അനേകം കുടുംബങ്ങൾ നദീതീരങ്ങളിൽ അഭയം തേടിയെന്നാണ് റിപ്പോര്‍ട്ട്.
പ്രതിഷേധം അറിയിച്ചു
ചൊവ്വാഴ്ച അഫ്ഗാനിസ്ഥാൻ വിദേശകാര്യ മന്ത്രാലയം കാബൂളിലെ പാകിസ്ഥാൻ എംബസിയുടെ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഡ്യൂറണ്ട് ലൈനിലെ അതിർത്തി ആക്രമണങ്ങളിൽ ഔദ്യോഗിക പ്രതിഷേധം അറിയിച്ചിരുന്നു. മധ്യ കുനാർ പ്രവിശ്യയിലെ സർവകലാശാലയ്ക്ക് സമീപമുള്ള പ്രദേശങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും നേരെ പാകിസ്ഥാൻ സൈന്യം നടത്തിയ ആക്രമണങ്ങളെ അപലപിച്ചുകൊണ്ട് പ്രതിഷേധ കത്ത് കൈമാറിയതായി അഫ്ഗാൻ വിദേശകാര്യ മന്ത്രാലയം എക്‌സിൽ പോസ്റ്റ് ചെയ്ത ഔദ്യോഗിക പ്രസ്താവനയിൽ അറിയിച്ചു.
ഔദ്യോഗിക പ്രസ്താവന
نن د ا.ا.ا بهرنیو چارو وزارت په کابل کې د پاکستان د سفارت شارژدافیر احضار کړ او د کنړ مرکز کې په پوهنتون سربېره د ډیورنډ کرښې په اوږدو کې د پاکستاني ځواکونو له لوري پر ملکي اهدافو او عامه تأسیساتو د ترسره شویو بریدونو په تړاو خپل احتجاج لیک ورته وسپاره. pic.twitter.com/v2mW1pbItw
— Ministry of Foreign Affairs – Afghanistan (@MoFA_Afg) April 28, 2026
അഫ്ഗാൻ വ്യോമാതിർത്തിയും പ്രാദേശിക അഖണ്ഡതയും ലംഘിക്കുന്ന ഇത്തരം നടപടികൾ പ്രകോപനപരമാണെന്ന് അഫ്ഗാന്‍ വിമര്‍ശിച്ചു. തങ്ങളുടെ മണ്ണിൽ നിന്നാണ് അക്രമങ്ങൾ ആരംഭിക്കുന്നതെന്ന പാകിസ്ഥാൻ്റെ ആരോപവും അഫ്ഗാനിസ്ഥാന്‍ തള്ളി. യാഥാർത്ഥ്യം കണ്ടെത്താൻ സമഗ്രമായ അന്വേഷണം വേണമെന്നും അഫ്ഗാനിസ്ഥാന്‍ ആവശ്യപ്പെട്ടു.
English Summary
Pakistan Army launched strikes against TTP and Taliban targets. Heavy shelling in Kunar caused civilian deaths and displacement. Taliban officials condemned the attacks and urged for peace. The escalating violence threatens a fragile March ceasefire agreement