Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്

Pakistani influencer Pyari Maryam Passes Away: ഭാര്യയുടെ വിയോ​ഗ വാർത്ത ഭർത്താവ് അഹ്സൻ അലി തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നഷ്ടമാണ് പ്യാരിയുടെ വിയോഗമെന്നും അവള്‍ക്കായി പ്രാര്‍ഥിക്കണമെന്നും അഹ്സാന്‍ കുറിച്ചു.

Vlogger Dies: ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; പിന്നാലെ 26 കാരിയായ വ്ലോഗര്‍ മരിച്ചു; നോവായി ഭർത്താവിന്റെ കുറിപ്പ്

Pakistani Influencer Pyari Maryam

Published: 

05 Dec 2025 21:44 PM

ലാഹോർ: പ്രസവത്തിനു പിന്നാലെ പാക് വ്ലോഗര്‍ അന്തരിച്ചു. പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ടിക് ടോക് താരവുമായ പ്യാരി മറിയം (26) ആണ് പ്രസവത്തിനു പിന്നാലെ ഗുരുതര ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് മരിച്ചത്. ഇന്നലെയായിരുന്നു സംഭവം. പ്രസവത്തിൽ യുവതി ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകി.

പ്രസവിച്ചയുടൻ യുവതിക്ക് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടായതായും ഇത് മരണത്തിലേക്ക് നയിച്ചതായുമാണ് റിപ്പോര്‍ട്ടുകള്‍. ഭാര്യയുടെ വിയോ​ഗ വാർത്ത ഭർത്താവ് അഹ്സൻ അലി തന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ സ്ഥിരീകരിച്ചു. സങ്കൽപ്പിക്കാൻ പോലും കഴിയാത്ത നഷ്ടമാണ് പ്യാരിയുടെ വിയോഗമെന്നും അവള്‍ക്കായി പ്രാര്‍ഥിക്കണമെന്നും അഹ്സാന്‍ കുറിച്ചു.

Also Read:ചിരിക്കുമ്പോൾ തലവേദന; അപൂർവരോഗത്തിൽ വലഞ്ഞ് 26കാരിയായ അധ്യാപിക

പ്യാരി മരിച്ചവിവരം പുറത്തുവന്നതിനു പിന്നാലെ കുട്ടിയും മരിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അഹ്സൻ അലി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വിശദീകരണം നൽകി രം​ഗത്ത് എത്തിയത്. പോസ്റ്റിൽ രണ്ട് കുട്ടികളും സുരക്ഷിതരാണ്ദയവായി തെറ്റായ കിംവദന്തികൾ പ്രചരിപ്പിക്കുന്നത് നിർത്താനും അദ്ദേഹം അഭ്യാർത്ഥിക്കുന്നുണ്ട്.

ഇൻസ്റ്റാഗ്രാമിൽ ഒന്നര ലക്ഷം ഫോളോവേഴ്സാണ് പ്യാരി മറിയത്തിനുള്ളത്. ടിക് ടോക്കിലും 20 ലക്ഷം ഫോളോവേഴ്സും പ്യാരിക്കുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ പ്യാരി ഭർത്താവുമൊത്തുള്ള വിഡിയോകളും ഡാൻസ് വീഡിയോകളും ലൈഫ്സ്റ്റൈൽ വീഡിയോകളും പതിവായി പങ്കുവെച്ചിരുന്നു. അമ്മയാകാന്‍ പോകുന്ന വിവരവും പ്യാരിമറിയം സോഷ്യല്‍മീഡിയയിലൂടെ തന്‍റെ ആരാധകരെ അറിയിച്ചിരുന്നു. അവരുടെ സൗമ്യമായ സംസാരരീതിയും ഊഷ്മളമായ വ്യക്തിത്വവും കാരണം ആരാധകർക്കിടയിൽ അവർ പ്രിയങ്കരിയായിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ