AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Pakistani Man Supports Operation Sindoor: ‘തിരിച്ചടിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്’; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് പാക് പൗരൻ, വീഡിയോ വൈറൽ

Pakistani Man Supporting Operation Sindoor Video Goes Viral: "ഒരു പാകിസ്ഥാൻ ഹിന്ദു എന്ന നിലയിൽ ഇതാണ് എന്റെ അഭിപ്രായം. ജയ് ഹിന്ദ്" എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

Pakistani Man Supports Operation Sindoor: ‘തിരിച്ചടിക്കാൻ ഇന്ത്യക്ക് അവകാശമുണ്ട്’; ഓപ്പറേഷൻ സിന്ദൂറിനെ പിന്തുണച്ച് പാക് പൗരൻ, വീഡിയോ വൈറൽ
വീഡിയോയിൽ നിന്നുംImage Credit source: Instagram
nandha-das
Nandha Das | Updated On: 14 May 2025 15:50 PM

ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിൽ ഇന്ത്യ നൽകിയ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂരിനെ പിന്തുണച്ച് പാക് പൗരൻ. പാകിസ്ഥാനിൽ നിന്നുള്ള ഫോറെക്സ് ട്രേഡറായ അഭയ് ആണ് ഇന്ത്യൻ സൈന്യത്തെ പിന്തുണച്ച് രംഗത്തെത്തിയത്. തന്റെ സ്വന്തം രാജ്യമായ പാകിസ്ഥാൻ ഭീകരത വളർത്തുകയാണെന്നും അദ്ദേഹം വിമർശിച്ചു. ഇൻസ്റ്റാഗ്രാമിലൂടെയായിരുന്നു അഭയ്‌യുടെ പ്രതികരണം. “ഒരു പാകിസ്ഥാൻ ഹിന്ദു എന്ന നിലയിൽ ഇതാണ് എന്റെ അഭിപ്രായം. ജയ് ഹിന്ദ്” എന്ന അടിക്കുറിപ്പോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

“ഞാൻ ഒരു പാകിസ്ഥാനിയാണ്. നേരിട്ട് തന്നെ പറയാം, തിരിച്ചടിക്കാൻ ഇന്ത്യയ്ക്ക് എല്ലാ അവകാശവുമുണ്ട്” അഭയ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പറഞ്ഞു. “ആദ്യം, നിങ്ങൾ അവരുടെ ആളുകളെ ആക്രമിച്ചു. അവർ തിരിച്ചടിക്കുമ്പോൾ എല്ലാവരും പെട്ടെന്ന് സമാധാനത്തെക്കുറിച്ചും മനുഷ്യാവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നു. പക്ഷേ, 26 നിരപരാധികളുടെ ജീവൻ നഷ്ടപ്പെട്ടപ്പോൾ ആ ഊർജ്ജം എവിടെയായിരുന്നു?” അഭയ് ചോദിക്കുന്നു.

“ആരും യുദ്ധം ഇഷ്ടപ്പെടുന്നില്ല. ഇന്ത്യയും പാകിസ്ഥാനും ഉൾപ്പടെ. എന്നാൽ നിങ്ങൾ തീവ്രവാദം വളർത്താൻ തുടങ്ങുമ്പോൾ, അത് നിങ്ങളെ തിരിച്ചടിക്കുകയാണെങ്കിൽ അതിശയിക്കരുത്. നിങ്ങളുടെ ആളുകൾ കൊല്ലപ്പെടാത്തപ്പോൾ സമാധാനം പ്രസംഗിക്കാൻ എളുപ്പമാണ്. ഇതിന് തുടക്കം കുറിച്ചത് ഇന്ത്യയല്ല. അവർ പ്രതികരിക്കുക മാത്രമാണ് ചെയ്തത്. അത് ഒരു യുദ്ധസമാനമായ പ്രവൃത്തിയല്ല, നീതി മാത്രമാണ്.” അഭയ് പറഞ്ഞു.

പാക് പൗരൻ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോ:

 

View this post on Instagram

 

A post shared by Abhay (@abhayy_s)

ALSO READ: ആളറിഞ്ഞു കളിക്കടേ ! ‘പൊന്നുപോലെ നോക്കിക്കോളാം, വന്നേക്കണേ’; ഇന്ത്യക്കാരോട് അഭ്യര്‍ത്ഥിച്ച് തുര്‍ക്കി

ഏപ്രിൽ 22ന് 26 പേരുടെ മരണത്തിനിടയാക്കിയ പഹൽഗാം ഭീകരാക്രമണത്തിനുള്ള തിരിച്ചടിയായാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്. മെയ് 7ന് പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലുമായി നടത്തിയ ആക്രമണത്തിൽ ഒമ്പത് ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ-ഇ-തൊയ്ബ ഭീകര ക്യാമ്പുകൾ ഇന്ത്യ തകർത്തു. 25 മിനിറ്റ് നീണ്ടുനിന്ന ഈ ഓപ്പറേഷനിൽ 100-ലധികം ഭീകരരെ വധിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.