Viral Video: ഇവിടെ മൃഗങ്ങളും നിയമം പാലിക്കും! സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന് മാനുകൾ, വൈറലായി വീഡിയോ

Deer Crossing Road in Japan: അവിടുത്തെ മനുഷ്യർ മാത്രമല്ല മൃഗങ്ങളും നിയമം പാലിക്കും. കേൾക്കുമ്പോൾ അത്ഭുതമാണെങ്കിലും, ഇത്തരത്തിൽ ഒരു വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

Viral Video: ഇവിടെ മൃഗങ്ങളും നിയമം പാലിക്കും! സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്ന് മാനുകൾ, വൈറലായി വീഡിയോ

വീഡിയോയിൽ നിന്നുള്ള ദൃശ്യം

Updated On: 

15 Aug 2025 21:56 PM

വൃത്തിയുടെ കാര്യത്തിൽ മാത്രമല്ല നിയമങ്ങൾ പാലിക്കുന്ന കാര്യത്തിലും ജപ്പാൻകാർ മുന്നിലാണ്. നിയമങ്ങൾ കർശനമായി പാലിക്കുന്നവരാണ് ജപ്പാനിൽ ഉള്ളവർ. അവിടുത്തെ മനുഷ്യർ മാത്രമല്ല മൃഗങ്ങളും നിയമം പാലിക്കുമെങ്കിലോ? കേൾക്കുമ്പോൾ അത്ഭുതമാണെങ്കിലും, ഇത്തരത്തിൽ ഒരു വീഡിയോയായാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അതിൽ, രണ്ട് മാനുകൾ ക്ഷമയോടെ സീബ്രാ ക്രോസിങ്ങിൽ നിൽക്കുന്നതും അതുവഴി നടന്നു പോകുന്നതും കാണാം.

അമേന (Ameana) എന്നൊരു ഇൻസ്റ്റാഗ്രാം ഉപയോക്താവിന് വീഡിയോ പങ്കുവെച്ചത്. ജപ്പാനിൽ മൃഗങ്ങൾ പോലും അച്ചടക്കമുള്ളവരാണ് എന്ന് ക്യാപ്ഷനോട് കൂടിയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. തിരക്കേറിയ ഒരു റോഡിന്റെ ഓരത്ത് വളരെ ക്ഷമയോടെ കാത്തുനിൽക്കുന്ന രണ്ട് മാനുകളെയാണ് വീഡിയോയിൽ കാണാൻ സാധിക്കുക. നിരവധി വാഹനങ്ങൾ അതുവഴി കടന്നുപോകുന്നുണ്ട്. വാഹനങ്ങളെല്ലാം കടന്നുപോയി ട്രാഫിക് സിഗ്നലിൽ പച്ച സിഗ്നൽ വീണശേഷമാണ് മാനുകൾ റോഡ് മുറിച്ച് കടക്കുന്നത്.

വൈറൽ വീഡിയോ:

ALSO READ: ഈ സോപ്പു തേച്ച് കുളിക്കുന്നവർ ഇന്ത്യക്കാരാണോ? കാനഡയിൽ നിന്നുള്ള വൈറൽ വീഡിയോ ഇതാ

അവിടെയുണ്ടായിരുന്ന ആളുകൾ അത്ഭുതത്തോടെ ഇതിനെ നോക്കികാണുന്നതും വീഡിയോയിൽ കാണാം. ഷെയർ ചെയ്ത് കുറച്ച് സമയം കൊണ്ടുതന്നെ സോഷ്യൽ മീഡിയ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. നിരവധി പേരാണ് ഈ വീഡിയോ കണ്ടത്. ഒത്തിരി പേർ വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തുന്നുണ്ട്. മനുഷ്യർ പോലും നിയമങ്ങൾ പാലിക്കാൻ മടിക്കുന്ന സമൂഹത്തിൽ മൃഗങ്ങൾ നമുക്ക് മാതൃകയാണ് എന്നായിരുന്നു ഒരു കമന്റ്. ജപ്പാനിലെ മൃ​ഗങ്ങൾ പോലും വളരെ മര്യാദ സൂക്ഷിക്കുന്നവരാണ് എന്ന് മറ്റൊരാൾ കമന്റ് ചെയ്തു.

നേരത്തെയും ഇത്തരത്തിൽ ക്ഷമയോടെ കാത്തുനിന്ന ശേഷം റോഡ് മുറിച്ചു കടക്കുന്ന മാനുകളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരുന്നു. അതും ജപ്പാനിൽ തന്നെയായിരുന്നു. ജപ്പാനിലെ നാരയിലാണ് റോഡ് മുറിച്ചു കടക്കുന്നതിന് മുൻപ് വാഹനങ്ങൾ പോകാനായി മാൻ കാത്തുനിന്നത്.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും