Indian Origin Girl Attacked: ‘ഇന്ത്യയിലേക്ക് തിരിച്ചു പോകൂ’, അയർലണ്ടിൽ ആറ് വയസുകാരിക്ക് നേരെ ആക്രമണം; സ്വകാര്യഭാ​ഗങ്ങളിൽ ഉൾപ്പെടെ പരിക്ക്

Racist attack against Indian Girl: അയർലണ്ടിൽ നിരവധി തവണ പ്രകോപനമില്ലാതെ ഇന്ത്യൻ പൗരന്മാർക്കെതിരെ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ചയിൽ മറ്റൊരു ഇന്ത്യൻ വംശജയായ കുട്ടിക്ക് നേരെയും ആക്രമണം ഉണ്ടായെന്നാണ് വിവരം.

Indian Origin Girl Attacked: ഇന്ത്യയിലേക്ക് തിരിച്ചു പോകൂ, അയർലണ്ടിൽ ആറ് വയസുകാരിക്ക് നേരെ ആക്രമണം; സ്വകാര്യഭാ​ഗങ്ങളിൽ ഉൾപ്പെടെ പരിക്ക്

പ്രതീകാത്മക ചിത്രം

Published: 

07 Aug 2025 09:31 AM

അയർലണ്ടിൽ ഇന്ത്യൻ വംശജയായ പെൺകുട്ടിക്ക് നേരെ ആക്രമണം. വാട്ടർഫോർഡിലുള്ള ആറ് വയസ്സുള്ള പെൺകുട്ടിയെ വീടിന് പുറത്ത് ഒരു കൂട്ടം ആൺകുട്ടികൾ ചേർന്ന് ക്രൂരമായി ആക്രമിക്കുകയായിരുന്നു. ‘ഇന്ത്യയിലേക്ക് മടങ്ങൂ’ എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു ആക്രമണം. കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ ഉൾപ്പെടെ അടിച്ചതായാണ് വിവരം.

എട്ട് വർഷമായി അയർലണ്ടിൽ താമസിക്കുകയും അടുത്തിടെ ഐറിഷ് പൗരത്വം നേടുകയും ചെയ്ത നഴ്‌സായ കുട്ടിയുടെ അമ്മ സംഭവത്തിൽ അതിയായ ദുഃഖം പ്രകടിപ്പിക്കുകയും തന്റെ കുടുംബം ഇപ്പോൾ ഭയത്തിലാണ് കഴിയുന്നതെന്ന് പറയുകയും ചെയ്തു. 12 നും 14 നും ഇടയിൽ പ്രായമുള്ള ഒരു കൂട്ടം ആൺകുട്ടികളാണ് തന്റെ മകളെ ആക്രമിച്ചതെന്ന് അവർ പറഞ്ഞു.

‘അവരിൽ അഞ്ച് പേർ മകളുടെ മുഖത്ത് ഇടിച്ചു. ആൺകുട്ടികളിൽ ഒരാൾ അവളുടെ സ്വകാര്യ ഭാഗങ്ങളിൽ സൈക്കിൾ വീൽ തള്ളി. ഡേർട്ടി ഇന്ത്യൻ, ഗോ ബാക്ക് ടു ഇന്ത്യ എന്ന് പറഞ്ഞായിരുന്നു ആക്രണം’ എന്ന് പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

അയർലണ്ടിൽ നിരവധി തവണ പ്രകോപനമില്ലാതെ ഇന്ത്യൻ പൗരന്മാർക്കെതിരെ ആക്രമണങ്ങൾ നടന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഈ ആഴ്ചയിൽ മറ്റൊരു ഇന്ത്യൻ വംശജയായ കുട്ടിക്ക് നേരെയും ആക്രമണം ഉണ്ടായെന്നാണ് വിവരം.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും