AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

San Diego Plane Crash: യുഎസില്‍ വിമാനദുരന്തം; സാന്‍ ഡിയാഗോയില്‍ ചെറുവിമാനം തകര്‍ന്ന് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം

Small Plane Crashes In San Diego: വിമാനത്തിൽ ആറ് പേർ ഉണ്ടായിരുന്നുവെന്ന്‌ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരെല്ലാം മരിച്ചെന്നാണ് വിലയിരുത്തല്‍. പ്രദേശത്തുള്ള നൂറോളം പേരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി

San Diego Plane Crash: യുഎസില്‍ വിമാനദുരന്തം; സാന്‍ ഡിയാഗോയില്‍ ചെറുവിമാനം തകര്‍ന്ന് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം
അപകടം ഉണ്ടായ സ്ഥലം Image Credit source: PTI
jayadevan-am
Jayadevan AM | Published: 23 May 2025 14:32 PM

യുഎസിലെ സാന്‍ ഡിയാഗോയില്‍ ചെറുവിമാനം തകര്‍ന്നുവീണ് യാത്രക്കാര്‍ മരിച്ചു. എത്ര പേര്‍ മരിച്ചുവെന്ന് വ്യക്തമല്ല. ആറു പേര്‍ മരിച്ചതായി ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. സെസ്‌ന 550 വിമാനമാണ് തകര്‍ന്നത്. മോണ്ട്ഗോമറി-ഗിബ്സ് എക്സിക്യൂട്ടീവ് വിമാനത്താവളത്തിലേക്ക് പറക്കുന്നതിനിടെയാണ് അപകടം. വ്യാഴാഴ്ച രാവിലെ 3.47-ഓടെ മര്‍ഫി കാന്യോണ്‍ പ്രദേശത്ത് വിമാനം തകര്‍ന്നുവീഴുകയായിരുന്നുവെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു. വിമാനം തകര്‍ന്നുവീണതിനെ തുടര്‍ന്ന് പ്രദേശത്ത് തീപിടിത്തമുണ്ടായി. 15 വീടുകളും നിരവധി വാഹനങ്ങളും കത്തിനശിച്ചതായാണ് റിപ്പോര്‍ട്ട്. തുടര്‍ന്ന് ആളുകളെ ഒഴിപ്പിച്ചു.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടമാണ് മര്‍ഫി കാന്യോണ്‍. എങ്കിലും വന്‍ദുരന്തം ഉണ്ടാകാത്തത് ആശ്വാസകരമാണ്. അപകടദൃശ്യങ്ങള്‍ ഭയാകനായിരുന്നുവെന്നാണ് ദൃക്‌സാക്ഷികളുടെ വെളിപ്പെടുത്തല്‍. സ്‌ഫോടനത്തിന് സമാനമായ ശബ്ദം കേട്ട് പ്രദേശവാസികളില്‍ പലരും ഓടിരക്ഷപ്പെടുകയായിരുന്നു. അപകടകാരണം വ്യക്തമല്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന്‌ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കി. കനത്ത മൂടല്‍മഞ്ഞുണ്ടായിരുന്നു. പ്രതികൂല കാലാവസ്ഥയാകാം അപകടകാരണമെന്ന് സംശയിക്കുന്നു

അപകടരംഗങ്ങളെക്കുറിച്ച് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകില്ലെന്ന് സാന്‍ ഡിയാഗോ പൊലീസ് മേധാവി സ്‌കോട്ട് വാല്‍ പറഞ്ഞു. ഭയാനകമായിരുന്നു ദൃശ്യങ്ങളെന്ന് അദ്ദേഹം വ്യക്തമാക്കി. തീപിടിത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് അസ്വസ്ഥ അനുഭവപ്പെട്ട എട്ടോളം പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയില്‍ കഴിയുന്നവരുടെ നില ഗുരുതരമല്ലെന്നാണ് വിവരം.

Read Also: Etihad Airwyas: എത്തിഹാദിൽ ജോലിസാധ്യത; അവസരമുള്ളത് 12,000 ജീവനക്കാർക്ക്

വിമാനത്തിൽ ആറ് പേർ ഉണ്ടായിരുന്നുവെന്ന്‌ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇവരെല്ലാം മരിച്ചെന്നാണ് വിലയിരുത്തല്‍. പ്രദേശത്തുള്ള നൂറോളം പേരെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി. അപകടത്തെക്കുറിച്ചുള്ള അന്വേഷണത്തിന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡ് നേതൃത്വം നല്‍കുമെന്ന്‌ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അറിയിച്ചു.