Viral Video: 200 വർഷം പഴക്കമുള്ള സംസാരിക്കുന്നൊരു മരം, ഒടുവിലത് സംഭവിച്ചു
ഡബ്ലിനിലുള്ള ട്രിനിറ്റി കോളേജിലാണ് സംസാരിക്കുന്ന മരമുള്ളത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് 200 വർഷം പഴക്കമുള്ള മരത്തെ സംസാരിക്കുന്ന മരമാക്കിയത്
സംസാരിക്കുന്ന മരങ്ങളെ പറ്റി കേട്ടിട്ടുണ്ടോ? അതിശയം വേണ്ട. മരങ്ങൾ സംസാരിച്ചിരുന്നത് കഥകളിലായിരുന്നു, പിന്നെ സിനിമയും കാർട്ടൂണും സംസാരിക്കുന്ന മരങ്ങളെ സൃഷ്ടിച്ചു. എന്നാൽ അയർലണ്ടിൽ ഇവയിൽ നിന്നെല്ലാം വ്യത്യസ്തമായൊരു മരത്തെ സംസാരിപ്പിച്ചിരിക്കുകയാണ് ഒരു പറ്റം സാങ്കേതിക വിദഗ്ധർ.
ഡബ്ലിനിലുള്ള ട്രിനിറ്റി കോളേജിലാണ് സംസാരിക്കുന്ന മരമുള്ളത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സാധ്യതകൾ പ്രയോജനപ്പെടുത്തിയാണ് 200 വർഷം പഴക്കമുള്ള മരത്തെ സംസാരിക്കുന്ന മരമാക്കിയത്. ന്യൂയോർക്ക് ആസ്ഥാനമായുള്ളൊരു എഐ കമ്പനിയാണ് ടോക്കിംഗ് ട്രീ എന്ന ഇത്തരമൊരു പ്രോജക്ട് നടപ്പാക്കുന്നത്. വൃക്ഷങ്ങളുടെ വികാരങ്ങൾ മരത്തിൽ ഘടിപ്പിച്ചിരിക്കുന്ന സെൻസറുകൾ വഴി മനസ്സിലാക്കുകയും പ്രകൃതിയിലുണ്ടാവുന്ന മാറ്റങ്ങൾ മനസ്സിലാക്കുകയും ചെയ്യുകയാണ്. ലക്ഷ്യം.
An innovative technology project that uses environmental sensors and AI to give trees ‘a voice’ has been on show in Trinity College Dublin.
The project saw people have ‘conversations’ with a 200-year-old tree, uncovering how it ‘felt’ about the changing world around it. pic.twitter.com/4ITwRAPywW
— RTÉ News (@rtenews) April 18, 2025
ഇത്തരത്തിൽ സെൻസറുകൾ മരത്തിൻ്റെ’ബയോഇലക്ട്രിക്കൽ സിഗ്നലുകൾ, മണ്ണിന്റെ ഈർപ്പം, മണ്ണിന്റെ പിഎച്ച്, വായു,താപനില, ഈർപ്പം, സൂര്യപ്രകാശം, വായുവിൻ്റെ ഗുണനിലവാരം’ എന്നിവ അളക്കുന്നു. ഇങ്ങനെയുള്ള വിവരങ്ങളെല്ലാം എഐയുടെ സഹായത്താൽ മാനുഷിക ഭാഷയിലേക്ക് അത് മാറ്റുന്നുവെന്നും ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഡ്രോഗ 5 ഉം യുകെ ആസ്ഥാനമായുള്ള ഏജൻസി ഫോർ നേച്ചറും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.അതേസമയം സംസാരിക്കുന്ന മരത്തിൻ്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലും വളരെ വേഗത്തിലാണ് വൈറലായത്.