Zamzam Water: ‘സംസം വെള്ളം വിൽക്കരുത്’; പ്രാദേശിക കടയുടമകൾക്ക് നിർദ്ദേശം നൽകി ഷാർജ അധികൃതർ

Zamzam Water Ban In Sharjah: ഷാർജ പ്രാദേശിക കടയുടമകൾക്ക് സംസം വെള്ളം വില്പനയിൽ നിന്ന് വിലക്ക്. തട്ടിപ്പ് തടയാനാണ് കടയുടമകൾക്ക് നിർദ്ദേശം നൽകിയത്.

Zamzam Water: സംസം വെള്ളം വിൽക്കരുത്; പ്രാദേശിക കടയുടമകൾക്ക് നിർദ്ദേശം നൽകി ഷാർജ അധികൃതർ

സംസം വെള്ളം

Published: 

04 Jun 2025 11:50 AM

സംസം വെള്ളം വിൽക്കരുതെന്ന് പ്രാദേശിക കടയുടമകൾക്ക് നിർദ്ദേശം നൽകി ഷാർജ സിറ്റി മുനിസിപ്പാലിറ്റി അധികൃതർ. ജൂൺ മൂന്നിനാണ് അധികൃതർ പ്രാദേശിക കടയുടമകൾക്ക് നിർദ്ദേശം നൽകിയത്. സംസം വെള്ളം വിൽക്കുന്നതിൽ നിന്നും പ്രദർശിപ്പിക്കുന്നതിൽ നിന്നും ഒഴിഞ്ഞുനിൽക്കണമെന്നാണ് കടയുടമകൾക്ക് മുനിസിപ്പാലിറ്റി അധികൃതർക്ക് നിർദ്ദേശം നൽകിയത്. ഇത്തരം കടകളിൽ നിന്നും സംസം വെള്ളം വാങ്ങരുതെന്ന് പൊതുജനങ്ങൾക്കും അധികൃതർ നിർദ്ദേശം നൽകി.

തട്ടിപ്പുകൾ കുറയ്ക്കാനാണ് പുതിയ നിർദ്ദേശം. സംസം വെള്ളമെന്ന പേരിൽ സാധാരണ വെള്ളം വിൽക്കുന്ന തട്ടിപ്പ് പതിവായിരിക്കുകയാണ്. ഇതൊഴിവാക്കാനായാണ് അധികൃതർ ഇത്തരത്തിൽ നിർദ്ദേശം നൽകിയത്. പുതിയ നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടാണ് ഈ കടകൾ പ്രവർത്തിക്കുന്നതെന്ന കാര്യം ഇടയ്ക്കിടെയുള്ള പരിശോധനയിലൂടെ ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു. പെട്ടെന്നുള്ള പരിശോധനകൾ ഉണ്ടാവുമെന്നും നിർദ്ദേശങ്ങൾ മറികടക്കുന്ന തരത്തിലുള്ള ഭക്ഷണസാധനങ്ങൾ കണ്ടെത്തിയാൽ കടുത്ത നടപടിയെടുക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. സംസം വെള്ളത്തിൻ്റെ കാര്യത്തിൽ കർശനമായ ശിക്ഷാനടപടികളുണ്ടാവും.

സംസം വെള്ളമെന്ന വ്യാജേന പൈപ്പ് വെള്ളം വില്പന നടത്തിയ ഒരാളെ ഷാർജയിൽ അറസ്റ്റ് ചെയ്തതോടെയാണ് പുതിയ നടപടി. വ്യാവസായികാടിസ്ഥാനത്തിൽ വലിയ തട്ടിപ്പാണ് ഇയാൾ നടത്തിയത്. വീട്ടിലെ സാധാരണ വെള്ളം സംസം വെള്ളമെന്ന പേരിൽ ശേഖരിച്ച് വില്പന നടത്തുകയായിരുന്നു ഇയാൾ. വീട്ടിൽ നിന്ന് വെള്ളം നിറച്ച ബോട്ടിലുകൾ ഇയാൾ വാഹനത്തിൽ കയറ്റുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. ഇവിടെനിന്ന് സംസം വെള്ളം എന്ന ലേബൽ പതിപ്പിച്ച പ്ലാസ്റ്റിക് ബോട്ടിലുകൾ ഇവിടെനിന്ന് കണ്ടെത്തി. വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടെ പ്രവർത്തനം നടന്നിരുന്നത്. ഉയർന്ന തുകയിലാണ് ഇത് വില്പന നടത്തിയിരുന്നത്. വീട്ടിൽ നടത്തിയ പരിശോധനയിൽ ഇയാളെ അധികൃതർ അറസ്റ്റ് ചെയ്തിരുന്നു.

ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ
അമ്മ ഗൊറില്ലയും, കുഞ്ഞും
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്