Irish Chapel Of Death: ഐറിഷ് ചാപ്പൽ ഓഫ് ഡെത്ത്: അയർലൻഡിൽ കന്യാസ്ത്രീകൾ 796 കുഞ്ഞുങ്ങളെ സെപ്റ്റിക് ടാങ്കിൽ അടക്കം ചെയ്ത ക്രൂരതയുടെ കഥ
796 Infants Were Buried in a Septic: കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഇത്തരം സ്ഥാപനങ്ങളിൽ അവിവാഹിതരായ അമ്മമാർ കടുത്ത പീഡനങ്ങൾക്ക് ഇരയായിരുന്നു എന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. സാമൂഹികമായി ഒറ്റപ്പെടുത്തൽ ഭയന്ന് ഇത്തരം മഠങ്ങളിൽ അഭയം തേടുന്ന സ്ത്രീകളെ കന്യാസ്ത്രീകൾ കഠിനമായ ജോലികൾ ചെയ്യിക്കുകയും അവരുടെ കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.

Irish Chapel Of Death
ഡബ്ലിൻ: അയലൻഡിൽ കന്യാസ്ത്രീ മഠത്തിൽ 796 കുഞ്ഞുങ്ങളെ സെപ്റ്റിക് ടാങ്കിൽ അടക്കം ചെയ്ത സംഭവം ഇപ്പോൾ വലിയ വിവാദങ്ങൾക്ക് തിരി കൊടുത്തിരിക്കുകയാണ്. രാജ്യത്തെ ഞെട്ടിച്ച ഈ സംഭവം ഐറിഷ് ചാപ്പൽ ഓഫ് ഡെത്ത് എന്ന പേരിൽ ശ്രദ്ധ നേടിക്കഴിഞ്ഞു. ഇത് പുറത്തുവന്നതോടെ അയർലൻഡിന്റെ ഇരുണ്ട ഭൂതകാലത്തിന്റെ ഒരു അധ്യായം കൂടി തിരിച്ചറിഞ്ഞിരിക്കുകയാണ്.
തെക്കൻ അയർലണ്ടിലെ കോർക്ക് കൗണ്ടിയിലുള്ള ടൂംബർ എന്ന സ്ഥലത്താണ് ഈ ദാരുണ സംഭവം നടന്നത്. ഹോം ഫോർ അൺവെഡ് മദേഴ്സ് ആൻഡ് ബാസ്റ്റഡ്‌സ് എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഒരു കന്യാസ്ത്രീ മഠത്തിലാണ് ഈ സംഭവം നടക്കുന്നത്. അവിവാഹിതരായ അമ്മമാരെയും അവരുടെ കുട്ടികളെയും സംരക്ഷിക്കാൻ 1925 മുതൽ 1961 വരെ പ്രവർത്തിച്ചിരുന്ന സ്ഥാപനമാണിത്. സിസ്റ്റേഴ്സ് ഓഫ് ബോൺ സെകോഴ്‌സ് എന്ന് സഭയുടെ കീഴിലായിരുന്നു ഈ മഠം.
ഞെട്ടിപ്പിക്കുന്ന ക്രൂരത
ഈ മഠം അടച്ചു പൂട്ടിയതിനുശേഷം പ്രദേശത്തെ ചരിത്രം പഠിക്കുന്ന കാതറിൻ കോർലെസ് എന്ന ഗവേഷകയാണ് 2018 ഈ സത്യങ്ങൾ പുറത്തുവിട്ടത്. 1925 മുതൽ 1961 വരെ മഠത്തിൽ മരിച്ച 796 കുഞ്ഞുങ്ങളുടെ മരണ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയെങ്കിലും അവരുടെ സംസ്കാരത്തെക്കുറിച്ച് യാതൊരു രേഖകളും ഇല്ലായിരുന്നു. ഇതോടെ കാതറിൻ നടത്തിയ അന്വേഷണത്തിൽ മഠത്തിന് സമീപമുള്ള പഴയ ഒരു സെപ്റ്റിക് ടാങ്കിലാണ് ഈ കുഞ്ഞുങ്ങളെ സംസ്കരിച്ചതെന്ന് കണ്ടെത്തുകയായിരുന്നു. ഈ കണ്ടത്തിൽ അയർലണ്ടിൽ വലിയ പ്രതിഷേധങ്ങൾക്കും അന്താരാഷ്ട്രതലത്തിൽ വൻ ചർച്ചകൾക്കും കാരണമായി.
ക്രൂരമായ പീഡനങ്ങളുടെ ചരിത്രം
കത്തോലിക്കാ സഭയുടെ കീഴിൽ പ്രവർത്തിച്ചിരുന്ന ഇത്തരം സ്ഥാപനങ്ങളിൽ അവിവാഹിതരായ അമ്മമാർ കടുത്ത പീഡനങ്ങൾക്ക് ഇരയായിരുന്നു എന്ന് പിന്നീട് നടന്ന അന്വേഷണത്തിൽ തെളിഞ്ഞു. സാമൂഹികമായി ഒറ്റപ്പെടുത്തൽ ഭയന്ന് ഇത്തരം മഠങ്ങളിൽ അഭയം തേടുന്ന സ്ത്രീകളെ കന്യാസ്ത്രീകൾ കഠിനമായ ജോലികൾ ചെയ്യിക്കുകയും അവരുടെ കുട്ടികളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്തിരുന്നതായി റിപ്പോർട്ടുകൾ ഉണ്ട്.
പോഷകാഹാരം കുറവ്, രോഗങ്ങൾ, പരിചരണമില്ലായ്മ, എന്നിവ മൂലം നിരവധി കുഞ്ഞുങ്ങൾ മഠത്തിൽ വച്ച് മരണപ്പെട്ടിരുന്നു. ഈ മരണങ്ങൾ പലപ്പോഴും രഹസ്യം ആക്കി വയ്ക്കുകയും മൃതദേഹങ്ങൾ സെപ്റ്റിക് ടാങ്കുകളിൽ കൂട്ടത്തോടെ അടക്കം ചെയ്യുകയും ആയിരുന്നു പതിവ്.
അന്വേഷണങ്ങളും തുടർനടപടികളും
നിരവധി വർഷത്തെ നിയമ പോരാട്ടങ്ങൾക്കും പ്രതിഷേധങ്ങൾക്കും ശേഷം, ഈ സംഭവങ്ങളിൽ ഇരകളായവർക്ക് നീതി ലഭ്യമാക്കാനുള്ള ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. അയർലൻഡ് സർക്കാർ ഈ സംഭവങ്ങളിൽ ഔദ്യോഗികമായി മാപ്പ് പറയുകയും, ഇരകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. ന്നു.