Train Derail In Germany: ജർമനിയിൽ ട്രെയിൻ പാളം തെറ്റി നാല് മരണം; തലകീഴായി മറിഞ്ഞ ബോഗിയിൽ നൂറിലേറെ യാത്രക്കാർ

Passenger Train Derail In Germany: ട്രെയിൻ പാളത്തിൽ നിന്ന് മാറി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് ട്രെയിൻ പാളം തെറ്റിയത്.

Train Derail In Germany: ജർമനിയിൽ ട്രെയിൻ പാളം തെറ്റി നാല് മരണം; തലകീഴായി മറിഞ്ഞ ബോഗിയിൽ നൂറിലേറെ യാത്രക്കാർ

Train Derail In Germany

Published: 

28 Jul 2025 06:02 AM

മ്യൂണിക്: തെക്കൻ ജർമനിയിൽ ട്രെയിൻ പാളം തെറ്റി വൻ അപകടം. സംഭവത്തിൽ നാല് പേരുടെ മരണമാണ് ഇതുവരെ റിപ്പോർട്ട് ചെയ്തത്. പ്രാദേശിക ട്രെയിനാണ് പാളം തെറ്റിത്. അപകടത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. മ്യൂണിക്കിൽ നിന്ന് 158 കിലോമീറ്റർ അകലെയുള്ള റീഡ്ലിംഗനിലാണ് അപകടം നടന്നിരിക്കുന്നത്. നൂറിലേറെ പേർ സഞ്ചരിച്ചിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്.

ട്രെയിൻ പാളത്തിൽ നിന്ന് മാറി മറിഞ്ഞ് കിടക്കുന്ന ചിത്രങ്ങളും രക്ഷാപ്രവർത്തനത്തിന്റെ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വന്നിട്ടുണ്ട്. കനത്ത മഴയും കൊടുങ്കാറ്റുമുണ്ടായ മേഖലയിലാണ് അപകടം സംഭവിച്ചിരിക്കുന്നത്. പ്രാദേശിക സമയം വൈകുന്നേരം ആറ് മണിയോടെയാണ് ട്രെയിൻ പാളം തെറ്റിയത്.

ഫയർ ഫോഴ്സും പൊലീസും അടക്കമുള്ളവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവത്തനം. തൊട്ടടുത്ത സ്റ്റേഷനിൽ നിന്ന് 90 കിലോമീറ്റർ അകലെ എത്തിയപ്പോഴാണ് പാളം തെറ്റുന്നത്. രണ്ട് ബോഗികൾ പൂർണമായും പാളത്തിൽ നിന്ന് തെന്നി മാറിയ നിലയിലാണ്. എന്നാൽ അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല. സംഭവത്തിൽ അന്വേഷണവും രക്ഷാപ്രവർത്തനവും പുരോഗമിക്കുകയാണ്.

തലകീഴായി കിടക്കുന്ന ബോ​ഗിക്കുള്ളിൽ നൂറിലേറെ പേർ കുടുങ്ങികിടക്കുന്നതായാണ് വിവരം. അതേസമയം മേഖലയിൽ ശക്തമായ കൊടുങ്കാറ്റ് വീശിയതായും, പിന്നീട് ഉണ്ടായ മണ്ണിടിച്ചിലായിരിക്കാം അപകടത്തിന് കാരണമെന്ന് ജർമ്മൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ജർമ്മൻ ചാൻസലർ ഫ്രെഡറിക് മെർസ് സോഷ്യൽ മീഡിയയിലൂടെ അനുശോചനം രേഖപ്പെടുത്തി.

ഹെലികോപ്റ്ററുകൾ എത്തിയാണ് അപകടത്തിൽ പരിക്കേറ്റവരെ പ്രദേശത്തെ ആശുപത്രികളിലേക്ക് മാറ്റിയത്. ജർമ്മൻ ഗതാഗത സംവിധാനങ്ങൾ കാലഹരണപ്പെട്ടതിനാൽ യാത്രക്കാരുടെ ഭാ​ഗത്ത് നിന്ന് നിരന്തരം വിമർശനം ഉയരുന്നതിനിടെയാണ് അപകടം. 2022 ജൂണിൽ, തെക്കൻ ജർമ്മനിയിലും ഒരു ട്രെയിൻ പാളം തെറ്റി, നാല് പേർ കൊല്ലപ്പെടുകയും ഡസൻ കണക്കിന് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.

 

 

 

ഡൈ വേണ്ട, നര മാറ്റാൻ ഒരു സ്പൂൺ വെളിച്ചെണ്ണ മതി
പൂനിലാവ് ഉദിച്ചതുപോലെ! പുതിയ ചിത്രങ്ങളുമായി മീനാക്ഷി
മുട്ടയും പാലും ഒരുമിച്ച് കഴിക്കാമോ! ഏതാണ് മികച്ചത്
പച്ചക്കറി ചുമ്മാതങ്ങു വേവിക്കല്ലേ, ഇത് ശ്രദ്ധിക്കൂ...
ട്രെയിനിൻ്റെ മേളിൽ കേറിയാൽ
പ്രതിപക്ഷനേതാവ് വോട്ട് രേഖപ്പെടുത്തി
കേന്ദ്രമന്ത്രി സുരേഷ് ഗോപി വോട്ട് ചെയ്യാൻ
ഗൂഡല്ലൂരിൽ ഒവിഎച്ച് റോഡിൽ ഇറങ്ങിയ കാട്ടാന