UAE Amnesty : യുഎഇ പൊതുമാപ്പ്; ദുബായ് കോൺസുലേറ്റിനെ സമീപിച്ചത് പതിനായിരത്തിലധികം ഇന്ത്യക്കാർ

UAE Amnesty Over 10000 Indians Contacted Dubai Consulate : യുഎഇയിലെ പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് കോൺസുലേറ്റിനെ സമീപിച്ചത് പതിനായിരത്തിലധികം ഇന്ത്യക്കാർ. ചിലർക്ക് എക്സിറ്റ് പെർമിറ്റും മറ്റ് ചിലർക്ക് പുതിയ പാസ്പോർട്ടുമടക്കം വിവിധ പെർമിറ്റുകൾ നൽകിയെന്ന് അധികൃതർ അറിയിച്ചു.

UAE Amnesty : യുഎഇ പൊതുമാപ്പ്; ദുബായ് കോൺസുലേറ്റിനെ സമീപിച്ചത് പതിനായിരത്തിലധികം ഇന്ത്യക്കാർ

യുഎഇ പൊതുമാപ്പ് (Image Courtesy - Social Media)

Published: 

26 Oct 2024 21:29 PM

യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പുമായി ബന്ധപ്പെട്ട് ദുബായ് കോൺസുലേറ്റിനെ സമീപിച്ചത് പതിനായിരത്തിലധികം ഇന്ത്യക്കാർ. വിവിധ പെർമിറ്റുകൾക്ക് വേണ്ടിയാണ് ഇന്ത്യക്കാർ കോൺസുലേറ്റിനെ സമീപിച്ചത്. 1500 പേർക്ക് എക്സിറ്റ് പെർമിറ്റിനുള്ള സഹായം നൽകിയതായും 1300 പേർക്ക് പുതിയ പാസ്പോർട്ട് നൽകിയതായും കോൺസുലേറ്റ് അറിയിച്ചു. സെപ്തംബർ ഒന്ന് മുതലാണ് രാജ്യത്ത് പൊതുമാപ്പ് പ്രഖ്യാപിച്ചത്. ഒക്ടോബർ 31 ആണ് പൊതുമാപ്പിൻ്റെ അവസാന ദിവസം.

കോൺസുലേറ്റിനെ സമീപിച്ച ഇന്ത്യക്കാരിൽ 1500 പേർക്ക് എക്സിറ്റ് പെർമിറ്റിനുള്ള സഹായം നൽകിയതായി കോൺസുലേറ്റ് അധികൃതർ വ്യക്തമാക്കി. 1700 പേർക്ക് എമർജൻസി സർട്ടിഫിക്കറ്റ് നൽകി. രാജ്യത്ത് തുടരാൻ ആഗ്രഹിച്ച 1300 പേർക്ക് പുതിയ പാസ്പോർട്ട് നൽകി എന്നും വാർത്താ കുറിപ്പിൽ കോൺസുലേറ്റ് അധികൃതർ അറിയിച്ചു. വിവിധ സംഘടനകളുമായി ചേർന്നാണ് കോൺസുലേറ്റ് ഇന്ത്യക്കാർക്ക് ഇത്രയധികം സൗകര്യങ്ങൾ ചെയ്തുകൊടുത്തത്. പൊതുമാപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ഇന്ത്യക്കാർക്കായി കോൺസുലേറ്റ് സഹായകേന്ദ്രം ആരംഭിച്ചിരുന്നു.

Also Read : Iran-Israel Conflict: തിരിച്ചടിച്ച് ഇസ്രായേൽ; ഇറാനിൽ കനത്ത വ്യോമാക്രമണം, ടെഹ്റാനിൽ ഉൾപ്പടെ ഉഗ്രസ്ഫോടനം

പ്രഖ്യാപിച്ച പൊതുമാപ്പ് നീട്ടില്ലെന്ന് യുഎഇ അറിയിച്ചിരുന്നു. ഒക്ടോബർ 9നാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്. എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ ഉടൻ രാജ്യം വിടണമെന്നും അനുസരിക്കാത്തവരെ പിടികൂടി നാട് കടത്തുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പിന്നീട് ഇവർക്ക് യുഎഇയിലേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു.

വീസ കാലാവധി കഴിഞ്ഞവർക്ക് നിയമക്കുരുക്കുകളില്ലാതെ വീസ പുതുക്കി രാജ്യത്ത് തുടരാനും രാജ്യം വിടേണ്ടവർക്ക് പിഴ കൂടാതെ നാട്ടിലേക്ക് മടങ്ങാനുമാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചത്. കാലാവധി കഴിഞ്ഞവർക്ക് രേഖകൾ ശരിയാക്കി രാജ്യത്ത് തുടരാനും പൊതുമാപ്പ് സഹായകമായിരുന്നു. ഇത്തരത്തിൽ എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ ഒക്ടോബർ 31നകം രാജ്യം വിടണമെന്ന് യുഎഇ കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പെർമിറ്റ് ലഭിച്ചവരിൽ ഏഴായിരത്തോളം പേർ ഇനിയും നാട്ടിലേക്ക് മടങ്ങിയിട്ടില്ല എന്നും അധികൃതർ അറിയിച്ചിരുന്നു. ഈ അവസരത്തിലാണ് ഒക്ടോബർ 31നകം എക്സിറ്റ് പെർമിറ്റ് ലഭിച്ചവർ നാട് വിടണമെന്ന് അധികൃതർ നിർദ്ദേശം നൽകിയത്. പെർമിറ്റ് ലഭിച്ച് 14 ദിവസത്തിനകം നാട്ടിലേക്ക് മടങ്ങണമെന്നായിരുന്നു ആദ്യം നൽകിയ നിർദ്ദേശം. പിന്നീട് ഒക്ടോബർ 31 വരെ സമയം നീട്ടിനൽകുകയായിരുന്നു.

പൊതുമാപ്പ് ലഭിച്ച് നാട്ടിൽ പോകുന്നവർക്ക് പിന്നീട് രാജ്യത്തേക്ക് തിരികെവരാൻ നിയമതടസങ്ങളുണ്ടാവില്ല. വീണ്ടും വീസയെടുത്ത്, കൃത്യമായ രേഖകളോടെ രാജ്യത്ത് വീണ്ടും വരുന്നതിൽ തടസമില്ല. രാജ്യത്ത് വന്ന് ജോലി ചെയ്യുകയോ ഇവിടെ താമസിക്കുകയോ ആവാം. അതിനൊന്നും നിയമതടസമില്ല.

പൊതുമാപ്പിൽ എക്സിറ്റ് പെർമിറ്റ് അടിച്ചിട്ടും നാട്ടിൽ പോകാത്തവരെ അധികൃതർ പിടികൂടി നാടുകടത്തും. ഇവർക്ക് പിന്നീട് യുഎഇയിലേക്ക് തിരികെവരാൻ സാധിക്കില്ല. ഇവർക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു. കോടതികളിൽ പോയാലും ഇത്തരക്കാർക്ക് ഇളവ് ലഭിക്കില്ല. പൊതുമാപ്പിൻ്റെ അവസാന ദിവസമായ ഒക്ടോബർ 31ന് ശേഷം രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ കണ്ടെത്താൻ രാജ്യവ്യാപകമായി പരിശോധന നടത്തുമെന്നും അധികൃതർ അറിയിച്ചിരുന്നു.

Related Stories
Donald Trump: ട്രംപ് ഇന്ത്യയ്‌ക്കെതിരെ ചുമത്തിയ തീരുവ നീക്കണമെന്ന് ഡെമോക്രാറ്റുകള്‍; പ്രമേയം അവതരിപ്പിച്ചു
Shooting At Brown University: അമേരിക്കയിലെ ബ്രൗൺ സർവകലാശാലയിൽ വെടിവെയ്പ്പ്; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
Syria ISIS Attack: സിറിയയിൽ ഐഎസ്ഐഎസ് ആക്രമണം; മൂന്ന് അമേരിക്കക്കാർ കൊല്ലപ്പെട്ടു, തിരിച്ചടിക്കുമെന്ന് ട്രംപ്
UAE Holiday: ജനുവരി ഒന്നിന് ജോലിക്ക് പോവേണ്ട; അവധി ഇവര്‍ക്ക് മാത്രം
Trump Superclub Plan: ‘സി5’ എലൈറ്റ് ഗ്രൂപ്പിന് ട്രംപിന്റെ കരുനീക്കം? ഇന്ത്യയെയും ഒപ്പം കൂട്ടും; പിന്നില്‍ ആ ലക്ഷ്യം
Indian-Origin Arrest In Canada: അസുഖം നടിച്ചെത്തി ഡോക്ടർമാർക്കു മുന്നിൽ നഗ്നതാ പ്രദർശനം; ഇന്ത്യൻ വംശജൻ കാനഡയിൽ അറസ്റ്റിൽ
ക്രിസ്മസ് അപ്പുപ്പന് ആ തൊപ്പി കിട്ടിയതെങ്ങനെ?
കുക്കറിൽ ചായ ഉണ്ടാക്കിയാലോ ?
പ്രമേഹമുള്ളവര്‍ക്ക് ഉരുളക്കിഴങ്ങ് കഴിക്കാമോ?
ഇഞ്ചിയും വെളുത്തുള്ളിയും ഒരുമിച്ച് കഴിച്ചാൽ എന്താണ് പ്രശ്നം?
സ്കൂട്ടർ യാത്രികനെ ആക്രമിച്ച് പോത്ത്
ക്ലാസിൽ ഇരിക്കെ പെൺകുട്ടിക്ക് ഹൃദയാഘാതം
തോൽവിക്ക് പിന്നാലെ സിപിഎം ബിജെപി സംഘർഷം
സിപിഎം തോറ്റു, വടിവാളുമായി പ്രവർത്തകരുടെ ആക്രമണം