UAE: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പണി യുഎഇയിലും കിട്ടും; തുക ഉയർത്തി ബാങ്കുകൾ

UAE Banks To Raise Minimum Balance: യുഎഇയിലെ ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് തുക ഉയർത്തിയെന്ന് റിപ്പോർട്ട്. ജൂൺ ഒന്ന് മുതൽ പുതിയ നിബന്ധന നിലവിൽ വരും.

UAE: അക്കൗണ്ടിൽ മിനിമം ബാലൻസ് സൂക്ഷിച്ചില്ലെങ്കിൽ പണി യുഎഇയിലും കിട്ടും; തുക ഉയർത്തി ബാങ്കുകൾ

പ്രതീകാത്മക ചിത്രം

Published: 

21 May 2025 07:48 AM

അക്കൗണ്ടിൽ സൂക്ഷിക്കേണ്ട മിനിമം ബാലൻസ് തുക ഉയർത്തി യുഎഇയിലെ വിവിധ ബാങ്കുകൾ. പല ബാങ്കുകളും മിനിമം ബാലൻസ് 5000 ദിർഹം വരെ ഉയത്തുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ ഇത് 3000 ദിർഹമാണ്. ഈ തുക ഉയർത്തിയെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ജൂൺ ഒന്ന് മുതൽ നിബന്ധന നിലവിൽ വരും. ഒരു ബാങ്കിൽ ഇതിനകം തന്നെ പുതിയ നിബന്ധന നിലവിൽ വന്നു എന്നും സൂചനകളുണ്ട്.

5000 ദിർഹം മിനിമം ബാലൻസ് സൂക്ഷിക്കാൻ കഴിയാത്തവർക്ക് മാസം 25 ദിർഹം വീതം പിഴ അടയ്ക്കേണ്ടിവരും. ബാങ്ക് ക്രെഡിറ്റ് കാർഡോ ബാങ്കുമായി ഏതെങ്കിലും തരത്തിൽ സാമ്പത്തിക ഇടപാടുകളോ ഉള്ള ഉപഭോക്താക്കൾക്ക് ഈ പിഴ അടയ്ക്കേണ്ടതില്ല. അക്കൗണ്ടിൽ 20,000 ദിർഹം മിനിമം ബാലൻസ് സൂക്ഷിക്കുന്നവർക്ക് മറ്റ് ഫീസുകളിൽ ഇളവനുദിക്കും. 15,000 ദിർഹമിന് മുകളിൽ തുക സാകറിയായി മാസാമാസം ട്രാൻസ്ഫർ ചെയ്യുന്ന അക്കൗണ്ടുകളിലും ഫീസിളവുണ്ട്. മാസം 5000 മുതൽ 14,999 ദിർഹം വരെ ശമ്പള ട്രാൻസ്ഫറും ക്രെഡിറ്റ് കാർഡും ലോണും ഉള്ള ഉപഭോക്താക്കൾക്ക് 5000 ദിർഹം മിനിമം ബാലൻസ് എന്ന നിബന്ധന ഒഴിവാകും. 2011ലാണ് നിലവിലെ സിസ്റ്റം രംഗത്തുവന്നത്. ബാങ്കിൻ്റെ ക്രെഡിറ്റ് കാർഡോ ലോണോ ഇല്ലാത്തവർ 3000 ദിർഹം മിനിമം ബാലൻസ് സൂക്ഷിക്കണമെന്നതാണ് ചട്ടം. ഇതിന് കഴിയാത്തവർ മാസം 25 ദിർഹം പിഴയടയ്ക്കണം.

 

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും