UAE Lottery: മലയാളിക്ക് കോടീശ്വരനാകാൻ യുഇഎ ലോട്ടറിയില്‍ ഇനി അവസരമില്ല; 100 മില്യണ്‍ ദിര്‍ഹം സമ്മാനം നിര്‍ത്തുന്നു
Last Chance to Win UAE lottery: രാജ്യത്തെ എക്കാലത്തെയും വലിയ ജാക്ക്‌പോട്ടിനായി കളിക്കാനുള്ള അവസാന അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് യുഎഇ ലോട്ടറി സംഘാടകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു.
ദുബായ്: ഭാഗ്യാന്വേഷികള്‍ക്ക് യുഎഇ ലോട്ടറിയില്‍ അവസാന അവസരം. 100 മില്യണ്‍ ദിര്‍ഹം ഗ്രാന്‍ഡ് പ്രൈസ് സ്വന്തമാക്കാന്‍ ഒരിക്കലും കൂടി അവസരമൊരുക്കി യുഎഇ ലോട്ടറി തങ്ങളുടെ ഒരു അധ്യായം അവസാനിപ്പിക്കുന്നു. ലക്കി ഡേ ഗെയിം നവീകരണങ്ങള്‍ക്ക് വിധേയമാകുന്നതിന് മുമ്പ് മറ്റൊരു ഭാഗ്യശാലിയ്ക്ക് കൂടി അവസരമൊരുക്കുകയാണ്. നവംബര്‍ 29 ശനിയാഴ്ച രാത്രി 8.30 ന് നടക്കുന്ന നറുക്കെടുപ്പിലാകും അവസാനമായി 100 മില്യണ്‍ ദിര്‍ഹം സമ്മാനമായി വിതരണം ചെയ്യുന്നത്.
രാജ്യത്തെ എക്കാലത്തെയും വലിയ ജാക്ക്‌പോട്ടിനായി കളിക്കാനുള്ള അവസാന അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് യുഎഇ ലോട്ടറി സംഘാടകര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെ പറഞ്ഞു. കൂടാതെ ലോട്ടറിയുടെ പുത്തന്‍ അധ്യായത്തിനായി കാത്തിരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെടുന്നു.




നവീകരണത്തിലൂടെ എന്ത് മാറ്റമാണ് ലോട്ടറിയ്ക്ക് സംഭവിക്കാന്‍ പോകുന്നതെന്ന് സംഘാടകര്‍ വെളിപ്പെടുത്തിയിട്ടില്ല. യുഎഇ ലോട്ടറിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ theuaelottery.ae വഴി ഫൈനല്‍ നറുക്കെടുപ്പിനുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈനായി നിങ്ങള്‍ക്ക് വാങ്ങിക്കാവുന്നതാണ്.
ലോട്ടറി അധികൃതരുടെ പോസ്റ്റ്
📢 OFFICIAL ANNOUNCEMENT
Last call for AED 100 Million! 🎉
This Saturday is your final chance to play for the UAE’s biggest Grand Prize.🎟️ Get your tickets at https://t.co/7TYfdpIyMp
📅 Draw Date: Saturday, 29 Nov at 8:30 PMA new chapter of Lucky Day is coming on the 29th of… pic.twitter.com/yhrVJMzLlP
— The UAE Lottery (@theuaelottery) November 25, 2025
ഒക്ടോബര്‍ 18ന് യുഎഇ ലോട്ടറിയുടെ ആദ്യ 100 മില്യണ്‍ ദിര്‍ഹം സ്വന്തമാക്കിയത് അബുദാബിയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരനായ ഐടി പ്രൊഫഷണല്‍ അനില്‍ കുമാര്‍ ബൊള്ളയാണ്. ഇതിന് ഏതാനും ആഴ്ചകള്‍ക്ക് ശേഷമാണ് അവസാനത്തെ ഗ്രാന്‍ഡ് സമ്മാനത്തെ കുറിച്ച് അധികൃതര്‍ വ്യക്തമാക്കിയത്.
Also Read: UAE Lottery: 240 കോടിയുടെ യുഎഇ ലോട്ടറി ഇന്ത്യക്കാരന്; നികുതിയായി എത്ര നല്‍കണം?
രാജ്യത്തെ ആദ്യത്തെ അംഗീകൃത ദേശീയ ലോട്ടറിയാണ് യുഎഇ ലോട്ടറി. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 14ന് 100 മില്യണ്‍ ദിര്‍ഹം സമ്മാനത്തുകയോടെ നറുക്കെടുപ്പ് നടത്തിയായിരുന്നു ഉദ്ഘാടനം. 50 ദിര്‍ഹമാണ് ടിക്കറ്റ് വില. ഓരോ നറുക്കെടുപ്പും യൂട്യൂബ് ചാനല്‍ വഴി തത്സമയം സംപ്രേഷണം ചെയ്യുന്നു.