Donald Trump: ഇന്ത്യയ്ക്ക് തിരിച്ചടി; യുഎസിന് മേല്‍ ഇറക്കുമതി തീരുവ ചുമത്തിയ രാജ്യങ്ങള്‍ക്ക് പരസ്പര നികുതി
Narendra Modi Visits US: യുഎസിന്റെ സമ്മര്‍ദം രൂക്ഷമായതിനെ തുടര്‍ന്ന് ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള മുപ്പതിലേറെ യുഎസ് ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവ പുനപരിശോധിക്കുന്നതിന് ഇന്ത്യ ആലോചിക്കുന്നതിനായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

വാഷിങ്ടണ്‍: യുഎസിന് മേല്‍ ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍ക്ക് പരസ്പരം നികുതി (റസിപ്രോക്കല്‍ താരിഫ്) ചുമത്തുമെന്ന് വൈറ്റ് ഹൗസ്. ഇതുസംബന്ധിച്ച ഉത്തരവില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവെക്കുമെന്ന് അറിപ്പുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശനം നടത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയായിരുന്നു വൈറ്റ് ഹൗസിന്റെ പ്രഖ്യാപനം.
യുഎസ് ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ കനത്ത തീരുവയാണ് ചുമത്തുന്നത്. അതിനാല്‍ തന്നെ തീരുവ ചുമത്തി തിരിച്ചടിക്കുമെന്ന് കഴിഞ്ഞ് ഡിസംബറില്‍ ട്രംപ് അറിയിച്ചിരുന്നു. യുഎസ് ഉത്പന്നങ്ങള്‍ക്ക് മേല്‍ ഏറ്റവുമധികം തീരുവ ചുമത്തുന്നത് ഇന്ത്യയും ബ്രസീലുമാണ്. തീരുവ ചുമത്താന്‍ അവര്‍ ആഗ്രഹിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ തങ്ങളും അവര്‍ക്ക് നേരെ അത് തന്നെയാണ് ചെയ്യാന്‍ പോകുന്നതെന്നാണ് ട്രംപ് പറഞ്ഞിരുന്നത്.




യുഎസിന്റെ സമ്മര്‍ദം രൂക്ഷമായതിനെ തുടര്‍ന്ന് ആഡംബര കാറുകള്‍ ഉള്‍പ്പെടെയുള്ള മുപ്പതിലേറെ യുഎസ് ഇറക്കുമതികള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ള തീരുവ പുനപരിശോധിക്കുന്നതിന് ഇന്ത്യ ആലോചിക്കുന്നതിനായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ ട്രംപ് ഭരണകൂടം നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം, ഡൊണാള്‍ഡ് ട്രംപുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി വാഷിങ്ടണ്‍ ഡിസിയിലെത്തി. ഫെബ്രുവരി 12ന് വൈകിട്ടോടെ ഫ്രാന്‍സില്‍ നിന്നാണ് മോദി യുഎസിലേക്ക് പുറപ്പെട്ടത്. ട്രംപ് രണ്ടാം തവണ അധികാരമേറ്റതിന് പിന്നാലെ യുഎസ് സന്ദര്‍ശിക്കുന്ന ആദ്യ ഏഷ്യന്‍ രാഷ്ട്ര നേതാവാണ് മോദി.
വാഷിങ്ടണ്‍ ഡിസിയിലെത്തിയ മോദിയ്ക്ക് ഊഷ്മള സ്വീകരണം
Landed in Washington DC a short while ago. Looking forward to meeting @POTUS Donald Trump and building upon the India-USA Comprehensive Global Strategic Partnership. Our nations will keep working closely for the benefit of our people and for a better future for our planet.… pic.twitter.com/dDMun17fPq
— Narendra Modi (@narendramodi) February 13, 2025
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു, ജപ്പാന്‍ പ്രധാനമന്ത്രി ഷിഗെരു ഇഷിബ, ജോര്‍ദാന്‍ രാജാവ് അബുദുല്ല തുടങ്ങിയവര്‍ക്ക് ശേഷം ട്രംപിന് കാണാനെത്തുന്ന നാലാമത്തെ ലോകനേതാവ് കൂടിയാണ് നരേന്ദ്ര മോദി. ഇന്ത്യയുമായുള്ള തന്ത്രപരമായ പ്രാധാന്യവും ട്രംപിന് മോദിയുമായുള്ള വ്യക്തിപരമായ അടുപ്പവുമാണ് കൂടിക്കാഴ്ചയ്ക്ക് ആക്കംകൂട്ടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: Donald Trump: ഗസ യുഎസിന്റെ കൈകളിലായാൽ പിന്നീട് പലസ്തീനികള്‍ക്ക് അവകാശമുണ്ടാകില്ല: ഡൊണാള്‍ഡ് ട്രംപ്
വിവിധ രാജ്യങ്ങള്‍ക്ക് മേല്‍ യുഎസ് ചുമത്തിയ വ്യാപാര തീരുവകള്‍, ഗസ സമാധാന പദ്ധതി, അനധികൃത കുടിയേറ്റക്കാരെ നാടുകടത്തല്‍ തുടങ്ങിയ വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടക്കും. ഇലോണ്‍ മസ്‌ക് ഉള്‍പ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.