AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

H-1B Visa: യുഎസിലേക്ക് വിദഗ്ധര്‍ക്ക് സ്വാഗതം, പക്ഷെ എല്ലാം പഠിപ്പിച്ച് തന്നിട്ട് പൊക്കോണം; ട്രംപിന്റെ പുത്തനടവ്

US Jobs for Skilled Workers: വര്‍ഷങ്ങളായി ഞങ്ങള്‍ ഇവിടെ കപ്പലുകളോ സെമികണ്ടക്ടറുകളോ നിര്‍മ്മിച്ചിട്ടില്ല. വിദേശ തൊഴിലാളികള്‍ എത്തുന്നു, അവര്‍ അമേരിക്കന്‍ തൊഴിലാളികളെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു.

H-1B Visa: യുഎസിലേക്ക് വിദഗ്ധര്‍ക്ക് സ്വാഗതം, പക്ഷെ എല്ലാം പഠിപ്പിച്ച് തന്നിട്ട് പൊക്കോണം; ട്രംപിന്റെ പുത്തനടവ്
ഡൊണാൾഡ് ട്രംപ്Image Credit source: PTI
shiji-mk
Shiji M K | Updated On: 13 Nov 2025 12:02 PM

വാഷിങ്ടണ്‍: ഉയര്‍ന്ന വൈദഗ്ധ്യമുള്ള ആളുകളെ അമേരിക്കയിലേക്ക് സ്വാഗതം ചെയ്ത് ഭരണകൂടം. വൈദഗ്ധ്യമുള്ള ജോലികളില്‍ അമേരിക്കക്കാരെ പരിശീലിപ്പിക്കുന്നതിനായാണ് വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതെന്ന് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ് പറഞ്ഞു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ എച്ച് 1ബി വിസ നയമെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബെസെന്റ് ഇക്കാര്യം പറഞ്ഞത്.

പതിറ്റാണ്ടുകളായി ഔട്ട്‌സോഴ്‌സിങ് നടത്തിയതിന് ശേഷം യുഎസ് ഉത്പാദന മേഖലയെ പുനര്‍നിര്‍മ്മിക്കുക എന്നതാണ് പുതിയ സമീപനത്തിന്റെ ലക്ഷ്യം. 30 വര്‍ഷത്തോളമായി തങ്ങള്‍ പ്രിസിഷന്‍ മാനുഫാക്ചറിങ് ജോലികള്‍ ഓഫ്‌ഷോര്‍ ചെയ്തിട്ടില്ല, അതായത് ഒറ്റരാത്രി കൊണ്ട് കപ്പലുകള്‍ ലഭിക്കുമെന്ന കാര്യം പറയാന്‍ ഒരിക്കലും ഞങ്ങള്‍ക്ക് സാധിക്കില്ല. സെമികണ്ടക്ടര്‍ വ്യവസായം യുഎസിലേക്ക് തിരികെ കൊണ്ടുവരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു, ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ബെസെന്റ് പറഞ്ഞു.

മൂന്ന്, അഞ്ച് അല്ലെങ്കില്‍ ഏഴ് വര്‍ഷത്തേക്ക് യുഎസ് തൊഴിലാളികളെ പരിശീലിപ്പിക്കാന്‍ കഴിവുള്ള വിദേശ തൊഴിലാളികളെ രാജ്യത്തേക്ക് എത്തിക്കുക എന്നതാണ് പ്രസിഡന്റിന്റെ ലക്ഷ്യം. അതിന് ശേഷം അവര്‍ നാട്ടിലേക്ക് തിരികെ പോകണം, ബാക്കി ജോലികള്‍ യുഎസ് തൊഴിലാളികള്‍ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങളായി ഞങ്ങള്‍ ഇവിടെ കപ്പലുകളോ സെമികണ്ടക്ടറുകളോ നിര്‍മ്മിച്ചിട്ടില്ല. വിദേശ തൊഴിലാളികള്‍ എത്തുന്നു, അവര്‍ അമേരിക്കന്‍ തൊഴിലാളികളെ കാര്യങ്ങള്‍ പഠിപ്പിക്കുന്നു. ഞങ്ങള്‍ മറ്റൊരു പദ്ധതിയ്ക്ക് തുടക്കം കുറിക്കുന്നു, ഇതാണ് ലക്ഷ്യം.

Also Read: Donald Trump: ജെഫ്രി എപ്‌സ്റ്റീന്റെ വീട്ടില്‍ മണിക്കൂറുകളോളം ട്രംപ് ഉണ്ടായിരുന്നു; വെളിപ്പെടുത്തി പുതിയ മെയില്‍

എച്ച് 1ബി വിസ പദ്ധതിയോടുള്ള ട്രംപിന്റെ പുതിയ സമീപനം നിര്‍ണായകമായ വ്യവസായങ്ങളെ രാജ്യത്ത് നിന്ന് തിരിച്ചയക്കുന്നതിനും ഇറക്കുമതിയെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനുമുള്ള നീക്കത്തെ സൂചിപ്പിക്കുന്നുവെന്നും ബെസെന്റ് വിശദീകരിച്ചു.