AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Freelance Visa: ഫ്രീലാന്‍സുകാര്‍ക്കും കുരുക്ക്; നിയമങ്ങള്‍ കര്‍ശനമാക്കുന്നുവെന്ന് വാര്‍ത്ത, തള്ളി യുഎഇ

UAE Visa Rules: ഫ്രീലാന്‍സ് വിസകള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്നുള്ള പ്രചാരണങ്ങള്‍, ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ മാരി പരിഹരിച്ചതായി എമറാത്ത് അല്‍ യൂം വ്യക്തമാക്കി.

Freelance Visa: ഫ്രീലാന്‍സുകാര്‍ക്കും കുരുക്ക്; നിയമങ്ങള്‍ കര്‍ശനമാക്കുന്നുവെന്ന് വാര്‍ത്ത, തള്ളി യുഎഇ
പ്രതീകാത്മക ചിത്രം Image Credit source: Alexander W Helin/Getty Images Creative
shiji-mk
Shiji M K | Published: 10 Nov 2025 16:28 PM

അബുദബി: ഗ്രീന്‍ റെസിഡന്‍സി എന്നറിയപ്പെടിന്ന ഫ്രീലാന്‍സ് വിസ നിയമങ്ങള്‍ യുഎഇ കര്‍ശനമാക്കുന്നുവെന്ന് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം. റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് യുഎഇ. ഫ്രീലാന്‍സ് വിസകള്‍ അനുവദിക്കുന്നത് തടസമില്ലാതെ തുടരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. വിസ ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനൊപ്പം സ്വതന്ത്ര പ്രൊഫഷണലുകളെ പിന്തുണയ്ക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നുവെന്നും എമറാത്ത് അല്‍ യൂം പറഞ്ഞു.

ഫ്രീലാന്‍സ് വിസകള്‍ താത്കാലികമായി നിര്‍ത്തിവെക്കുമെന്നുള്ള പ്രചാരണങ്ങള്‍, ദുബായിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്‌സ് അഫയേഴ്‌സ്, ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ മാരി പരിഹരിച്ചതായി എമറാത്ത് അല്‍ യൂം വ്യക്തമാക്കി.

നിയമവിരുദ്ധമായി വിസ നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓഡിറ്റിങ് നടപടിക്രമങ്ങള്‍ കര്‍ശനമാക്കുന്നത്. തൊഴില്‍ മേഖലയെ സംരക്ഷിക്കുന്നതിനും സ്വതന്ത്ര മേഖയുടെ സമഗ്രത ഉറപ്പാക്കുന്നതിനും ഈ നടപടികള്‍ ആവശ്യമാണെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. ഫ്രീലാന്‍സ് വിസകള്‍ക്കായുള്ള ആവശ്യകത വര്‍ധിക്കുന്നതിനൊപ്പം തന്നെ അതിനെ കുറിച്ചുള്ള വ്യാജ റിപ്പോര്‍ട്ടുകളും വര്‍ധിക്കുന്നുവെന്ന് എമറാത്ത് ചൂണ്ടിക്കാട്ടുന്നു.

ഗ്രീന്‍ റെസിഡന്‍സി അഥവ ഫ്രീലാന്‍സ് വിസ സ്വതന്ത്രരായ പ്രൊഫഷണലുകളെ പിന്തുണയ്ക്കുന്നതിനായി ലക്ഷ്യമിട്ടുന്ന പദ്ധതിയാണ്. പരമ്പരാഗത തൊഴിലുടമയുടെയോ ഗ്യാരണ്ടറുടെയോ ആവശ്യമില്ലാതെ പ്രാദേശികവും അന്തര്‍ദേശീയവുമായ അപേക്ഷകര്‍ക്ക് ഈ വിസ ലഭിക്കും.

Also Read: Donkey Milk Soap: ദുബായില്‍ തരംഗമായി കഴുതപ്പാല്‍ സോപ്പ്; കാരണം ഇതാണ്‌

പത്രപ്രവര്‍ത്തകര്‍, ഡിസൈനര്‍മാര്‍ തുടങ്ങിയ പ്രൊഫഷണലുകള്‍ക്ക് അംഗീകൃത പ്ലാറ്റ്‌ഫോമുകള്‍ വഴി ഫ്രീലാന്‍സ് വിസയ്ക്കായി അപേക്ഷിക്കാം. എന്നാല്‍ ഇവര്‍ക്ക് മറ്റുള്ളവരെ സ്‌പോണ്‍സര്‍ ചെയ്യാനോ തൊഴിലാളികളെ നിയമിക്കുന്നതിനോ അവകാശമുണ്ടാകില്ല.