UAE National Day holiday: പ്രവാസികൾക്കൊരു സന്തോഷവാർത്ത, കിട്ടാൻ പോകുന്നത് ശമ്പളത്തോടുകൂടിയ അവധി

Paid Leave Announced: ഈ അവധി ദിനങ്ങൾക്ക് മുൻപുള്ള ശനിയും ഞായറും (നവംബർ 29, 30) കൂടി ചേരുമ്പോൾ, പൊതുമേഖലാ ജീവനക്കാർക്ക് മൊത്തം നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും.

UAE National Day holiday: പ്രവാസികൾക്കൊരു സന്തോഷവാർത്ത, കിട്ടാൻ പോകുന്നത് ശമ്പളത്തോടുകൂടിയ അവധി

Holiday

Published: 

17 Nov 2025 19:05 PM

അബുദാബി: യുഎഇയുടെ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ച് (ഈദ് അൽ ഇത്തിഹാദ്) സർക്കാർ ജീവനക്കാർക്ക് രണ്ട് ദിവസത്തെ ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ചു. ഡിസംബർ 1, 2 തീയതികളിലാണ് പൊതുമേഖലാ ജീവനക്കാർക്ക് അവധി ലഭിക്കുക.

 

നാല് ദിവസത്തെ വാരാന്ത്യം

 

ഈ അവധി ദിനങ്ങൾക്ക് മുൻപുള്ള ശനിയും ഞായറും (നവംബർ 29, 30) കൂടി ചേരുമ്പോൾ, പൊതുമേഖലാ ജീവനക്കാർക്ക് മൊത്തം നാല് ദിവസത്തെ നീണ്ട വാരാന്ത്യം ലഭിക്കും. നവംബർ 29, ശനിയാഴ്ച അവധി തുടങ്ങും. പിറ്റേന്നും അവധി ആയിരിക്കും. ഡിസംബർ 3, ബുധനാഴ്ച മുതൽ മന്ത്രാലയങ്ങളും ഫെഡറൽ സ്ഥാപനങ്ങളും പതിവ് പ്രവൃത്തിസമയത്ത് പുനരാരംഭിക്കും.

 

എന്താണ് ഈദ് അൽ ഇത്തിഹാദ്?

 

1971 ഡിസംബർ രണ്ടിന് ഏഴ് എമിറേറ്റുകൾ സംയോജിച്ച് യുഎഇ എന്ന ഒറ്റ രാഷ്ട്രമായി മാറിയ ചരിത്ര നിമിഷത്തെയാണ് ഈദ് അൽ ഇത്തിഹാദ് (യൂണിയൻ ഡേ) എന്ന് വിളിക്കുന്ന ദേശീയ ദിനം അടയാളപ്പെടുത്തുന്നത്. അവധി പ്രഖ്യാപനത്തിലൂടെ, രാജ്യത്തെ പൊതു-സ്വകാര്യ മേഖലകളിലെ ജീവനക്കാർക്ക് വർഷം മുഴുവനും തുല്യ എണ്ണം അവധികൾ ഉറപ്പാക്കുന്ന യുഎഇയുടെ ഏകീകൃത അവധി നയം വീണ്ടും ഉറപ്പിക്കുകയാണ്. ആഘോഷത്തിന്റെ ഭാഗമായി രാജ്യമെങ്ങും വിവിധ സാംസ്‌കാരിക പ്രദർശനങ്ങൾ, പരേഡുകൾ, പ്രത്യേക പരിപാടികൾ എന്നിവ നടക്കും.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും