UAE Weather: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

Dusty Winds Chance In UAE: വരും ദിവസങ്ങളിൽ യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ്. ബുധനാഴ്ച രാജ്യത്ത് ചൂട് വർധിക്കുമെന്നും മുന്നറിയിപ്പുണ്ട്.

UAE Weather: യുഎഇയിൽ പൊടിക്കാറ്റിന് സാധ്യത; ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

പ്രതീകാത്മക ചിത്രം

Published: 

04 Mar 2025 19:50 PM

യുഎഇയിൽ പൊടിക്കാറ്റിന് സാധ്യതയെന്ന് കാലാവസ്ഥാവകുപ്പിൻ്റെ മുന്നറിയിപ്പ്. ചൊവ്വാഴ്ച രാജ്യത്തിൻ്റെ വിവിധയിടങ്ങളിൽ ചൂട് വർധിച്ചിരുന്നു. പലയിടങ്ങളിലും പൊടിക്കാറ്റും റിപ്പോർട്ട് ചെയ്തു. അൽ ഐനിലെ റക്നയിൽ രാവിലെ ആറ് മണിയ്ക്ക് രേഖപ്പെടുത്തിയ 3.3 ഡിഗ്രി സെൽഷ്യസാണ് ചൊവ്വാഴ്ച രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില.

ബുധനാഴ്ച ചൂട് കൂടുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചത്. മേഘങ്ങൾ നിറഞ്ഞ, പൊടിനിറഞ്ഞ കാലാവസ്ഥ പ്രതീക്ഷിക്കാമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പറഞ്ഞു. മണിക്കൂറിൽ 10 മുതൽ 25 കിലോമീറ്റർ വരെ വേഗത്തിൽ വീശിയടിച്ചേക്കാവുന്ന പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചില അവസരങ്ങളിൽ പൊടിക്കാറ്റിൻ്റെ വേഗത മണിക്കൂറിൽ 40 കിലോമീറ്റർ വരെയാവാം. ചില അവസരങ്ങളിൽ കടൽ പ്രക്ഷുബ്ധമായേക്കാം. ഒമാൻ കടലിനെക്കാൾ അറേബ്യൻ ഉൾക്കടൽ പ്രക്ഷുബ്ധമാവാൻ സാധ്യതയുണ്ട്.

Also Read: Ramadan In UAE: റമദാനിൽ ആരും പട്ടിണിയാവില്ല; ബസ് ഡ്രൈവർമാർക്കും ഡെലിവറി ഏജൻ്റുമാർക്കും സൗജന്യ ഇഫ്താർ

ചൊവ്വാഴ്ചയിലെ കാലാവസ്ഥ തെളിഞ്ഞതാരിക്കും. ഇടയ്ക്ക് മേഘങ്ങൾക്കും സാധ്യതയുണ്ട്. 10 മുതൽ 20 കിലോമീറ്റർ സരെയും ചില അവസരങ്ങളിൽ 35 കിലോമീറ്റർ വരെയും വേഗത്തിലുള്ള കാറ്റും ഉണ്ടായേക്കാം. കടൽ പ്രക്ഷോഭമാവാനുള്ള സാധ്യതയില്ല. വെള്ളിയാഴ്ചയും നല്ല കാലാവസ്ഥയാവും.

യുഎഇയിലെ റമദാൻ
റമദാൻ മാസവുമായി ബന്ധപ്പെട്ട് യുഎഇയിൽ വിവിധ ഇളവുകളാണ് പൊതുജനങ്ങൾക്കായി പ്രഖ്യാപിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ദിവസം റമദാൻ മാസത്തിൽ ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി സൗജന്യ ഇഫ്താർ പ്രഖ്യാപിച്ചു. ബസ് ഡ്രൈവർമാർ, ട്രക്ക് ഡ്രൈവർമാർ, ഡെലിവറി ഏജൻ്റുമാർ തുടങ്ങിയവർക്കാണ് സൗജന്യ ഇഫ്താർ മീൽ ലഭിക്കുക. എമിറേറ്റിലെ വിവിധയിടങ്ങളിൽ ഈ സേവനം ലഭ്യമാവുമെന്ന് ആർടിഎ അറിയിച്ചു.

റോഡ് ട്രാൻസ്പോർട്ട് അതോറിറ്റിയുടെ ഹെഡ്ക്വാർട്ടേഴ്സുകൾ, മെട്രോ സ്റ്റേഷനുകൾ, മറീൻ ട്രാൻസ്പോർട്ട് ഹബ്ബുകൾ തുടങ്ങി വിവിധയിടങ്ങളിൽ സൗജന്യ ഇഫ്താർ മീൽ ലഭിക്കും. ‘ഇഫ്താർ സഈം’ എന്നാണ് ഈ സൗജന്യ ഇഫ്താർ സേവനത്തിൻ്റെ പേര്. ബെയ്ത് അൽ ഖെയ്ർ സൊസൈറ്റിയുമായി സഹകരിച്ചാണ് സൗജന്യ ഇഫ്താർ മീൽ നടപ്പാക്കിയിരിക്കുന്നത്. റമദാൻ മാസത്തിലെ രണ്ടാം ആഴ്ചയിൽ ‘മീൽസ് ഓൺ വീൽസ്’ എന്ന മറ്റൊരു പദ്ധതിയും ആരംഭിക്കും. മെട്രോ സ്റ്റേഷനുകളിൽ 5000 ഇഫ്താർ മീലുകളാണ് വിതരണം ചെയ്യുക എന്ന് അധികൃതർ അറിയിച്ചു.

മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും