Ukrainian Drones Strike: സമാധാന ചര്‍ച്ചയ്ക്ക് മുമ്പ് കനത്ത ആക്രമണം; ഇത് പശ്ചാത്യ രാജ്യങ്ങള്‍ക്കുള്ള സന്ദേശമോ?
Operation Spider Web: 18 മാസത്തെ തയാറെടുപ്പിലാണ് യുക്രെയ്ന്‍ റഷ്യയ്ക്ക് മേല്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. ചെറിയ ഡ്രോണുകള്‍ ചരക്ക് ട്രക്കുകൡലെ പ്രത്യേക കമ്പാര്‍ട്ടുമെന്റുകളില്‍ സൂക്ഷിച്ച് മൈലുകള്‍ അകലെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് റഷ്യയിലേക്ക് വിക്ഷേപിച്ചതെന്നാണ് വിവരം.

മോസ്‌കോ: സമാധാന ചര്‍ച്ചകള്‍ക്ക് തലേദിവസം യുക്രെയ്ന്‍ റഷ്യയ്ക്ക് മേല്‍ നടത്തിയ ആക്രമണം ഉണ്ടാക്കിയത് കനത്ത നാശനഷ്ടം. ലോകത്തിലെ ഒരു ഇന്റലിജന്‍സ് ഓപ്പറേഷനും ഇത്തരത്തിലുണ്ടായിട്ടില്ലെന്നാണ് പ്രതിരോധ വിശകലന വിദഗ്ധന്‍ സെര്‍ഹി കുസാന്‍ പറയുന്നത്.
18 മാസത്തെ തയാറെടുപ്പിലാണ് യുക്രെയ്ന്‍ റഷ്യയ്ക്ക് മേല്‍ ആക്രമണം നടത്തിയതെന്നാണ് വിവരം. ചെറിയ ഡ്രോണുകള്‍ ചരക്ക് ട്രക്കുകൡലെ പ്രത്യേക കമ്പാര്‍ട്ടുമെന്റുകളില്‍ സൂക്ഷിച്ച് മൈലുകള്‍ അകലെയുള്ള സ്ഥലങ്ങളിലെത്തിച്ചാണ് റഷ്യയിലേക്ക് വിക്ഷേപിച്ചതെന്നാണ് വിവരം.
ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബ് എന്ന് പേരിട്ടിരിക്കുന്ന ആക്രമണം 7 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടം റഷ്യയിലുണ്ടാക്കിയെന്നാണ് യുക്രെയ്ന്‍ അവകാശപ്പെടുന്നത്. യുക്രെയ്ന്‍ നടത്തിയ ഏറ്റവും ശക്തമായ ആക്രമണമാണ് ഇപ്പോള്‍ ഉണ്ടായിരിക്കുന്നതെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.




റഷ്യയിലെ വ്യോമതാവളങ്ങള്‍ക്ക് നേരെയാണ് യുക്രെയ്ന്‍ ഡ്രോണുകള്‍ തൊടുത്തത്. ഒന്നിലധികം യുദ്ധവിമാനങ്ങളും ആക്രമണത്തില്‍ തകര്‍ന്നതായി യുക്രേനിയന്‍ സുരക്ഷ സേവന വകുപ്പ് അറിയിച്ചു. യുദ്ധം ആരംഭിച്ചതിന് ശേഷം യുക്രെയ്ന്‍ റഷ്യന്‍ വ്യോമതാവളങ്ങളില്‍ നടത്തിയ ഏറ്റവും വലിയ ആക്രമണമാണിത്. ആക്രമണം നടത്തുന്നതിനായി 117 ഡ്രോണുകള്‍ ഉപയോഗിച്ചുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വോളിഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.
അതേസമയം, സമാധാന ചര്‍ച്ചകളില്‍ യുക്രെയ്ന്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലായിരുന്നു. എന്നാല്‍ രണ്ടാം ഘട്ട സമാധാന ചര്‍ച്ചകളില്‍ രാജ്യത്തെ പ്രതിനിധീകരിച്ച് പ്രതിരോധമന്ത്രി റുസ്‌റ്റെം ഉമെറോവ് റഷ്യന്‍ ഉദ്യോഗസ്ഥരെ കാണുമെന്ന് സെലെന്‍സ്‌കി അറിയിച്ചു.
ഇവാനോവോ, റിയാസാന്‍, അമുര്‍ മേഖലകളില്‍ നടത്തിയ ആക്രമണങ്ങള്‍ തടയാന്‍ സാധിച്ചെങ്കിലും മര്‍മാന്‍സ്‌ക്, ഇര്‍കുട്‌സ്‌ക് മേഖലകളിലെ ആക്രമണങ്ങള്‍ക്ക് ശേഷം നിരവധി വിമാനങ്ങള്‍ക്ക് തീപിടിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.