US Iran Attack: ഇറാന്‍ സൈനിക കേന്ദ്രങ്ങള്‍ തകര്‍ത്ത് യുഎസ്; കരാറില്‍ കാര്യമില്ല, പശ്ചിമേഷ്യന്‍ യുദ്ധം കനക്കും
US Targets Iranian Missile and Drone Facilities Following Strait of Hormuz Incident: വാണിജ്യ കപ്പലിന് നേരെയുള്ള ഇറാന്‍ സൈന്യം നടത്തിയ ആക്രമണം അനാവശ്യമായതും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനവുമാണ്. മാത്രമല്ല, അന്താരാഷ്ട്ര വ്യാപാര ഇടനാഴിയിലൂടെ വാണിജ്യം കൂടുതലായി നടക്കുന്നതിനാല്‍ ഇറാന്റെ അപകടകരമായ പെരുമാറ്റം നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നതായും സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറയുന്നു.

ഡൊണാൾഡ് ട്രംപ്
ടെഹ്‌റാന്‍: ഇറാന്റെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ശക്തമായ ആക്രമണം നടത്തി യുഎസ്. ഇറാന്റെ മിസൈല്‍-ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളിലും തീരദേശ റഡാര്‍ കേന്ദ്രങ്ങളിലുമാണ് യുഎസ് സൈന്യത്തിന്റെ ആക്രമണമുണ്ടായിരിക്കുന്നത്. സമാധാന കരാര്‍ ലംഘിച്ച് ഇറാന്‍ ചരക്ക് കപ്പലിനെ ആക്രമിച്ചുവെന്നാണ് ആരോപിച്ചാണ് യുഎസ് സൈന്യം ഇറാനിയന്‍ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടത്തിയത്. ഇതോടെ പശ്ചിമേഷ്യന്‍ യുദ്ധം വീണ്ടും ആരംഭിക്കുമെന്ന സൂചനുകള്‍ പുറത്തുവരികയാണ്.
വാണിജ്യ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം നടത്തിയ അനാവശ്യമായ ആക്രമണത്തിനുള്ള മറുപടിയായാണ് ഈ ആക്രമണമെന്ന് യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കുകയായിരുന്ന ഒരു വാണിജ്യ കപ്പലിന് നേരെ നടന്ന ആക്രമണത്തിനുള്ള ശക്തമായ മറുപടി, എന്നായിരുന്നു പ്രസ്താവന. വെടിനിര്‍ത്തല്‍ ഇറാന്‍ ലംഘിച്ചുവെന്നും അമേരിക്ക ആരോപിക്കുന്നുണ്ട്.
വാണിജ്യ കപ്പലിന് നേരെയുള്ള ഇറാന്‍ സൈന്യം നടത്തിയ ആക്രമണം അനാവശ്യമായതും വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനവുമാണ്. മാത്രമല്ല, അന്താരാഷ്ട്ര വ്യാപാര ഇടനാഴിയിലൂടെ വാണിജ്യം കൂടുതലായി നടക്കുന്നതിനാല്‍ ഇറാന്റെ അപകടകരമായ പെരുമാറ്റം നാവിഗേഷന്‍ സ്വാതന്ത്ര്യത്തെ ദുര്‍ബലപ്പെടുത്തുന്നതായും സെന്‍ട്രല്‍ കമാന്‍ഡ് പ്രസ്താവനയില്‍ പറയുന്നു.
ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള വാണിജ്യ കപ്പലുകളുടെ ഗതാഗതം സുരക്ഷിതമായി നടപ്പാക്കാന്‍ ഏകോപന പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും കരാര്‍ പൂര്‍ണമായും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ സൈന്യത്തെ വിന്യസിക്കുമെന്നും കമാന്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന ഒരു വാണിജ്യ ചരക്ക് കപ്പലിന് നേരെ ഡ്രോണ്‍ ആക്രമണം നടത്തുന്നതിലൂടെ ഇറാന്‍ വെടിനിര്‍ത്തല്‍ കരാറില്‍ മണ്ടത്തരമായ ലംഘനമാണ് വരുത്തിയിരിക്കുന്നതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചതിന് മണിക്കൂറുകള്‍ക്ക് ശേഷമാണ് യുഎസ് സൈന്യത്തിന്റെ പ്രത്യാക്രമണം ഉണ്ടായത്.
ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഹോര്‍മുസ് കടലിടുക്ക് വഴി പോകുന്ന കപ്പലുകള്‍ക്ക് നേരെ നാല് വണ്‍ വേ അറ്റാക്ക് ഡ്രോണുകള്‍ എങ്കിലും വിക്ഷേപിച്ചിട്ടുണ്ട്. ഡ്രോണുകളില്‍ ഒന്ന് വലുതും വളരെ ചെലവേറിയതുമാണ്. ഇതൊരു ചരക്ക് കപ്പലിന്റെ മുകളിലെ ഡെക്കില്‍ ഇടിച്ചു. കനത്ത നാശമാണ് ഡ്രോണ്‍ കപ്പലിന് വരുത്തിയത്, എന്നാല്‍ അവര്‍ക്ക് കടന്നുപോകാന്‍ സാധിച്ചു. മറ്റ് മൂന്ന് ഡ്രോണുകളെ ഞങ്ങള്‍ തകര്‍ത്തു, ഇത് വെടിനിര്‍ത്തല്‍ കരാറിന്റെ മണ്ടത്തരമായ ലംഘനമാണ്, ട്രംപ് തന്റെ സമൂഹമാധ്യമയായ ട്രൂത്തില്‍ കുറിച്ചു.
Also Read: Hormuz Ship Attack: വീണ്ടും പുകയുന്നു; വെടിനിർത്തൽ ലംഘിച്ച് ഹോർമൂസിൽ കപ്പലിന് നേരെ ആക്രമണം
കഴിഞ്ഞ ദിവസമുണ്ടായ ആക്രമണത്തില്‍ സിംഗപ്പൂര്‍ പതാക വഹിച്ച ചരക്ക് കപ്പലായ എം/വി എവര്‍ ലവ്‌ലിക്ക് കനത്ത നാശനഷ്ടമുണ്ടായി. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ആക്രമണത്തിന് ശേഷം കപ്പലിന് ഒമാന്‍ തീരത്ത് കൂടി യാത്ര തുടരാന്‍ സാധിച്ചുവെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
സംഘര്‍ഷം പുതിയതലത്തിലേക്ക്
ലോക വ്യാപാരത്തിന്റെ ഭൂരിഭാഗവും നടക്കുന്നത് ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. പശ്ചിമേഷ്യയില്‍ നിലവില്‍ രൂപംകൊണ്ട പുതിയ സംഘര്‍ഷങ്ങള്‍ ആഗോള എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തെ ബാധിച്ചേക്കാനാണ് സാധ്യത. അമേരിക്കയും ഇറാനും തമ്മില്‍ സമാധാന കരാറില്‍ എത്തിച്ചേര്‍ന്നിരുന്നു എങ്കിലും, അത് പരാജയപ്പെട്ടിരിക്കുകയാണ്. ഇറാന്റെ ഭാഗത്തുനിന്ന് അമേരിക്കയ്ക്ക് നേരെ പ്രത്യാക്രമണം ഉണ്ടായേക്കാനാണ് സാധ്യത.
പതിനാല് വ്യവസ്ഥകളുള്ള ധാരണാപത്രത്തിലാണ് ഇരുരാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ചത്. കാര്‍ പ്രകാരം 60 ദിവസത്തെ ചര്‍ച്ചാ കാലയളവില്‍ ഹോര്‍മുസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകള്‍ സുരക്ഷിതമായി കടന്നുപോകുന്നുണ്ട് എന്ന് ഉറപ്പാക്കാന്‍ ശ്രമങ്ങള്‍ നടത്തുമെന്നും ഇരുവിഭാഗവും സമ്മതിച്ചിരുന്നു. 60 ദിവസത്തിന് ശേഷം അന്തിമ കരാറില്‍ ഒപ്പുവെക്കാനായിരുന്നു നീക്കം.
English Summary
The United States has launched strikes on Iranian missile and drone facilities in response to an attack on a vessel in the Strait of Hormuz. The action marks a further escalation in tensions between Washington and Tehran, raising concerns over regional security and global shipping routes.